Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ മാറും, സാംസങ് ഒക്കെ ഞെട്ടും; പുതിയ ഐഫോൺ 16ൽ കൊണ്ട് വരുന്നത് വമ്പൻ ഫീച്ചറുകൾ, അറിയാം

സ്‍മാർട്ട് ഫോൺ വിപണിയിലെ അതികായരായ ആപ്പിളിന്റെ ഓരോ മോഡൽ വരുമ്പോഴും ജനങ്ങൾ ഉറ്റുനോക്കാറുണ്ട്. നിലവിൽ അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായി ഇന്ത്യയിൽ വിറ്റുപോകുന്നത് ഐഫോൺ 15 സീരീസ് ആണ്, അതിൽ ഐഫോൺ 15 പ്രോ മാക്‌സ് ആണ് ഹൈ എൻഡ് വേരിയന്റ്. എന്നാൽ ആപ്പിൾ ഉപഭോക്താക്കൾ ഒരുപോലെ കാത്തിരിക്കുന്നത് ഇനി വരാനുള്ള ഐഫോണിന് വേണ്ടിയാണ്.

ആപ്പിൾ ഐഫോൺ 16 സീരീസ് കഴിഞ്ഞ കുറച്ചധികം നാളുകളായി പല അഭ്യൂഹങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഫോൺ കൂടിയാണ്. എങ്കിലും പൂർണമായും ഈ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ അവ്യക്തമാണ്. ഇപ്പോഴത്തെ ഒരു ശ്രദ്ധാ കേന്ദ്രം എന്ന നിലയിൽ ഫോണിനെ കുറിച്ചുള്ള വാർത്തകൾ ആളുകൾ വളരെയധികം ജിജ്ഞാസയോടെയാണ് നോക്കി കാണുന്നത്.

iphone16featuresnew

പലവിധ ഫീച്ചറുകളും കൂടുതൽ മാറ്റങ്ങളും ഒക്കെ ഈ മോഡലിൽ വരുമെന്ന് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ ഇത്തവണ പുതിയ ഐഫോണിൽ ഒട്ടേറെ അപ്ഗ്രേഡുകളും മാറ്റങ്ങളും കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് പല ടിപ്പ്സ്‌റ്റർമാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരത്തിൽ വരാൻ സാധ്യതയുള്ള ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഐഫോൺ 16: ചില സുപ്രധാന അപ്ഗ്രേഡുകൾ, മാറ്റങ്ങൾ

ഈ വർഷം ആപ്പിളിനെ സംബന്ധിച്ചിടത്തോളം കൂടുതൽ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ഓ വർഷം കൂടിയാവും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഐഫോൺ 16 ഉൾപ്പെടെയുള്ള ഫോണുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം പൂർണമായി ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സൂചന.

പിന്നീട് കമ്പനി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പ്രധാന മാറ്റം ആക്ഷൻ ബട്ടൺ അവതരിപ്പിക്കുക എന്നതിലാണ്, പരമ്പരാഗത ഫിസിക്കൽ സ്വിച്ചുകളുടെ കാലം കഴിഞ്ഞെന്നാണ് പല ടെക് വിദഗ്ദ്ധൻമാരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ആപ്പിളും തങ്ങളുടെ പുതിയ മോഡലിലൂടെ ആക്ഷൻ ബട്ടൺ കൊണ്ട് വരുമെന്നാണ് റിപ്പോർട്ട്.

ഐഫോൺ 16ൽ വരുമെന്ന് കരുതപ്പെടുന്ന മറ്റൊരു മാറ്റം അതിന്റെ ഐഒഎസ് 18 അപ്‌ഡേറ്റ് ആണ്. ഇതിലൂടെ ഫോണിന്റെ ഹോം സ്‌ക്രീൻ രൂപം തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇനിയും വരാനുണ്ട്. കൂടാതെ ഡിസ്‌പ്ലേയിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്, അത് കൂടുതൽ മെലിഞ്ഞതാവും എന്നാണ് കരുതപ്പെടുന്നത്.

ക്യാമറയിൽ കൂടുതൽ അപ്ഗ്രേഡ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ 48 എംപി അൾട്രാ-വൈഡ് ക്യാമറ തന്നെ ഇതിൽ വന്നേക്കും. പ്രൊസസറിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയേക്കും. അടിസ്ഥാന ഐഫോൺ 16 സീരീസ് ഫോണുകളിൽ എ18 ചിപ്പ് ആയിരിക്കും ഉപയോഗിക്കുക. എന്നാൽ മുന്തിയ മോഡലുകളായ ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നിവയിൽ എ18 പ്രോ ചിപ്സെറ്റ് ആവും കരുത്ത് പകരുക.

ഏറ്റവും ശ്രദ്ധേയമായ അപ്ഗ്രേഡ് വരുന്നത് ശരിക്കും ബാറ്ററിയിലാണ് എന്ന് തന്നെ പറയേണ്ടി വരും. കാരണം ഇക്കാലമത്രയും ഐഫോണിനെ മറ്റ് കമ്പനികൾ കളിയാക്കാൻ, അല്ലെങ്കിൽ ഉപഭോക്താക്കൾ തന്നെ നിരന്തരം പരാതി ഉന്നയിച്ചു കൊണ്ടിരുന്നത് ഐഫോണിലെ ബാറ്ററി ശേഷിയെ ചൊല്ലിയായിരിക്കും. അതിൽ പുതിയ മോഡലിൽ കാര്യമായ മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ സെപ്റ്റംബർ മാസത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ മോഡലുകളിലെ ലോഞ്ച് ടൈംലൈൻ അനുസരിച്ചാണ് സെപ്റ്റംബർ മാസത്തോടെ ഫോൺ എത്തുമെന്ന് കണക്ക് കൂട്ടുന്നത്. വില ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ അതിന് ശേഷമേ അറിയാൻ കഴിയൂ. വിപണിയിൽ സാംസങ് എസ്24 മോഡലുമായാവും ഇത് ഏറ്റുമുട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+