ഐഫോണ്‍ 16 ചുമ്മാ വരുന്നതല്ല, ഇത്തവണ പൊളിച്ചടുക്കും; ബേസ് മോഡലില്‍ തന്നെ ഞെട്ടിക്കാന്‍ ആപ്പിള്‍
ആപ്പിള്‍ ഐഫോണ്‍ 16 ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോവുകയാണ്. ആപ്പിള്‍ പതിനഞ്ച് പോലെ വര്‍ഷാവസാനമായിരിക്കും ഈ ഫോണിന്റെ ലോഞ്ച് എന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത്തവണ അടിമുടി ഞെട്ടിക്കാനാണ് ആപ്പിളിന്റെ പ്ലാന്‍. ദീര്‍ഘകാലമായി തുടരുന്ന ഒരു പ്രശ്‌നം പരിഹരിച്ചിരിക്കാനാണ് ആപ്പിളിന്റെ ശ്രമം.
ഐഫോണിന്റെ ബേസ് മോഡലുകള്‍ക്ക് സ്‌റ്റോറേജ് സ്‌പേസ് വളരെ കുറവായിരിക്കും എന്ന പരാതി നിലവിലുണ്ട്. വെറും 128 ജിബിയാണ് നല്‍കാറുള്ളത്. അതുകൊണ്ടുള്ള പ്രധാന പ്രശ്‌നം ഫോട്ടോസും മറ്റും ശേഖരിച്ച് വെക്കാന്‍ സ്ഥലം തികയാറില്ല എന്നത് തന്നെയാണ്. പല ചിത്രങ്ങളും ക്ലൗഡിലേക്ക് മാറ്റുകയോ അതല്ലെങ്കില്‍ ഡിലീറ്റ് ചെയ്യേണ്ടി വരികയോ ആയിരുന്നു പതിവ്.

ആപ്പിളിന്റെ ഫോണുകള്‍ക്കായി വന്‍ തുക തന്നെ നല്‍കേണ്ടി വരാറുണ്ട്. എന്നിട്ടും സ്‌റ്റോറേജിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ആപ്പിളില്‍ നിന്നുണ്ടായിരുന്നില്ല. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണായിരുന്നു. പ്രത്യേകിച്ച് ഐഫോണ്‍ പതിനഞ്ചിന് പോലും ഈ സ്റ്റോറേജ് ഓപ്ഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍. ഐഫോണ്‍ പതിനാറില്‍ വലിയ മാറ്റങ്ങള്‍ തന്നെയുണ്ടാവും.
256 ജിബിയായിരിക്കും ഐഫോണ്‍ പതിനാറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍. ഇക്കാര്യത്തില്‍ ആപ്പിള്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ടെക് ലോകത്ത് നിന്ന് ലഭിക്കുന്നത്. സംഭവം യാഥാര്‍ത്ഥ്യമായാല്‍ അതോടെ തന്നെ സ്‌റ്റോറേജ് പ്രശ്‌നം ഐഫോണുകളില്‍ പരിഹരിക്കപ്പെടും.
നിലവില്‍ ഐഫോണിന്റെ ടോപ് എന്‍ഡ് മോഡലായ ഐഫോണ്‍ പ്രൊ മാക്‌സ് മാത്രമാണ് ബേസ് മോഡലില്‍ 256 ജിബി സ്‌റ്റോറേജ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ മോഡല്‍ പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തില്‍ മറ്റ് ഫോണുകളെ അപേക്ഷിച്ച് ആപ്പിള്‍ എപ്പോഴും വൈകിയാണ് എത്താറുള്ളത്.
സാംസങ്ങ് അടക്കമുള്ള പല മോഡലുകളും ബേസ് വേര്‍ഷന് കൂടുതല്‍ സ്‌റ്റോറേജ് നല്‍കാറുണ്ട്. ടിപ്‌സറ്ററായ ലീക്‌സ് ആപ്പിള്‍ പ്രൊയാണ് ആപ്പിള്‍ മാറ്റങ്ങള്‍ പുറത്തുവിട്ടത്. 2020ല്‍ മാത്രമാണ് 128 ജിബി സ്റ്റോറേജിലേക്ക് ആപ്പിള്‍ മാറിയത്. ഐഫോണ്‍ പന്ത്രണ്ട് പ്രൊ മാക്‌സിലായിരുന്നു ഇത് ആദ്യമായി ലഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞാണ് മറ്റ് ബേസ് വേരിയന്റുകള്‍ ഇതിലേക്ക് മാറിയത്.
ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സില്‍ 256 ജിബി വേര്‍ഷന്‍ കൊണ്ടുവന്നപ്പോള്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഐഫോണ്‍ പതിനാറില്‍ സ്റ്റോറേജ് വര്‍ധിക്കുമെങ്കില്‍ വില കൂടില്ലെന്നാണ് സൂചന. പരമാവധി സ്റ്റോറേജ് കപ്പാസിറ്റി 2 ടിബിയായിട്ടും ഉയരുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
കൂടുതല്‍ മികച്ച ക്യുഎല്‍സിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ അപ്‌ഗ്രേഡ് നടക്കുന്നത്. ഇത് കൂടുതല്‍ സ്റ്റോറേജിനുള്ള സൗകര്യം ഒരുക്കും. ഔദ്യോഗികമായി ഇക്കാര്യം ലോഞ്ചിംഗ് സമയത്ത് ആപ്പിള്‍ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications