ഐഫോണ്‍ 16 ഫ്‌ളോപ്പാവുമോ? എഐ ഫീച്ചറുകള്‍ പാളും: വില്‍പ്പനയില്‍ തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ആപ്പിള്‍ ഐഫോണ്‍ പതിനാറ് സീരീസുകള്‍ പുറത്തിറക്കാന്‍ പോവുകയാണ്. നിരവധി മാറ്റങ്ങളാണ് ഇവയില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നത്. അതിലുപരി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വലിയൊരു മുന്നേറ്റം തന്നെ ഐഫോണ്‍ പതിനാറിലുണ്ടാവും.
ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരിലാണ് ഇവ അറിയപ്പെടുക. നിരവധി ഫീച്ചറുകളാണ് ഇതിലൂടെ ആപ്പിള്‍ പതിനാറിലുണ്ടാവുക. നേരത്തെ ഡബ്ല്യുഡബ്ല്യുഡിസി 2024ല്‍ വെച്ചാണ് ഇവ പുറത്തിറക്കിയത്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നത് ഐഒഎസ് 18 ഫീച്ചറാണ്. പക്ഷേ അതിന്റെ ഏറ്റവും വലിയ നേട്ടം ഐഫോണ്‍ പതിനാറിനാണ് ഉണ്ടാവുക.

ആപ്പിള്‍ വരുമാനത്തിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷ തന്നെയാണ് ഐഫോണ്‍ പതിനാറില്‍ വെച്ചിരിക്കുന്നത്. ഐഫോണ്‍ പതിനഞ്ച് പോലെ റെക്കോര്‍ഡ് വില്‍പ്പനയാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോയുടെ വിലയിരുത്തല്‍ മറ്റൊന്നാണ്. പ്രതീക്ഷിക്കുന്ന അത്ര നേട്ടങ്ങള്‍ ആപ്പിള്‍ ഐഫോണ്‍ പതിനാറിന് ലഭിക്കില്ലെന്നാണ് കുവോ പറയുന്നത്.
ആപ്പിള്‍ സപ്ലയര്‍മാരായ ലാര്‍ഗന്റെയും ടിഎസ്എംസിയുടെയും അടുത്തിടെയും വില്‍പ്പന വരുമാന ഡാറ്റ ഇതിന് തെളിവായിട്ടുള്ളത്. ഇതിന് ആപ്പിളിനും അറിയാമെന്നാണ് കുവോ അവകാശപ്പെടുന്നത്. കാരണം ഐഫോണ്‍ പതിനാറിന്റെ നിര്‍മാണം ഇതുവരെ ആപ്പിള്‍ വര്‍ധിപ്പിച്ചിട്ടില്ല.
ഐഫോണ്‍ പതിനാറ് റെക്കോര്‍ഡ് വില്‍പ്പന നടത്തുമെങ്കില്‍ തീര്‍ച്ചയായും ആപ്പിള്‍ അവരുടെ നിര്‍മാണം വര്‍ധിപ്പിക്കും. ഐഫോണ്‍ 16 വിജയിക്കുമോ എന്ന കാര്യത്തില്‍ ആപ്പിളിനും സംശയങ്ങളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. യൂണിറ്റ് വളര്‍ച്ചയില്‍ ആപ്പിള്‍ വിതരണക്കാരനായ ടിഎസ്എംസിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.
അതേസമയം ലാര്‍ഗന്റെ റിപ്പോര്‍ട്ടില്‍ വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഒന്നുമില്ലെന്നാണ് കാണിക്കുന്നത്. ഹൈ എന്‍ഡ് മോഡലുകള്‍ക്ക് 2023ലെ അതേ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കുവോ പറയുന്നത് 2024ന്റെ രണ്ടാം പാദത്തില്‍ ഐഫോണ്‍ പതിനാറിന്റെ വില്‍പ്പന 87 മില്യണ്‍ യൂണിറ്റുകളായിരിക്കും. ഇത് ആപ്പിളിന്റെ സംബന്ധിച്ച് ഹൃദയഭേദകമായിരിക്കും.
ആപ്പിള്‍ ഐഫോണ്‍ 15 സമാന കാലയളവില്‍ 91 മില്യണോളമാണ് വില്‍പ്പന നടത്തിയത്. ആപ്പിള്‍ ഇന്റലിജന്‍സ് വില്‍പ്പനയെ വല്ലാതെ മുന്നോട്ട് നയിക്കുമെന്ന വാദങ്ങളെ കുവോ തള്ളി. യുഎസ് ഇംഗ്ലീഷില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഈ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ല. ബേറ്റയില്‍ മാത്രമാണ് ഇത് യുഎസ് യൂസര്‍മാര്‍ക്ക് നല്‍കുക. ആപ്പിള്‍ ഇന്റലിജന്‍സ് സിരിയില്‍ ആകെ ഇംഗ്ലീഷ് മാത്രമാണ് ലഭ്യമാവുക.
അങ്ങനെയുള്ളപ്പോള്‍ നിലവിലെ ഫോണിന് പകരമായി ആപ്പിള്‍ 16 വാങ്ങാനുള്ള സാധ്യത കുറവാണ്. ഈ ഒരു കാരണം കൊണ്ട് വന്‍ വില്‍പ്പന ഒരിക്കലും നടക്കില്ലെന്നും കുവോ ചൂണ്ടിക്കാണിച്ചു. 2024ല്‍ 90 മില്യണ്‍ യൂണിറ്റ് ഐഫോണ്‍ പതിനാറ് വില്‍പ്പന നടത്താനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആപ്പിളിന് എതിരാണ് വിപണിയിലെ പ്രതികൂല ഘടകങ്ങള്‍.












Click it and Unblock the Notifications