Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 16 വരവ് അങ്ങ് പൊളിക്കും, ക്യാമറയില്‍ വരുന്നത് ഈ കിടിലന്‍ ഫീച്ചര്‍; ഞെട്ടിക്കും

ആപ്പിള്‍ ഐഫോണ്‍ പതിനാറ് പുറത്തിറങ്ങാന്‍ ഇപ്പോള്‍ സജ്ജമായി കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും മാസത്തില്‍ ഈ ഫോണ്‍ പുറത്തിറങ്ങും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നാണിത്. പക്ഷേ ആപ്പിള്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് തന്നെ ഐഫോണ്‍ പതിനാറിലൂടെ നല്‍കുമെന്നാണ് ഒരു വിതരണക്കാരന്‍ പറയുന്നത്.

ഐഫോണ്‍ പതിനാറിന്റെ ക്യാമറയില്‍ വലിയ മാറ്റം തന്നെ ഉണ്ടാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. നേരത്തെ ടെട്രാ പ്രിസം പെരിസ്‌കോപ്പ് ലെന്‍സ് നേരത്തെ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പ്രധാന കാരണം ഇവയുടെ സൂം ചെയ്യാനുള്ള മികവാണ്. കൂടുതല്‍ മികവോടെ ചിത്രങ്ങളെ കാണാനും ഇതിലൂടെ സാധിക്കും.

apple-iphone

ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനായിട്ടായിരുന്നു ടെട്ര പ്രിസം ലെന്‍സുകള്‍ ആപ്പിള്‍ കൊണ്ടുവന്നത്. 5എക്‌സ് ഒപ്ടിക്കല്‍, 25എക്‌സ് ഡിജിറ്റല്‍ സൂം എന്നിവയെല്ലാം പെരിസ്‌കോപ്പ് ലെന്‍സില്‍ സാധ്യമാകുമായിരുന്നു. ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും ചെലവേറിയ ഫോണിന് മാത്രമായിരുന്നു ഈ അപ്‌ഡേറ്റ്ഉണ്ടായിരുന്നത്.

പ്രൊ ആന്‍ഡ് പ്രൊ മാക്‌സ് മോഡലുകളില്‍ മാത്രം ലഭ്യമാവുന്ന ക്യാമറ ഇപ്പോള്‍ കൂടുതല്‍ മോഡലുകളിലേക്ക് എത്തിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഐഫോണ്‍ പതിനാറില്‍ അതുകൊണ്ട് തന്നെ ക്യാമറ ഏറ്റവും കിടിലനായിരിക്കും. പെരിസ്‌കോപ്പ് ലെന്‍സുകളുടെ ഉപയോഗം കൂടുതല്‍ വിപുലീകരിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.

വിപണിയിലെ ഏറ്റവും മികച്ച തന്നെ ക്യാമറ ലെന്‍സുകള്‍ തന്നെ ഐഫോണ്‍ പതിനാറിന് ലഭിക്കും. രണ്ട് തായ്‌വാന്‍ വിതരണക്കാരെയും ഇതിനായി ആപ്പിള്‍ ഇതിനായി ഉപയോഗപ്പെടുത്തും. ലാര്‍ഗാന്‍ പ്രസിഷന്‍ എന്ന വിതരണക്കാരെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

ഐഫോണ്‍ 15 പ്രൊ മാക്‌സിന് നേരത്തെ പെരിസ്‌കോപ്പ് ലെന്‍സുകള്‍ എത്തിച്ച് നല്‍കിയതും ബുംറയാണ്. ജീനിയസം ഇലക്ട്രോണിക്കിനും ഇത്തരമൊരു സഹായം ലാര്‍ഗാനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നിര്‍മാണത്തിന്റെ അളവും അതോടൊപ്പം വര്‍ധിക്കും. കൂടുതല്‍ മികവേറിയ ഫീച്ചറുകള്‍ വരുന്നതിനാല്‍ ഐഫോണ്‍ പതിനാറിന്റെ വില വര്‍ധിക്കാനുള്ള സാധ്യതയും ശക്തമാണ്.

നേരത്തെ പ്രമുഖ ആപ്പിള്‍ അനലിസ്റ്റായ മിംഗ് ചി കുവേ ഇങ്ങനൊരു കാര്യം പറഞ്ഞിരുന്നു. ക്യാമറയില്‍ അടക്കുള്ള കാര്യങ്ങളായിരുന്നു മിംഗ് വെളിപ്പെടുത്തിയത്. ഫിസിക്കല്‍ ബട്ടണുകളും ഇതോടൊപ്പം ഉണ്ടാവാനും. ആക്ഷന്‍ ബട്ടണും ഇവയിലുണ്ടാവും. ഐഒഎസ് 18 പ്ലാറ്റ്‌ഫോമിലാണ് ഇവ പ്രവര്‍ത്തിക്കുക.

എ18 പ്രൊ ചിപ്പുകളും ഇതോടൊപ്പം ആപ്പിള്‍ ഐഫോണ്‍ പതിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ പതിനാറിന്റെ ബാറ്ററിയിലും അതുപോലെ സ്‌ക്രീനിന്റെ വലിപ്പത്തിലുമെല്ലാം വലിയ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+