ആപ്പിളിന് വീഴ്ത്താന്‍ സാംസങ്ങിന്റെ വജ്രയാധം, ഐഫോണ്‍ പതിനാറിന് പൂട്ടാന്‍ പുത്തന്‍ ഫോള്‍ഡബിള്‍ വരുന്നു
ആപ്പിള്‍ ഈ വര്‍ഷം ഇറക്കാന്‍ ഏറ്റവും വമ്പന്‍ ഫോണാണ് ഐഫോണ്‍ പതിനാറ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഐഫോണ്‍ പതിനഞ്ച് സീരീസുകള്‍ വമ്പന്‍ വിജയമായതോടെ വമ്പന്‍ ഹൈപ്പാണ് ഐഫോണ്‍ പതിനാറിനുള്ളത്. വില്‍പ്പനയില്‍ അടക്കം റെക്കോര്‍ഡിടുമെന്നാണ് സൂചന. എന്നാല്‍ ആപ്പിളിന് പുതിയൊരു വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് സാംസങ്ങ്.
ഐഫോണ്‍ പതിനാറിനൊപ്പം വിലകുറഞ്ഞ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6 സാംസങ്ങ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഐഫോണ്‍ ഉറപ്പായും കുറച്ച് ചെലവേറിയ ഫോണായിരിക്കുമെന്ന് ഉറപ്പാണ്. ഇതേ സമയത്ത് തന്നെ ഫോള്‍ഡബിള്‍ ഫോണ്‍ കുറഞ്ഞ ചെലവില്‍ പുറത്തിറങ്ങിയാല്‍ അതിന്റെ നേട്ടം സാംസങ്ങിന് തന്നെയായിരിക്കും. തീര്‍ച്ചയായും ഇത് ആപ്പിളിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

അതേസമയം ഇതുവരെ കേട്ടതിനേക്കാളും വില കുറഞ്ഞായിരിക്കും ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6 എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതായത് ആപ്പിൡന്റെ വിലയേറി ഫോണിന് വിപണിയില്‍ ശരിക്കും വില്ലനായി മാറും ഈ ഫോള്‍ഡബില്‍ എന്ന് ഉറപ്പാണ്. പാരീസില്‍ നടക്കുന്ന ചടങ്ങില്‍ ഫോള്‍ഡ് 6, ഫ്‌ളിപ്പ് 6 എന്നീ ഫോണുകള്‍ക്കൊപ്പമായിരിക്കും ഈ ചെലവ് കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുകയെന്നായിരുന്നു അഭ്യൂഹം.
ഈ വര്‍ഷം ജൂലായ് പകുതിയോടെയായിരിക്കും ഈ രണ്ട് ഫോണുകളും സാംസങ്ങ് പുറത്തിറക്കുക. എന്നാല്‍ സെഡ് ഫോള്‍ സിക്‌സിന്റെ ലോഞ്ച് വൈകിപ്പിക്കാന്‍ സാംസങ്ങ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ പതിനാറ് ഈ വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും പുറത്തിറങ്ങുക.
അതേ സമയത്ത് തന്നെ സെഡ് ഫോള്‍ഡ് 6 പുറത്തിറക്കാനാണ് സാംസങ്ങ് പ്ലാന്‍ ചെയ്യുന്നത്. സാധാരണ മറ്റ് ഫോണുകളോട് ക്ലാഷ് വെക്കാതെയാണ് ഐഫോണുകള്‍ റിലീസ് ചെയ്യാറുള്ളത്. ഇത്തവണ സാംസങ്ങ് വരുന്നതോടെ വില്‍പ്പനയില്‍ ഐഫോണ്‍ പതിനാറ് റെക്കോര്‍ഡ് ഇടുമോ എന്ന് കണ്ടറിയണം.
ആപ്പിളിനൊപ്പം അതേ നിലവാരത്തില്‍ നില്‍ക്കുന്ന സാംസങ്ങ് ഫോള്‍ഡബിള്‍ ഇറക്കുമ്പോള്‍ ഐഫോണുകള്‍ക്ക് മാത്രമായി ലഭിക്കുന്ന മീഡിയ പബ്ലിസിറ്റിയും കുറഞ്ഞേക്കും. രണ്ട് ഫോണുകള്‍ക്കുമായി ആരാധകര്‍ പോരിനിറങ്ങും. അതും ആപ്പിളിന് വെല്ലുവിളിയാണ്.
അതേസമയം സാംസങ്ങിനും ഇത് വെല്ലുവിളിയാണ്. കാരണം ഫോള്‍ഡബിള്‍ ഫോണ്‍ ഇപ്പോഴും ജനപ്രിയമല്ല. അതുകൊണ്ട് ഐഫോണ്‍ പതിനാറിന് ചെറിയ തിരിച്ചടി കിട്ടുമെങ്കിലും സാംസങ്ങിന് ഇത് വലുതാവാനാണ് സാധ്യത. അത് മാത്രമല്ല സാംസങ്ങിന് ഈ ഫോണിന്റെ കാര്യത്തില്‍ അത്ര പ്രതീക്ഷയുമില്ല.
800 ഡോളര്‍ വില വരും ഈ ഫോണിനെന്നാണ് കരുതുന്നത്. എങ്കില്‍ വേഗത്തില്‍ വിറ്റുപോവാന്‍ സാധ്യതയുണ്ട്. പക്ഷേ പൊതുവേ സാംസങ്ങിന്റെ ഫോള്‍ഡബിളുകള്‍ ഒരുപാട് വില്‍പ്പനയൊന്നും ലഭിക്കാറില്ല. എഐ സംവിധാനം കൂടുതലായി ഇതില്‍ ഉള്‍പ്പെടുത്തിയേക്കും. അത് ചിലപ്പോള്‍ അവരെ വില്‍പ്പനയില്‍ സഹായിച്ചേക്കും.












Click it and Unblock the Notifications