Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണിനോട് മുട്ടാൻ നിൽക്കണ്ട; ഈ പുത്തൻ മോഡലുകളുടെ വലുപ്പം കൂടും, ഫീച്ചറുകൾ വേറെ ലെവൽ

ഇന്ത്യൻ വിപണിയിൽ ഐഫോൺ ഉണ്ടാക്കിയ ഓളം മറ്റ് കമ്പനികൾക്ക് ഇന്നും സ്വപ്‌നമാണ്. തങ്ങളുടെ ഏത് മോഡൽ അവതരിപ്പിച്ചാലും അതൊക്കെയും ഇവിടുത്തെ വിപണിയിൽ വലിയ ഹിറ്റാണ്. എന്നാൽ പലപ്പോഴും ആപ്പിളിനെ മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തിയത് അവരുടെ ഫീച്ചറുകളും ആഢ്യത്വവും പ്രൗഢിയും ഒക്കെയാണ്.

പക്ഷേ ചില കാര്യങ്ങളിൽ ഇപ്പോഴും ആപ്പിളിനെ കുറിച്ച് എതിരാളികൾ പറയുന്നതിൽ അൽപ്പം കഴമ്പുണ്ടെന്ന് ഉപഭോക്താക്കൾ പോലും രഹസ്യമായി സമ്മതിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫോൺ സ്‌ക്രീൻ സൈസ്, അതിന്റെ പരമ്പരാഗതമായ ഡിസൈൻ, ബാറ്ററി തുടങ്ങിയവ. എന്നാൽ ഇപ്പോൾ ആപ്പിൾ അതിനൊക്കെയും പരിഹാരം കണ്ട് തുടങ്ങിയെന്നാണ് റിപ്പോർട്ട്.

iphone16prodetails

തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് വണ്ടറായ ആപ്പിൾ ഐഫോൺ 16 സീരീസിലെ വിവിധ മോഡലുകളിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അതിൽ ഡിസൈൻ മാറ്റം തന്നെയാണ് പ്രധാനമായും അവർ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ലഭ്യമായ വിവര പ്രകാരം കൂടുതൽ വലുപ്പമേറിയ ബോഡി ഡിസൈൻ തന്നെയാണ് വരിക.

ഗ്യാലക്‌സി എസ് 24 അൾട്രായെ വെല്ലുന്ന ലോകത്തിലെ ഏറ്റവും ഇടുങ്ങിയ ബെസലുകൾ ഈ ഫോണുകൾക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുടെ ഡിസൈനിൽ ആപ്പിൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഡൈമൻഷനുകളെ കുറിച്ചുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ലീക്കായ അളവുകൾ സൂചിപ്പിക്കുന്നത് ഐഫോൺ 16 പ്രോ വേരിയന്റുകൾക്ക് അൽപ്പം ഉയരവും ഭാരവും വീതിയും വർധിക്കുമെന്നും അതിനൊപ്പം ഇതിലെ ബെസലുകൾ പെട്ടെന്ന് ശ്രദ്ധെയിൽപ്പെടാതെ നിൽക്കുന്ന രീതിയിൽ ആയിരിക്കുമെന്നുമാണ്.

ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ഫോണിന്റെ മുൻഗാമിയായ ഐഫോൺ 15 പ്രോ 6.1 ഇഞ്ച് സ്‌ക്രീനോടെ ആണ് വിപണിയിൽ വന്നത്. ഐഫോൺ 15 പ്രോ മാക്‌സിൽ 6.7 ഇഞ്ചിൽ നിന്ന് 6.9 ഇഞ്ച് ഡിസ്‌പ്ലേ എന്ന വർദ്ധനവോടെയാണ് പുതിയ ഫ്ലാഗ്ഷിപ്പ് വണ്ടർ വിപണിയിൽ എത്തുകയെന്നും കരുതപ്പെടുന്നു.

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിൾ ഐഫോൺ 16 സീരീസിൽ നാല് ഫോണുകൾ ഉണ്ടാവാനാണ് സാധ്യത. ഐഫോണിന്റെ അടിസ്ഥാന മോഡലുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയ്‌ക്കൊപ്പം പ്രീമിയം ഹൈ എൻഡ് വകഭേദങ്ങളായ ഐഫോൺ 16 പ്രോ, ഐഫോൺ പ്രോ മാക്‌സ് എന്നിവയും വിപണിയിൽ എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+