Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ എന്നാ സുമ്മാവാ; സാംസങിന്റെ പത്തി നോക്കി അടിക്കാൻ ഈ ഐഫോൺ മോഡൽ വരുന്നു, വമ്പൻ മാറ്റം

ഫ്ലാഗ്ഷിപ്പ് ഫോണുകളെ കുറിച്ചുള്ള ചർച്ചകൾ എപ്പോഴൊക്കെ നടക്കുന്നുണ്ടോ അപ്പോഴൊക്കെയും മുൻപന്തിയിൽ തന്നെ പേര് വരുന്ന ഒരു മോഡലാണ് ആപ്പിളിന്റെ ഐഫോൺ. ഈ പ്രീമിയം ഫോണിന്റെ ഏത് വകഭേദം ആയാലും മറ്റൊരു കമ്പനിയെക്കാളും പിന്നിലല്ലെന്ന് പലവട്ടം തെളിയിച്ചതാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ സാംസങ്ങുമായാണ് അവർ നേരിട്ട് ഏറ്റുമുട്ടുന്നത്.

എന്നാൽ സാംസങ് ആവട്ടെ ആപ്പിളിനെ വീഴ്ത്താൻ ക്യാമറയിൽ നൂതനമായ പരീക്ഷണങ്ങൾ ഇതിനിടയിൽ ഒരുപാട് തവണ നടപ്പാക്കി കഴിഞ്ഞു. പക്ഷേ ഇക്കാലയളവിൽ ഒക്കെ ആപ്പിൾ ക്യമറയിൽ വലിയ മാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നില്ലെന്ന് ശക്തമായ വിമർശനം ഉയർന്നതോടെയാവണം ഇപ്പോഴിതാ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ വിപ്ലവത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

appleiphone16procamera

മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ആപ്പിളിന്റെ ഐഫോൺ 16 പ്രോ വേരിയന്റിൽ കാര്യമായ മാറ്റം കൊണ്ട് വരാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് ലഭ്യമായ വിവരങ്ങൾ കാണിക്കുന്നത്. ഈ ഫോണിന്റെ പിൻ ഭാഗത്ത് താരതമ്യേന വലിയൊരു ക്യാമറ മൊഡ്യൂൾ തന്നെ അവതരിപ്പിച്ചേക്കാം എന്നാണ് ലീക്കായ വിവരങ്ങളിൽ പറയുന്നത്.

സാധാരണ ഗതിയിൽ സെപ്റ്റംബർ മാസത്തിലാണ് ഈ ഫോൺ വിപണിയിൽ എത്തേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ ആപ്പിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും ഫോണിന്റെ കളർ ഓപ്‌ഷനുകൾ, ഡിസൈൻ, മറ്റ് ഫീച്ചറുകൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഐഫോണിന്റെ മുൻഗാമികളെ അപേക്ഷിച്ച് 16 പ്രോ മോഡലിൽ കൂടുതൽ വലിയ മൊഡ്യൂൾ തന്നെ ഉണ്ടാവുമെന്നാണ് ഒരു ടിപ്പ്സ്‌റ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇത് മെച്ചപ്പെട്ട സെൻസറുകൾ ഫോണിൽ ഉണ്ടാവാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതുവരെ ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ആപ്പിൾ വരാനിരിക്കുന്ന പ്രോ മോഡലുകളിൽ ഡിസ്‌പ്ലേ വലുപ്പം വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ 16 പ്രോയുടെ സ്‌ക്രീൻ വലുപ്പത്തിൽ 0.2 ഇഞ്ച് വർദ്ധനവ് ഉണ്ടാവുമെന്നാണ് സൂചന, ഇത് നിലവിലെ 6.1 ഇഞ്ചിൽ നിന്ന് 6.3 ഇഞ്ചായി മാറും. മറുവശത്ത്, ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐഫോൺ 16 പ്രോയ്ക്ക് പ്രോ മാക്‌സ് മോഡലിനെപ്പോലെ 5എക്‌സ് ഒപ്റ്റിക്കൽ സൂം വാഗ്‌ദാനം ചെയ്യാൻ കെൽപുള്ള ഒരു വലിയ സെൻസർ ഉണ്ടാവുമെന്ന് നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ടുകൾ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇതിന് പുറമെ ഡിസ്‌പ്ലേ വലുപ്പത്തിൽ മാത്രമല്ല തെളിച്ചത്തിലും കാര്യമായ മാറ്റം ആപ്പിൾ കൊണ്ട് വരുമെന്ന് അടുത്തിടെ ചില സൈറ്റുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഐഫോൺ 15 പ്രോയേക്കാൾ ഇരുപത് ശതമാനത്തിൽ അധികം ബ്രൈറ്റ്നസ് വരുന്ന രീതിയിലാവും പുതിയ ഫോണിന്റെ ഹാർഡ്‌വെയർ എന്നാണ് ലഭ്യമായ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+