Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാമറയിൽ വിസ്‌മയം തീർക്കാൻ ആപ്പിൾ; ഈ ഐഫോണിൽ ഫോട്ടോ എടുപ്പ് തകർക്കും, സംഭവം ഇങ്ങനെ

ആപ്പിളും സാംസങും പ്രീമിയം സ്‍മാർട്ട്ഫോൺ സെഗ്‌മെന്റിൽ കട്ടയ്ക്ക് നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. സാംസങ് ഒരു മോഡൽ ഇറക്കിയാൽ ആപ്പിൾ അതിനെ വെല്ലുന്ന ഒരു ഐറ്റവുമായാണ് വരിക. അതുകൊണ്ട് തന്നെ ഒരു കണക്കിന് ഉപയോക്താക്കളും സന്തോഷവാന്മാരാണ്. ഇവരുടെ കിട മത്സരം കാര്യമായ അവസരങ്ങളാണ് അവർക്ക് തുറന്നു കൊടുത്തിരിക്കുന്നത്.

ഇപ്പോഴിതാ ക്യാമറയിൽ എല്ലാ കളിയും പയറ്റുന്ന സാംസങിനോട് മുട്ടാൻ ആപ്പിളും കച്ചകെട്ടി ഇറങ്ങുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഭാവിയിൽ ക്യാമറയുടെ കാര്യത്തിൽ മാത്രമാണ് എല്ലാ ഫോണുകളും വേറിട്ട് നിൽക്കുക എന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആപ്പിൾ ഈ മാറ്റത്തിന് മുതിരുന്നത്.

iphonemodel

കമ്പനിയുടെ ഏറ്റവും പുതിയ പ്രീമിയം സ്‍മാർട്ട്ഫോൺ ആയ ആപ്പിൾ ഐഫോൺ 16 സീരീസിലെ പ്രോ മോഡലുകളിൽ കാര്യമായ ക്യാമറ അപ്ഗ്രേഡ് കൊണ്ട് വരാനാണ്‌ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചില ടിപ്പ്സ്‌റ്റർ സൈറ്റുകളാണ് ഈ വിഷയം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകളുടെ ക്യാമറ ഹാർഡ്‌വെയറിൽ ചില സുപ്രധാന മാറ്റങ്ങൾ കമ്പനി വരുത്തിയേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 16 പ്രോ സ്‌മാർട്ട്‌ ഫോൺ സീരീസിൽ വന്നേക്കാവുന്ന നാല് പുതിയ ക്യാമറ അപ്‌ഗ്രേഡുകൾ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

ഐഫോൺ 16 പ്രോയ്ക്കും ഐഫോൺ 16 പ്രോ മാക്‌സിനും മാറ്റങ്ങളോട് കൂടിയ 48 എംപി അൾട്രാ വൈഡ് ക്യാമറ ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഐഫോൺ 15 പ്രോ മോഡലുകളിൽ നിലവിൽ 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് കമ്പനി നൽകിയത്. ഇതിൽ നിന്ന് വലിയൊരു മാറ്റം തന്നെയാവും തീരുമാനം നടപ്പിലായാൽ സംഭവിക്കുക.

ഇതിന് പുറമെ ഐഫോൺ 16 പ്രോയിലെ 48 എംപി അൾട്രാ വൈഡ് ക്യാമറവീഡിയോ റെക്കോർഡിംഗിൽ കാര്യമായ പുരോഗതി കൊണ്ട് വരാൻ സഹായിച്ചേക്കും. മെയിൻ, അൾട്രാ വൈഡ് ലെൻസുകൾ ഉപയോഗിക്കുന്ന ഈ ഫീച്ചർ, 4കെ റെസല്യൂഷനിൽ സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യാൻ ഫോണിനെ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. അതും ആപ്പിൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിൽ 5x ഒപ്റ്റിക്കൽ സൂമും 25x ഡിജിറ്റൽ സൂമും വാഗ്‌ദാനം ചെയ്യുന്ന ടെട്രാ-പ്രിസം ലെൻസ് അവതരിപ്പിക്കും എന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ ലെൻസ് ഫ്ലെയർ കൺട്രോൾ മെച്ചപ്പെടുത്താനും അത് വഴി ആപ്പിൾ ഇതുവരെനേരിട്ട വിമർശനങ്ങളുടെ വായടപ്പിക്കാനും കഴിയുമെന്നാണ് കമ്പനി കരുതുന്നത്.

ഇതിനെല്ലാം പുറമെ സോണിയുടെ പുതിയ സെൻസർ കൂടി പ്രോ മോഡലുകളിൽ വരാനുള്ള സാധ്യത ഉണ്ട്. അത് കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാൻ ഫോണിനെ സഹായിക്കുന്ന താരത്തിലുള്ളത് ആയിരിക്കുമെന്നാണ് സൂചന. ഇതടക്കം മൂന്നിലധികം നിർണായക മാറ്റങ്ങൾ ഐഫോൺ 16 ക്യാമറയിൽ വരുമെന്നാണ് ലഭ്യമായ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+