Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ആപ്പിൾ ജയിക്കാൻ വേണ്ടി കളിക്കുന്ന കളി; ഐഫോൺ 16 പ്രോയിൽ നാടിനെ ഞെട്ടിക്കുന്ന ഡിസൈൻ

ഐഫോൺ പ്രൗഢിയുടെ ചിഹ്‌നമായും, ആഡംബരത്തിന്റെ അടയാളമായും ഒക്കെ കണ്ടൊരു കാലം കടന്നുപോയി. ഇന്ന് ആപ്പിളിന്റെ ഐഫോൺ സർവസാധാരണമായ കാര്യമാണ്. കൂടുതൽ പേരും ഇത് സ്വന്തമാക്കാൻ തുടങ്ങിയതോടെ വില ഉയർത്തുകയാണ് കമ്പനി. അപ്പോഴും ഫീച്ചറുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാൻ അവർ തയ്യാറാവാറില്ല.

ഇപ്പോഴിതാ അവരുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് വണ്ടർ ഐഫോൺ 16 മോഡലിലും ഇത്തരത്തിൽ ധാരാളം ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയേക്കും എന്നാണ് സൂചന. നേരത്തെ തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തുവന്നതാണ്. എങ്കിലും ഇപ്പോൾ ലോഞ്ചിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഫോണുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

iphone16price

ഫീച്ചറുകൾ എന്തൊക്കെ?

ഐഫോൺ 16 പ്രോ അതിന്റെ മുൻഗാമിയുടെ 6.1 ഇഞ്ച് സ്‌ക്രീനിൽ നിന്ന് അൽപ്പം വലിയ 6.3 ഇഞ്ച് ഡിസ്‌പ്ലേയുടെ അകമ്പടിയോടെ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മോഡലിനായി ആപ്പിൾ ഒരു പുതിയ മൈക്രോ-ലെൻസ് അറേ (എംഎൽഎ) ഒഎൽഇഡി സാങ്കേതികവിദ്യയും ഉപയോഗിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഐഫോൺ 15 പ്രോയിൽ ആപ്പിൾ അവതരിപ്പിച്ച ടൈറ്റാനിയം ഫ്രെയിം ഐഫോൺ 16 പ്രോയിലും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ ഇതിന് ചെറിയ 1.2 എംഎം ബെസലുകളുള്ള കൂടുതൽ ആകർഷകമായ രൂപം അവർ നൽകിയേക്കും. ഫേസ് ഐഡി ഘടകങ്ങൾ ഡിസ്‌പ്ലേയ്ക്ക് കീഴിലായി മാറച്ചേക്കും. ഇത് ഫോണിന്റെ ഭംഗിയെ ഒന്ന് കൂടി ഉയർത്തിയേക്കും.

പ്രധാന ക്യാമറ 48 മെഗാപിക്‌സൽ സെൻസറായി തന്നെ തുടരുമെന്ന് കരുതപ്പെടുന്നു, എന്നാൽ അൾട്രാ വൈഡ് ക്യാമറയ്ക്ക് 12 മെഗാപിക്‌സലിൽ നിന്ന് 48 മെഗാപിക്‌സലിലേക്ക് വമ്പൻ അപ്ഗ്രേഡ് തന്നെ ആപ്പിൾ നൽകിയേക്കും. 5x ഒപ്റ്റിക്കൽ സൂം വാഗ്‌ദാനം ചെയ്യുന്ന പുതിയ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഫോണിൽ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ ബാറ്ററി, പ്രൊസസർ എന്നിവയും കൂടുതൽ മെച്ചപ്പെടുത്തും.

ഐഫോൺ 16യുടെ വില എന്തായിരിക്കും?

ഏറ്റവും കൂടുതൽ പേർക്ക് അറിയേണ്ടത് ഐഫോൺ 16 സീരീസ് എത്ര രൂപ മുതൽ ആരംഭിക്കുമെന്ന കാര്യമാണ്. നിലവിൽ രാജ്യത്ത് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‍മാർട്ട് ഫോൺ എന്ന നിലയിൽ ഇതിന് കൃത്യമായ കാരണങ്ങളുമുണ്ട്. ആപ്പിളിന്റെ മുൻ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 പ്ലസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത് 89,000 രൂപയ്ക്കാണ്. എന്നാൽ കൂടുതൽ ഫീച്ചറുകളുമായി വരുന്ന ഐഫോൺ 16 സീരീസിന് അതിലുമേറെ വില വരുമെന്നാണ് സൂചന.

ഇതേ വർധനവ് മറ്റ് മോഡലുകളിൽ ആനുപാതികമായി ഉണ്ടാവാനാണ് സാധ്യത. ക്യാമറയിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കുന്ന ഈ ഫോണിന് വില ഉയർന്നില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഐഫോൺ 15യുടെ ലോഞ്ച് വിലയിൽ നിന്ന് അൽപ്പം ഉയർന്നു തന്നെയാവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വില എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോ മോഡലുകൾ ഒരു ലക്ഷത്തിന് മുകളിൽ വിലയോടെ ആവും വിപണിയിൽ എത്തുകയെന്നാണ് സൂചന.

ഐഫോൺ 16 സീരീസ് സെപ്റ്റംബർ ആദ്യം തന്നെ അവതരിപ്പിക്കാനാണ് സാധ്യത, സെപ്റ്റംബർ 3 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒന്നാവാനാണ് കൂടുതൽ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 16 പ്രോയുടെ വില യുഎസിൽ ഏകദേശം 999 ഡോളർ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ആപ്പിൾ അതിന്റെ ഐഫോൺ 15 സീരീസ് 1,34,900 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. അതിലും അഞ്ച് മുതൽ പത്തായിരം രൂപ വരെ ഉയർന്ന വിലയാണ് പുതിയ ഫോണിന് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+