Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഇനി വേറെ റേഞ്ച്; ഐഫോൺ 16 പ്രോ മോഡലുകളിൽ ചാർജിംഗ് തീപാറും, കാരണം ഈ ഫീച്ചർ

സ്‍മാർട്ട് ഫോണുകളുടെ കമനീയമായ ശേഖരം തന്നെയുള്ള ഇടമാണ് ഇന്ത്യൻ വിപണി. അവിടെ പിടിച്ചു നിൽക്കാൻ ചില്ലറ പരിപാടികളൊന്നും മതിയാവില്ല. ഇക്കാര്യം നന്നായി അറിയാവുന്ന കമ്പനികളിൽ ഒന്നാണ് ബഹുരാഷ്ട്ര ഭീമൻമാരായ ആപ്പിൾ. അതുകൊണ്ട് തന്നെ അവർ ഫോണുകളിൽ കാലോചിതമായ മാറ്റം വരുത്താൻ ഇനിയും വൈകിയേക്കില്ല. അതിന്റെ ആദ്യപടിയായാണ് യുഎസ്ബി ചാർജിംഗ് സ്പോട്ട് എന്ന ഉപഭോക്താക്കളുടെ ഏറെനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടത്.

ഇപ്പോഴിതാ ആപ്പിൾ മറ്റ് ചില മാറ്റങ്ങൾക്ക് കൂടി തങ്ങളുടെ മോഡലുകളിൽ വരുത്താൻ ഒരുങ്ങുകയാണ്. ആ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നതാവട്ടെ വരാനിരിക്കുന്ന ഐഫോൺ 16 സീരീസിലെ ഹൈ എൻഡ് മോഡലുകളുമാണ്. അതിന് കാരണം അവ ഒട്ടേറെ പ്രതീക്ഷയോടെയാണ് വലിയൊരു വിഭാഗം ആളുകൾ നോക്കി കാണുന്നത് എന്നതാണ്.

appleiphone16profeaturesleaked

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല നമ്മുടെ ഐഫോൺ 16 പ്രോ മോഡലുകളിൽ ആപ്പിൾ കാര്യമായ ഒരു മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്രോ മോഡലുകളിൽ ചാർജിംഗ് വേഗതയിൽ ഗണ്യമായ വർധനവാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഐഫോൺ 16 സീരീസ് മോഡലുകൾക്കൊപ്പം വരുന്ന iOS 18ൽ വലിയ എഐ അപ്‌ഗ്രേഡിനായി ആപ്പിൾ പദ്ധതിയിടുന്നുണ്ട്.

അതുകൊണ്ട് തന്നെ ഐഫോൺ 16 പ്രോ, 16 പ്രോ മാക്‌സ് മോഡലുകൾ ആപ്പിളിന്റെ പ്രീമിയം മോഡലുകൾ താൽപര്യപ്പെടുന്ന ആളുകൾക്ക് മികച്ചൊരു ഓപ്‌ഷനായി മാറുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന ഐഫോൺ പ്രോ മോഡലുകൾക്ക് വയർഡ്, വയർലെസ് വേഗതയിൽ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്ന ആപ്പിൾ 16 സീരീസുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതിന്റെ വിവിധ ഫീച്ചറുകൾ, മറ്റ് സ്പെസിഫിക്കേഷനുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ അഭ്യൂഹങ്ങളായി പുറത്തുവന്നിരുന്നു.

ആപ്പിൾ ഐഫോൺ 16 സീരീസ്

ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് കമ്പനിയുടെ ഫേസ് ഐഡി ബയോമെട്രിക് ഓതന്റിക്കേഷൻ മെക്കാനിസത്തിൽ കാര്യമായ മാറ്റങ്ങൾ അവർ ആസൂത്രണം ചെയ്യുന്നുണ്ട്. സ്‌മാർട്ട്‌ഫോൺ അൺലോക്ക് ചെയ്യുന്നതിനും സെൻസിറ്റീവ് ആപ്ലിക്കേഷനുകളും പേയ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സുരക്ഷിതമാക്കുന്നതിനും ഫേസ് ഐഡി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആപ്പിൾ കൂടുതൽ സുരക്ഷ കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

കൂടാതെ ആപ്പിൾ തങ്ങളുടെ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകൾക്കും പുതിയ ചിപ്സെറ്റ് ഒരുപോലെ അവതരിപ്പിക്കും എന്നാണ് ചില ടിപ്പ്സ്‌റ്റർ സൈറ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നിരവധി മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. അങ്ങനെയങ്കിൽ അത് ഐഫോൺ പ്രേമികൾക്ക് ശുഭവാർത്തയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+