Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ ഇനിയും വലുതാവും? പഴയ മോഡൽ പോലെയല്ല, വരുന്നത് ഡിസ്‌പ്ലേയിൽ കിടിലൻ മാറ്റവുമായി

ഐഫോണിനെ പ്രൗഡിയുടെ പ്രതീകമായി കാണുന്ന ഒട്ടേറെ ആളുകളുണ്ട് നമ്മുടെ നാട്ടിൽ. അതിന് ഒരിക്കലും അവരെ കുറ്റം പറയാനും പറ്റില്ല. ശരിക്കും അത് ആഡംബരത്തിന്റെയും പ്രൗഡിയുടെയും ഒക്കെ പ്രതീകമായി തന്നെ ഒരു സ്‌റ്റാറ്റസ് സിംബൽ പോലെ ഉയർന്നു നിൽക്കുകയാണ്. പുതിയ മോഡലുകൾ തന്നെയാണ് എക്കാലവും ശ്രദ്ധാകേന്ദ്രം. നിലവിൽ ഐഫോൺ 15 പ്രോ മാക്‌സാണ് വിപണിയിലെ താരമായി നിൽക്കുന്നത്.

എന്നാൽ അതിന് അധികം ആയുസ് ഉണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഐഫോണിന്റെ എക്കാലത്തെയും വലിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 പ്രോ മാക്‌സ് വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ വിപണിയിൽ എത്തുന്ന ഈ മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയതാണ്.

iphone16promaxfeatures

ഐഫോൺ 16 പ്രോ മാക്‌സ് ആപ്പിളിന്റെ നിലവിലെ തലമുറ ഫ്ലാഗ്ഷിപ്പ് ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഡിസ്‌പ്ലേയുമായി എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഉൾപ്പെടെ ടിപ്പ്സ്‌റ്റർമാർ പുറത്തുവിട്ടിരുന്നു. നേരത്തെ തന്നെ ഫോണുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും അതിനെ സാധൂകരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ലഭ്യമായത്.

കൂടുതൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് അറിയണമെങ്കിൽ ഈ വർഷം സെപ്റ്റംബർ മാസം വരെ എങ്കിലും കാത്തിരിക്കേണ്ടി വരും. പുറത്തുവന്ന ചിത്രങ്ങളിലെ ഡമ്മി ഫോൺ മുൻഗാമിയായ ഐഫോൺ 15 പ്രോ മാക്‌സിനേക്കാൾ ക്യാമറയുടെ കാര്യത്തിൽ ആയാലും ഡിസ്‌പ്ലേ വലുപ്പത്തിൽ ആയാലും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ നേരത്തെ ഈ ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐഫോൺ 16, 16 പ്രോ മാക്‌സ് എന്നീ മോഡലുകളിൽബാറ്ററി ശേഷം വർധിക്കുമെന്നാണ് സൂചന. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ദൈനംദിന ജോലികൾ നിറവേറ്റാൻ ആവശ്യമായ ബാറ്ററി ശേഷി ഉണ്ടാവുമെന്ന് കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ അടുത്ത തലമുറ എ18 പ്രോ ചിപ്പ് ഫീച്ചർ ചെയ്യുമെന്ന് കരുതപ്പെടുന്ന ഐഫോൺ 16 സീരീസിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ ചിപ്പ് അവതരിപ്പിക്കുന്നതിലൂടെ ഐഫോണിന്റെ പ്രകടനത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് കമ്പനി ചൂണ്ടികാണിക്കുന്നു.

നിലവിൽ വരാനിരിക്കുന്ന ഈ മോഡലിന് എതിരാളിയായി മത്സരിക്കുക സാംസങിന്റെ ഫ്ലാഗ്ഷിപ്പ് അത്ഭുതമായ സാംസങ് ഗ്യാലക്‌സി എസ്24 ആയിരിക്കും. ഒരുപക്ഷേ ആപ്പിൾ തങ്ങളുടെ കരുത്തനെ രംഗത്തിറക്കുന്ന വേളയിൽ അതിനോട് അടുത്ത് തന്നെ സാംസങിന്റെ ഗ്യാലക്‌സി എസ്25 കൂടി ഇറങ്ങാൻ സാധ്യതയുണ്ട്. എങ്കിൽ വിപണി എക്കാലത്തെയും വലിയ സ്‍മാർട്ട്ഫോൺ യുദ്ധത്തിനാവും സാക്ഷ്യം വഹിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+