Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ കടുംവെട്ട്; മറ്റാർക്കും സ്വപ്‌നം കാണാനാവാത്ത ഫീച്ചറുകളുമായി ഐഫോൺ 16 പ്രോ മാക്‌സ് എത്തും...

സ്‍മാർട്ട് ഫോൺ വിപണിയിൽ പോരാട്ടം കനക്കുകയാണ്. മുൻനിര കമ്പനികളെല്ലാം ഫ്ലാഗ്ഷിപ്പ് മോഡലുകൾ രംഗത്തിറക്കിയാണ് പോരാട്ടം കൊഴുപ്പിക്കുന്നത്. ആപ്പിളിന്റെ ഐഫോൺ 15 കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. എന്നാൽ സാംസങ് ഈ വർഷമാദ്യം തന്നെ പുതിയ മോഡലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഗ്യാലക്‌സി എസ്24 മോഡലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

പുറത്തിറങ്ങി ആദ്യ ആഴ്‌ചയിൽ തന്നെ വലിയ രീതിയിൽ ഈ ഫോൺ വിറ്റുപോവുന്നുണ്ട്. ഇപ്പോഴിതാ അതിനെ നേരിടാൻ വൺ പ്ലസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 12 വിപണിയിൽ എത്തിച്ചു. ഇവയോടൊക്കെ മുട്ടാൻ കെൽപുള്ള ആപ്പിളിന്റെ ഇനി വരാനിരിക്കുന്ന മോഡൽ ഐഫോൺ 16 സീരീസ് ആയിരിക്കുമെന്ന് എല്ലാവർക്കും അറിയാമായിരിക്കും.

iphone16features

ഇപ്പോഴിതാ ഐഫോൺ 16 പ്രോ മാക്‌സിന്റെ ഫീച്ചറുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഐഫോൺ 16 പ്രോ മാക്‌സ് വിപുലമായ തലത്തിലുള്ള പ്രകടന ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

പ്രൈമറി ക്യാമറയിലാണ് ഏറ്റവും വലിയ മാറ്റം, ശക്തമായ 48എംപി സോണി IMX903 സെൻസർ ഇതിൽ വരുമെന്ന് അഭ്യൂഹമുണ്ട്. ഉപയോക്താക്കൾ ഫോട്ടോകളും വീഡിയോകളും ക്യാപ്‌ചർ ചെയ്യുന്ന രീതിയെ മാറ്റിമറിക്കുന്ന വിപുലമായ പ്രകടന ശേഷികൾ കൊണ്ടുവരാൻ ഈ സെൻസർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ 14-ബിറ്റ് അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ (എഡിസി), ഡിജിറ്റൽ ഗെയിൻ കൺട്രോൾ (ഡിസിജി), ശബ്‌ദ നിയന്ത്രണം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നത് ഇമേജിന്റെയും വീഡിയോയുടെയും ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള ആപ്പിളിന്റെ പ്രതിബദ്ധതയെ വരച്ചുകാട്ടുന്നു.

ഇപ്പോൾ 1/1.14-ഇഞ്ച് അളവിലുള്ള ക്യാമറ സെൻസറിന്റെ വലുപ്പത്തിൽ 12 ശതമാനം വർദ്ധനവാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിൽ ഒന്നെന്ന് ഊഹിക്കപ്പെടുന്നു. ഈ വിപുലീകരണം ക്യാമറയുടെ പ്രകടനത്തിൽ നിർണായക പ്രഭാവം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഡൈനാമിക് റേഞ്ച്, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി എന്നിവ ഇത് മെച്ചപ്പെടുത്തിയേക്കും.

നേരത്തെയും ഇ മോഡൽ സംബന്ധിച്ച വിവരങ്ങൾ ലീക്കായിരുന്നു. ഐഫോൺ 16 സീരീസിൽ ചില ചെറിയ ഡിസൈൻ മാറ്റങ്ങൾ വന്നേക്കാം. ഉദാഹരണത്തിന്, പ്രോ മോഡലുകളിൽ അൽപം കൂടി വലിയ ഡിസ്പ്ലേകൾ പ്രതീക്ഷിക്കുന്നു. പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്‌സിന് 6.9 ഇഞ്ചും ആയിരിക്കും ഡിസ്‌പ്ലേ വലുപ്പമെന്നാണ് സൂചന. കൂടാതെ പ്രോ മോഡലുകളിൽ ഒരു പുതിയ ക്യാപ്‌ചർ ബട്ടൺ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+