ആപ്പിളിന്റെ വജ്രായുധങ്ങൾ; ഐഫോൺ 16 പ്രോ, 16 പ്രോ മാക്‌സ് എന്നിവയുടെ ബാറ്ററി കരുത്ത് അമ്പരപ്പിക്കും
സ്‍മാർട്ട്ഫോൺ വിപണി ഒന്നാകെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 16 സീരീസ് എന്ന ഫ്ലാഗ്ഷിപ്പ് മോഡലിന്റേത്. അത്രയധികം ആരാധകർ ഉള്ള ആപ്പിൾ ഫോണുകളെ സംബന്ധിച്ച് വരാനിരിക്കുന്ന ഈ ലോഞ്ച് അവരുടെ മുഴുവൻ ഭാവിയും മാറ്റി മറിക്കാൻ കെൽപ്പുള്ളതാണ്. ഫോൺ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നാൽ വിൽപ്പന കണക്കുകൾ എല്ലാം പഴങ്കഥയാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
എങ്കിലും പല ഫീച്ചറുകളുടെ കാര്യത്തിലും ഉപഭോക്താക്കളുടെ സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. വിവിധ റൂമറുകൾ ഈ സീരീസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. അതിൽ നിർണായകമായ പല മാറ്റങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. എങ്കിലും പല സംശയങ്ങളും നിരന്തരം ആപ്പിൾ ഉപയോക്താക്കൾ ഉയർത്തുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ പ്രീമിയം ഫോണിന്റെ ബാറ്ററിയെ കുറിച്ചുള്ള വിവരങ്ങൾ. പ്രത്യേകിച്ച് വിപണിയിൽ ആൻഡ്രോയിഡ് കരുത്തന്മാരായ സാംസങുമായി മാറ്റുരയ്ക്കുന്ന ആപ്പിളിനെ സംബന്ധിച്ച് ബാറ്ററി എന്നും ഒരു വെല്ലുവിളിയായി തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് ചില ലീക്ക്ഡ് റിപ്പോർട്ടുകൾ.
ആപ്പിൾ ഐഫോൺ 16 പ്രോ 3577 എംഎഎച്ച് ബാറ്ററി സെല്ലുമായി വരുമെന്ന് പറയപ്പെടുന്നു, ഇത് ഐഫോൺ 15 പ്രോയുടെ 3274 എംഎഎച്ച് ബാറ്ററിയേക്കാൾ മെച്ചപ്പെട്ടതാണെന്ന് ഉറപ്പാണ്. അതേസമയം ഐഫോൺ 15 പ്രോ മാക്‌സിന്റെ 4441 എംഎഎച്ച് സെല്ലുമായി താരതമ്യപ്പെടുത്തുമ്പോൾ 16 പ്രോ മാക്‌സിന്റെ ബാറ്ററി കാര്യമായ നവീകരണം തന്നെ വരുത്തിയാണ് എത്തുക. 4676 എംഎഎച്ച് ബാറ്ററിയുമാവും ഈ ഫോണിന്റെ വരവ്.
പുറമേ നിന്ന് നോക്കുമ്പോൾ ഇതൊരു വലിയ വർധനവാണെന്ന് തോന്നില്ലെങ്കിലും ആപ്പിളിന്റെ കാര്യത്തിൽ ഇത് കാര്യമായ മാറ്റം തന്നെയാണ്. ഐഫോൺ മോഡലുകളിൽ കൃത്യമായ മാറ്റം വരുത്താൻ ആപ്പിൾ തയ്യാറാവുന്നു എന്നത് തന്നെ വലിയ കാര്യവും ശുഭസൂചനയുമാണെന്ന് ഉപയോക്താക്കൾ തന്നെ കരുതുന്നു. ചിപ്‌സെറ്റിലെയും ഡിസ്‌പ്ലേ പാനൽ കാര്യക്ഷമതയിലെയും മെച്ചപ്പെടുത്തലുകൾ കൂടിയാവുമ്പോൾ ഈ മോഡൽ തകർക്കും എന്നാണ് ആരാധകരുടെ വിശ്വാസം.
കൂടാതെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ 40W വയർഡ്, 20W MagSafe വയർലെസ് ചാർജിംഗിനുള്ള പിന്തുണയോടെ എത്തുമെന്ന് അഭ്യൂഹമുണ്ട്. അതും മുൻ മോഡലുകളിൽ നിന്ന് കാര്യമായ വ്യതിയാനത്തെ അടയാളപ്പെടുത്തുന്ന മാറ്റമാണ്. ഈ വർഷം സെപ്റ്റംബർ മാസത്തിലാവും ഫോൺ വിപണിയിൽ എത്തുക, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കറുപ്പ്, നീല, പച്ച, പിങ്ക്, വെളുപ്പ് എന്നീ അഞ്ച് നിറങ്ങളിൽ ഐഫോൺ 16 എത്തുമെന്നാണ് ലീക്കായി ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുമ്പത്തെ ഐഫോൺ 15 സീരീസിന്റെ പാസ്‌റ്റൽ ടോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിറങ്ങൾ കൂടുതൽ പ്രത്യേകതകൾ ഉള്ളതാണെന്ന് തന്നെ പറയാം.
ഐഫോൺ 16 മോഡൽ 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ടിഎസ്എംസിയുടെ 3എൻഎം പ്രോസസ് ഉപയോഗിച്ച് നിർമ്മിച്ച എ18 ബയോണിക് ചിപ്പ് ഉണ്ടായിരിക്കുമെന്ന് നേരത്തെ വിവിധ മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു. കൂടാതെ ക്യാമറയിൽ ഉൾപ്പെടെ കാര്യമായ നവീകരണങ്ങൾ ഉണ്ടാവുമെന്നും ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ തീരുമാനം അറിയാം, ലോഞ്ചിന് അധിക നാൾ ഇല്ലെന്നിരിക്കെ.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications