ഐഫോണിന്റെ മാർക്കറ്റ് ഇടിഞ്ഞെന്നോ? ആ പറഞ്ഞ സാംസങ് പ്രേമിയെ ഇങ്ങ് വിളി, ക്യാമറയിലെ മാറ്റം കണ്ടിട്ട് പോയാൽ മതി
ആപ്പിൾ തങ്ങളുടെ വരാനിരിക്കുന്ന മോഡലായ ഐഫോൺ 16ൽ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കിയത് എന്ന കാര്യം ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. എങ്കിലും ഈ സീരീസിൽ പലരും ഞെട്ടുന്ന തരത്തിലുള്ള വമ്പൻ മാറ്റങ്ങൾ തന്നെ ആപ്പിൾ അവതരിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ലീക്ക്ഡ് റിപ്പോർട്ടുകളും, മാധ്യമ വാർത്തകളുമായി കഴിഞ്ഞ കുറച്ചധികം ദിവസമായി പുറത്തുവരുന്നത്.
ഇതിനിടെ ഒരു പ്രമുഖ ടിപ്‌സ്‌റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, ആപ്പിളിന്റെ ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകൾ പുനർരൂപകൽപ്പന ചെയ്‌ത പിൻ ക്യാമറ ലേഔട്ടുമായാവും എത്തുക. ഐഫോൺ 16 മോഡലിന്റെ ക്യാമറ മൊഡ്യൂളെന്ന് പറയപ്പെടുന്നലീക്ക്ഡ് ചിത്രം സൂചിപ്പിക്കുന്നത് ഐഫോൺ 12ന് ശേഷം ലംബമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറ ലേഔട്ടുള്ള ആദ്യത്തെ മോഡലായിരിക്കും ഹാൻഡ്‌സെറ്റ് എന്നാണ്.

കൂടാതെ ഐഫോൺ 16 ലൈനപ്പിൽ അഞ്ച് മോഡലുകൾ ഉൾപ്പെടുമെന്ന് ഒരു സ്കെച്ചി ലീക്ക് സൂചിപ്പിക്കുന്നു, 6.7 ഇഞ്ച് പ്ലസ് മോഡലിന് പകരം ഇതിൽ "പ്ലസ് എസ്ഇ" മോഡൽ കൂടി ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ റെൻഡറുകളായി പറയപ്പെടുന്ന ചിത്രങ്ങൾ അടുത്തിടെ എക്‌സിൽ ചോർന്നിരുന്നു.
ഐഫോൺ 15 ലൈനപ്പിൽ നിന്ന് വ്യത്യസ്‌തമായി, ചോർന്ന ചിത്രങ്ങൾ അനുസരിച്ച് കമ്പനി ഈ വർഷം അഞ്ച് മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന. ഇവ ഐഫോൺ 16 എസ്ഇ, ഐഫോൺ 16 പ്ലസ് എസ്ഇ, ഐഫോൺ 16, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയായിരിക്കാം.
ഐഫോൺ എസ്ഇ മോഡലുകളിൽ ഒരൊറ്റ പിൻ ക്യാമറയാണ് കാണിക്കുന്നത്, അതേസമയം സാധാരണ ഐഫോൺ 16 മോഡലിന് ലംബമായ ലേഔട്ടിൽ രണ്ട് ക്യാമറകൾ ഉണ്ട്. കമ്പനിയുടെ ഉയർന്ന നിലവാരമുള്ള ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ ലേഔട്ടുമായി എത്തുമെന്ന് കണക്കാക്കുന്നു.
ഐഫോൺ 16 ലൈനപ്പിലെ ക്യാമറ ലേഔട്ടിലെ മാറ്റങ്ങൾമാത്രമല്ല ഈ സ്‌മാർട്ട്‌ഫോണിൽ ഉള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളിലും ഒരു ആക്ഷൻ ബട്ടണും (ഐഫോൺ 15 പ്രോ മോഡലുകളിൽ അവതരിപ്പിച്ച) സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിലൂടെ ക്യാമറയിലേക്ക് പെട്ടെന്നുള്ള ആക്‌സസ് നൽകുമെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications