Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പട കേമാ ആപ്പിൾ കുട്ടാ; ഐഫോൺ 16ന് ദിവസങ്ങളെണ്ണി കാത്തിരിപ്പാണോ? എങ്കിൽ പുതിയ വിശേഷം ഇതാ

നമ്മളെല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‍മാർട്ട് ഫോൺ ലോഞ്ചുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 16 സീരീസിന്റേത്. ഏതാണ്ട് ഒരുവർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബറിൽ തങ്ങളുടെ അന്നത്തെ ഫ്ലാഗ്ഷിപ്പ് പ്രീമിയം ഫോണായ ഐഫോൺ 15 വിപണിയിൽ അവതരിപ്പിച്ച് കളം വിട്ടതാണ് ആപ്പിൾ എന്ന അതികായൻ. പിന്നീട് ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വരുന്നത്.

വരുന്നത് ആപ്പിളിന്റെ പ്രീമിയം ഫോണായതിനാൽ തന്നെ ഉപഭോക്താക്കൾക്ക് ഏറെ പ്രതീക്ഷയാണ് ഇതിനെ കുറിച്ചുള്ളത്. പ്രീമിയം സെഗ്‌മെന്റ് അടക്കി ഭരിക്കുന്ന സാംസങിന്റെ എസ് സീരീസ് ഫോണുകളോട് നേരിട്ട് ഏറ്റുമുട്ടാൻ ഇന്ന് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് മാത്രമേ കഴിയൂ എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടാവണം ഒരുപാട് പ്രത്യേകതകൾ ഈ ഫോണിനുണ്ടാവും.

iphone16everything

ഇതുവരെ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. അതിൽ കൂടുതലും പ്രൊസസർ, ക്യാമറ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. ബാറ്ററി, ചാർജിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ വലിയൊരു അപ്‌ഗ്രേഡിന് ആപ്പിൾ തയ്യാറാവും എന്ന് വിശ്വസിക്കുന്ന ആളുകളും കുറവല്ല. ഇതുവരെ ഫോണുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ആപ്പിൾ ഐഫോൺ 16 പ്രോ ഫീച്ചറുകൾ

ഐഫോൺ 16 പ്രോയിൽ വലിയ 6.3 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കും, ഇത് മുൻ മോഡലിന്റെ 6.1 ഇഞ്ചിൽ നിന്ന് കാര്യമായ വർധനവ് തന്നെയാണ്. ഇതിന് മെലിഞ്ഞ ബെസലുകൾ ഉണ്ടായിരിക്കും കൂടാതെ മൂന്ന് ലെൻസുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് നിലനിർത്തും എന്നാണ് സൂചന. ക്യാപ്ച്ചർ ബട്ടൺ തന്നെയാവും ഇക്കുറി ഐഫോണിലെ ഹൈലൈറ്റ്.

റോസ്, ഗ്രേ/നാച്ചുറൽ ടൈറ്റാനിയം, വൈറ്റ്/സിൽവർ, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ പ്രോ മോഡൽ ലഭ്യമാകും. ഐഫോൺ 15 മോഡലുകളിൽ കാണുന്ന കളർ-ഇൻഫ്യൂസ്ഡ് ബാക്ക് ഗ്ലാസ് ഡിസൈൻ ഇതിലും തുടരുമെന്നാണ് സൂചന. 3,577 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്ന ഐഫോൺ 16 പ്രോയ്ക്ക് അതിൻ്റെ മുൻഗാമിയേക്കാൾ വലിയ ബാറ്ററി ഉറപ്പാണ്.

കൂടാതെ 40W വയർഡ്, 20W മാഗ്സേഫ് ഓപ്‌ഷനുകൾ ഉൾപ്പെടുത്തി അതിവേഗ ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കും. നൂതനമായ 3-നാനോമീറ്റർ പ്രോസസിൽ നിർമ്മിച്ച ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പ് നൽകുന്ന ഐഫോൺ 16 പ്രോ മെച്ചപ്പെട്ട പ്രകടനവും കാര്യക്ഷമതയും വാഗ്‌ദാനം ചെയ്യുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

ഐഫോൺ 16 പ്രോയുടെ ശ്രദ്ധേയമായ സവിശേഷത അതിന്റെ നവീകരിച്ച ക്യാമറ സംവിധാനമാണ്. മികച്ച ലോ-ലൈറ്റ് പ്രകടനത്തിനായി ഒരു പുതിയ 48എംപി അൾട്രാ-വൈഡ് ക്യാമറ സെൻസറും മെച്ചപ്പെടുത്തിയ സൂം കഴിവുകൾക്കായി 5x ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരം ഫോണിനെ കുറിച്ച് ലഭ്യമല്ല.

എങ്കിലും മുൻ മോഡലുകളേക്കാൾ കുറഞ്ഞത് 10000 രൂപയുടെ വർധനവ് എങ്കിലും ആപ്പിൾ ഐഫോൺ 16 പ്രോയ്ക്ക് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് മോഡലുകൾക്കും സമാനമായ വില വർധനവ് ഉണ്ടാവാനാണ് സാധ്യത. സെപ്റ്റംബർ പകുതിയോടെ ഈ സീരിസ് ആപ്പിൾ വിപണിയിൽ അവതരിപ്പിക്കും എന്നാണ് വിവരം. എങ്കിലും കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+