Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ തീയതിയും മുഹൂർത്തവും കുറിച്ചു; ഐഫോൺ 16 സീരീസ് വരുന്നത് എപ്പോൾ? 4 മോഡലുകളും ഞെട്ടിക്കും

ഐഫോൺ 16 സീരീസ് വിശേഷങ്ങൾ ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ല. മുൻ മോഡലായ ഐഫോൺ 15 ഇറങ്ങിയതിനെ പിറ്റേന്ന് മുതൽ നമ്മൾ ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വിശേഷങ്ങൾ കേൾക്കാൻ തുടങ്ങിയതാണ്. പല അഭ്യൂഹങ്ങളും ഇതിന്റെ ഫീച്ചറുകളുമായും സ്പെസിഫിക്കേഷനുമായും ബന്ധപ്പെട്ട് വന്നെങ്കിലും ലോഞ്ചുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ വളരെ രഹസ്യമായി തന്നെ ആപ്പിൾ കാത്തു സൂക്ഷിച്ചിരുന്നു.

ഏറെ നാളായി അതിന്റെ വരവും കാത്തിരിക്കുകയാണ് വലിയൊരു വിഭാഗം ഫോൺ പ്രേമികൾ. ഇപ്പോഴിതാ അതിനൊരു അവസാനമായി എന്നാണ് തോന്നുന്നത്. ഒടുവിൽ കാത്തിരുന്ന ആ പ്രഖ്യാപനം വന്നെത്തിയിരിക്കുകയാണ്, ആപ്പിൾ ഐഫോൺ 16 സീരീസിന്റെ ലോഞ്ച് വിശദാംശങ്ങൾ പുറംലോകം അറിഞ്ഞിരിക്കുകയാണ്. ആരെയും വശീകരിക്കുന്ന, ഏത് ഫോണിനോടും മുട്ടി നിൽക്കാൻ ശേഷിയുള്ള ഈ മോഡലിന്റെ വരവ് എപ്പോഴാണെന്ന് അറിയണ്ടേ, ഇതാ...

appleiphone16launchannounced

ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച്

ആപ്പിൾ ഐഫോൺ 16 സീരീസിന്റെ അവതരണം സെപ്റ്റംബർ 9ന് നടക്കുന്ന 'ഇറ്റ്സ് ഗ്ലോ ടൈം' ഇവന്റിലാവും നടക്കുക എന്നാണ് സൂചന. അടിസ്ഥാന വേരിയന്റായ സ്‌റ്റാൻഡേർഡ് മുതൽ പ്രോ മോഡലുകളിൽ വരെ നിരവധി പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോണിന്റെ വിശേഷങ്ങൾ ഓരോന്നും വീണ്ടും ചർച്ചയാവുന്നുണ്ട്.

നിരവധി അഭ്യൂഹങ്ങളാണ് ഫോണുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രൊസസർ ഉൾപ്പെടെയുള്ള സാങ്കേതികമായ കാര്യങ്ങളിലെ മാറ്റത്തിലുപരി ഡിസൈൻ അടക്കമുള്ളവയിലും കാര്യമായ വ്യത്യാസമാണ് ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. കൂടാതെ പലവിധ വമ്പൻ അപ്ഗ്രേഡുകളും ഫോണിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആപ്പിൾ ഐഫോൺ 16ഉം 16 പ്ലസും

ഈ വർഷം ആപ്പിൾ വാനില ഐഫോണിന്റെ രണ്ട് വകഭേദങ്ങളും അതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു - iഐഫോൺ 16, ഐഫോൺ 16 പ്ലസ്. രണ്ടിനും അവയുടെ മുൻഗാമികളുടെ അതേ വലിപ്പം ഉണ്ടായിരിക്കും, 6.1 ഇഞ്ചും 6.7 ഇഞ്ചും. ഈ പുതിയ ഐഫോൺ മോഡലുകൾ ഒരു വർഷം മുമ്പുള്ള ഐഫോൺ 15 സീരീസിലെ തങ്ങളുടെ മുൻഗാമികളുമായി സാമ്യം പുലർത്തുന്നവ ആയിരിക്കുമെങ്കിലും പ്രകടമായ മാറ്റങ്ങളും ഏറെയായിരിക്കും.

ഐഫോൺ 15 പ്രോയിൽ അവതരിപ്പിച്ച ആക്ഷൻ ബട്ടൺ, ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകളിലെയും സൈലന്റ് ബട്ടണ് പകരമായി വരും എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ബട്ടൺ ഉപയോക്താക്കളെ ഫ്ലാഷ്‌ലൈറ്റ് സജീവമാക്കുക, ക്യാമറയിൽ നേരിട്ടെത്തുക, മറ്റ് ഷോർട്ട് കട്ടുകളിലേക്ക് കയറുക തുടങ്ങിയ വിവിധ ഫംഗ്‌ഷനുകൾ വേഗത്തിൽ ആക്‌സസ് ചെയ്യാൻ അനുവദിക്കും.

ഐഫോൺ 16 പ്രോയും 16 പ്രോ മാക്‌സും

ഇത്തവണയും പ്രോ മോഡലുകളും രണ്ട് സൈസുകളിൽ വരും. എന്നാൽ മുമ്പത്തെ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി, ഈ വർഷത്തെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ മറ്റ് മാറ്റങ്ങൾക്കൊപ്പം അൽപ്പം വലുതാവും എന്നതാണ് കാര്യം. പ്രോ മോഡലുകളുടെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡിസ്പ്ലേ വലുപ്പത്തിലാണ്. ഐഫോൺ 16 പ്രോ 6.3 ഇഞ്ച് ഡിസ്‌പ്ലേ (6.1 ഇഞ്ചിൽ നിന്ന്) അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ (6.7 ഇഞ്ചിൽ നിന്ന്) വരുമെന്ന് കരുതുന്നു. പ്രോ മോഡലുകളിൽ ആക്ഷൻ ബട്ടണൊപ്പം ഒരു ക്യാപ്ച്ചർ ബട്ടൺ കൂടിയുണ്ടാവും. പ്രോ മോഡലുകൾക്ക് A18 പ്രോസസറിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ലഭിച്ചേക്കാം. കൂടാതെ ഈ വിഭാഗത്തിന്റെ ക്യാമറ കൂടുതൽ മികച്ചതാവും എന്നാണ് എല്ലാ റിപ്പോർട്ടുകളും ഒരുപോലെ പറയുന്നത്. ബാറ്ററിയിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+