പെരിയോനെ ഐഫോണേ..; ഇത് ആപ്പിളിന്റെ സ്‍മാർട്ട്ഫോൺ ജീവിതം, ഈ മോഡലിൽ ഒരുങ്ങുന്നത് അത്ഭുതങ്ങൾ
കേവലമൊരു ആഡംബരവും സ്‌റ്റാറ്റസ് സിംബലും ഒക്കെയായി ഐഫോൺ കണ്ടിരുന്ന കാലം എന്നേ കടന്നുപോയി. ഇന്ന് ആപ്പിളിന്റെ ഐഫോൺ മോഡലുകൾ ആർക്കും വാങ്ങാവുന്ന നിലയിലേക്ക് കൂടുതൽ ജനകീയമായി എന്നതാണ് യാഥാർഥ്യം. അതിന് കാരണം വിപണിയിലെ കിട മത്സരം തന്നെയാണ്, ഒരു പരിധി വരെ ഫോൺ കമ്പനികളുടെ ആധിക്യവും ഇതിലേക്ക് വഴിവെച്ചുവെന്ന് വേണമെങ്കിൽ നമുക്ക് പറയാം.
ഇത്രയൊക്കെ ആണെങ്കിലും ഐഫോൺ ഇന്നും വളരെ വിലയേറിയതാണ്. ഓരോ മോഡൽ ഇറങ്ങുന്തോറും മുൻ മോഡലിന്റെ വില കുറയുന്നതിലാണ് ഉപഭോക്താക്കളുടെ പ്രതീക്ഷയത്രയും. നിലവിൽ ആപ്പിൾ അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 15 ആണ് വിൽപ്പന നടത്തുന്നത്. ഇനി വരാനുള്ളത് ആപ്പിൾ ഐഫോൺ 16 സീരീസുമാണ്.

ഈ മോഡലിന്റെ വരവിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ കാലങ്ങളായി ഉയരുന്നുണ്ട്. എന്നാൽ ഒന്നും തന്നെ ആപ്പിൾ ഔദ്യോഗികമായി ശരിവയ്ക്കുന്നില്ല. ഇപ്പോഴിതാ വീണ്ടും ആപ്പിൾ 16 സീരീസിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അതിൽ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ കുറിച്ചും അതിന്റെ ഡിസൈൻ കളർ ഓപ്‌ഷനുകളെ കുറിച്ചുമൊക്കെ കൃത്യമായ വിവരമാണ് ലഭിക്കുക.
ഈ മോഡലിൽ കാര്യമായ ഡിസൈൻ വ്യതിയാനം തന്നെ നടത്താൻ ഐഫോൺ ഒരുങ്ങുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഫോണിന്റെ ആദ്യ കാഴ്‌ച്ച, മറ്റ് രൂപകൽപന എന്നിവ ഉൾപ്പെടെ അതിൽ മാറി മറിയുമെന്നാണ് കരുതപ്പെടുന്നത്. സ്പേസ് ബ്ലാക്ക്, ഗ്രേ, വൈറ്റ്, റോസ് എന്നിവ ഉൾപ്പെടെ ഒന്നിലധികം കളർ ഓപ്‌ഷനുകളും ഈ ഫോണിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
ഐഫോൺ 16 പ്രോ മോഡലുകളിൽ പിൻ ഭാഗത്ത് ഗ്ലാസ് കൊണ്ടുള്ള ആവരണം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്, കൂടാതെ ആഡംബര മാറ്റ് ഫിനിഷ് കൂടി ഇതിലുണ്ടാകും എന്നാണ് സൂചന. ഐഫോണിന്റെ മുൻ മോഡലുകളിൽ ഇല്ലാത്ത ഒരു സവിശേഷതയാവും ഇതെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ ആപ്പിളിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഐഫോൺ 16 സീരിസിലെ അടിസ്ഥാന മോഡലിൽ അതിൻ്റെ എഡ്‌ജുകളിൽ എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഉൾപ്പെടുത്തിയേക്കാം, പ്രോ വേരിയൻ്റിന് ഐഫോൺ 15 പ്രോ മോഡലുകൾക്കൊപ്പം അവതരിപ്പിച്ച പ്രീമിയം ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്താനാണ് സാധ്യത. ആപ്പിളിന്റെ പതിവ് രീതി അനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും ഫോണിന്റെ ലോഞ്ച്.












Click it and Unblock the Notifications