Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ സംഭവമാടാ; ഐഫോൺ 16 വരുന്നത് ഫേസ് ഐഡിയിൽ ഉഗ്രൻ മാറ്റവുമായി, എന്താണെന്ന് അറിയണ്ടേ?

ഇന്ത്യയിലെ സ്‍മാർട്ട് ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒരു ലോഞ്ചിംഗാണ് ആപ്പിൾ ഐഫോൺ 16 മോഡലിന്റേത്. സീരീസിലെ ഫോണുകളെ കുറിച്ചുള്ള കുറെയേറെ വിവരങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന മോഡലിന്റെ കൃത്യമായ ഫീച്ചറുകളും മറ്റ് വിവരങ്ങളും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ ഈ സീരീസിലെ മുൻനിര മോഡലുകളിൽ ചില സുപ്രധാന മാറ്റങ്ങൾ കമ്പനി വരുത്തിയേക്കും എന്നാണ് സൂചന. കമ്പനിയുടെ ഫേസ് ഐഡി ബയോമെട്രിക് ഓതന്റിക്കേഷൻ മെക്കാനിസത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളോടെയാവും ഈ ഈ ഹാൻഡ്‌സെറ്റുകൾ വിപണിയിൽ എത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

iphone16features

ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 16 പ്രോ മോഡലുകളിൽ ഡിസ്‌പ്ലേയ്ക്ക് കീഴിലുള്ള പുതിയ ഫേസ് ഐഡി സെൻസറുകൾക്കുള്ള പിന്തുണയോടെ എത്തുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു, എന്നാൽ ഈ അപ്‌ഗ്രേഡുകൾ 2025ഓടെ എത്തുമെന്ന് പിന്നീട് തിരുത്തിയിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഫേസ് ഐഡി ഡിസൈനിൽ കൂടുതൽ മാറ്റം പ്രതീക്ഷിക്കാം.

സ്‌മാർട്ട്‌ഫോൺ അൺലോക്ക് ചെയ്യുന്നതിനും സെൻസിറ്റീവ് ആപ്ലിക്കേഷനുകളും പേയ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സുരക്ഷിതമാക്കുന്നതിനും ഫേസ് ഐഡി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആപ്പിൾ അതിന്റെ ഫേസ് ഐഡി ബയോമെട്രിക് പ്രാമാണീകരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

എന്നാൽ ഈ വർഷം ഇറങ്ങുന്ന മോഡലുകളിൽ കാര്യമായ അപ്ഗ്രേഡ് ഉണ്ടാവില്ലെന്നും 2025ൽ എത്തുന്ന മോഡലിൽ ഫേസ് ഐഡി ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനെയൊക്കെ മാറ്റി മറിക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ആപ്പിൾ ഐഫോൺ 16 ഫീച്ചറുകൾ

ഫോണിന്റെ പ്രോ മോഡലിൽ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുമ്പോൾ അടിസ്ഥാന വേരിയന്റുകളായ ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ക്യാമറ അലൈൻമെന്റ് മാറുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോൺ 16 ഡിസ്‌പ്ലേ സൈസ് ഉൾപ്പെടെ വർധിപ്പിക്കാനും സാധ്യത ഉണ്ടെന്നാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ തങ്ങളുടെ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകൾക്കും പുതിയ ചിപ്സെറ്റ് ഒരുപോലെ അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

മുൻ കാലങ്ങളിലെ ടൈം ലൈനുകൾ കൂട്ടി വായിക്കുമ്പോൾ സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഇവന്റിൽ നാലിന് പകരം അഞ്ച് പുതിയ ഫോണുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ സൂചന. അഞ്ചാമത്തേത് ഐഫോൺ എസ്ഇ മോഡൽ ആയിരിക്കുമെന്നാണ് ലഭ്യമായ വിവരം. കമ്പനി ഇക്കാര്യത്തിലും ഡൗദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ മടങ്ങേണ്ടി വരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+