ഐഫോൺ വരുന്നു ബ്രഹ്മാസ്ത്രവുമായി; ഈ മോഡലിൽ ഒരുങ്ങുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?
സ്‍മാർട്ട് ഫോണുകൾക്ക് സാധാരണ ഗതിയിൽ കൽപ്പിച്ചു വച്ചിരിക്കുന്ന കാലാവധി ഏകദേശം രണ്ട് വർഷത്തോളമാണ്. അതായത് നിങ്ങൾ ഉപയോഗിക്കുന്ന ഒരു ഫോണിന് ശരിക്കും രണ്ട് വർഷമാണ് കാലാവധി, ഏത് ആൻഡ്രോയിഡ് ഫോണായാലും അത് അങ്ങനെ തന്നെയാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമാണ് ആപ്പിളിന്റെ ഐഒഎസ് സോഫ്റ്റ്‌വെയറുമായി വരുന്ന ഫോണുകൾ എന്ന് പറഞ്ഞാൽ ഞെട്ടേണ്ട ആവശ്യമില്ല.
ഒരു ഐഫോൺ കുറഞ്ഞത് നല്ല നിലയിൽ ഉപയോഗിക്കുന്ന ആളാണെങ്കിൽ (നിലത്ത് വീഴുകയോ മറ്റ് കേടുപാടുകൾ വരികയോ ചെയ്‌തില്ലെങ്കിൽ മാത്രം) അഞ്ച് വർഷത്തിൽ അധികം ഉപയോഗിക്കാൻ കഴിയും. അതിന്റെ ബിൽഡ് ക്വാളിറ്റി തന്നെയാണ് സവിശേഷത. എന്നാൽ ഇപ്പോൾ ഈ കാലാവധി ഇനിയും കൂട്ടാൻ തക്കവണ്ണമാണ് പുതിയ മോഡലുകൾ വരുന്നത്.

ആപ്പിളിന്റെ എല്ലാവരും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നായ ഐഫോൺ 16 അണിയറയിൽ ഒരുങ്ങുന്ന കാര്യം പലർക്കും അറിയാവുന്നതാണ്. ഓരോ ദിവസം കഴിയുന്തോറും ഈ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഈ ഫോണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചില വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്.
ഈ സീരീസിലെ ഫോണുകൾ നോ-ബട്ടൺ ഡിസൈനുമായി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിസിക്കൽ ബട്ടണുകൾ ഒഴിവാക്കി അതിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിൽ വിപ്ലവം സൃഷ്‌ടിക്കാനുള്ള ആപ്പിളിന്റെ പദ്ധതിയെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിലെ കമ്പനിയുടെ പ്രീമിയം സീരീസായ ഐഫോൺ 15യിൽ ഇത് അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
ഐഫോണിന്റെ വശങ്ങളിൽ പരമ്പരാഗതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഫിസിക്കൽ ബട്ടണുകൾ മാറ്റി ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കപ്പാസിറ്റീവ് പതിപ്പുകൾ ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി. സ്‍മാർട്ട്ഫോൺ വിപണിയിൽ തികച്ചും വിപ്ലവകരമായ മാറ്റത്തിനാണ് ആപ്പിൾ തുടക്കിമിടുന്നതെന്ന് ചുരുക്കം.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. ഫോണിൽ ഡിസൈൻ ഉൾപ്പെടെ വിവിധ കാര്യങ്ങളിൽ സാരമായ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഐഫോൺ 16 ലൈനപ്പിൽ ഐഫോൺ 16 പ്രോ മോഡലുകൾക്ക് വലുപ്പം വർദ്ധിക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഐഫോൺ 16 പ്രോ 6.3 ഇഞ്ചിലും പ്രോ മാക്‌സ് 6.9 ഇഞ്ചിലും എത്തിയേക്കും എന്നാണ് ലഭ്യമായ വിവരം.
മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യയും വേഗതയേറിയ 40W വയർഡ് ചാർജിംഗിനുള്ള പിന്തുണയും ഫോണിൽ കൊണ്ട് വരാനുള്ള ശ്രമവും ആപ്പിൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കാരണം ഇക്കാലമത്രയും ഈ മോഡൽ ഏറ്റവും പഴികേട്ടത് ചാർജിങ്, ബാറ്ററി പോലെയുള്ള വിഷയങ്ങളുടെ കാര്യത്തിലാണ് എന്നത് പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications