Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെന്ത് ക്യൂ? ഐഫോൺ 16 വരുന്നത് നാടിനെ ഞെട്ടിക്കുന്ന ഫീച്ചറുകളുമായി, വില എത്ര എന്നറിയാം

ഒട്ടുമിക്ക സ്‍മാർട്ട് ഫോൺ കമ്പനികളും ഏറെ ജിജ്ഞാസയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന ലോഞ്ചാണ് ആപ്പിൾ ഐഫോൺ 16 സീരിസിന്റെത്. എന്തെന്നാൽ ആപ്പിളിനെ കുറിച്ച് അറിയുന്നവർക്ക് കൃത്യമായി മനസിലാവുന്ന ഒരു കാര്യം അവർ ഓരോ വർഷം കൂടുന്തോറും വിപണിയിൽ മികച്ച ഉത്പന്നങ്ങളുമായി വരിക എന്ന നിലപാടാണ് വച്ചു പുലർത്തുന്നത് എന്നതാണ്. അതിന് അവർ കോട്ടം വരുത്താറില്ല ഒരിക്കലും.

എന്നാൽ ഇക്കുറി അതിനുള്ള അവകാശം ഐഫോൺ 16 സീരിസിന്റെതാണ്. സെപ്റ്റംബർ മാസത്തിൽ ഫോൺ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. കൃത്യമായ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബർ പകുതിയോടെ വരാനാണ് സാധ്യത. ഈ സീരീസിലെ ഫോണുകളുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ നിലവിൽ പ്രചരിക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

appleiphone16pricedetail

ഈ സീരീസ് വരുന്നതോടെ സാംസങ് ഉൾപ്പെടെയുള്ള മുൻനിര മോഡലുകൾക്ക് വൻ പ്രഹരം തന്നെയാവുമെന്ന കാര്യത്തിൽ ഒട്ടും തർക്കമില്ല. അതിനാലാണ് ഐഫോൺ ആരാധകർക്ക് ഒപ്പം മറ്റ് കമ്പനികളും ഫോണിന്റെ വരവ് ഉറ്റുനോക്കുന്നത്. സാംസങിനെ സംബന്ധിച്ച് വില തന്നെയാവും ഇക്കാര്യത്തിൽ പ്രഥമ പരിഗണന, കൂടാതെ ഉപഭോക്താക്കളും ഈ ഫോണിന്റെ വില എത്രയെന്ന് അറിയാൻ കാത്തിരിക്കുകയാണ്.

ഐഫോൺ 16 സീരീസ്: വില എത്ര വരും?

ഇന്ത്യയിൽ മുൻ ഐഫോൺ പതിപ്പുകളുടെ വില കണക്കിലെടുത്ത് പറയുകയാണെങ്കിൽ ഐഫോൺ 16ന്റെ അടിസ്ഥാന വില ഏകദേശം 82,999 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോ മാക്‌സ് വേരിയന്റിന് 1.5 ലക്ഷം രൂപയിൽ അധികം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലുള്ള പ്ലസ്, പ്രോ മോഡലുകൾക്ക് ആനുപാതികമായി വില ഉയർന്നേക്കും. പ്ലസ് വേരിയന്റിന് ഒരു ലക്ഷത്തിൽ താഴെയാവും വില. പ്രോയ്ക്ക് ഒരു ലക്ഷം കടക്കുമെന്നും സൂചനകളുണ്ട്.

ഐഫോൺ 16 സീരീസ്: ഫീച്ചറുകൾ

ചെറിയ ഡിസൈൻ മാറ്റങ്ങളോടെ, അടിസ്ഥാന ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ അവയുടെ മുൻഗാമികളുടെ അതേ വലുപ്പത്തിൽ തന്നെയാവും വീണ്ടും വരിക. പഴയ ഡയഗണൽ രീതിക്ക് പകരമായി പുതിയ ലംബമായ ക്യാമറ ലേഔട്ട് ഈ ഫോണുകളിൽ വരും. എന്നാൽ മുൻനിര മോഡലുകളിൽ ആവട്ടെ പഴയത് പോലെ തന്നെയാവും ഡിസൈൻ രീതികൾ തുടരുക.

മുമ്പ് പ്രോ മാക്‌സ് മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന ടെട്രാപ്രിസം 5x ഒപ്റ്റിക്കൽ സൂം ലെൻസ് ഐഫോൺ 16 പ്രോ മോഡലുകളിൽ ഉൾപ്പെടുത്തും. ഐഫോൺ 16 പ്ലസിൽ 4,006 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. ഐഫോൺ 16ന് 3,561എംഎഎച്ച് ബാറ്ററിയാവും നൽകുക. ഐഫോൺ 16 പ്രോയ്ക്ക് 3,577 എംഎഎച്ച് ബാറ്ററിയും ഐഫോൺ 16 പ്രോ മാക്‌സിന് 4,676 എംഎഎച്ച് ബാറ്ററിയുമുണ്ടാകും എന്ന് കരുതുന്നു.

കൂടാതെ എഐ ഫീച്ചറുകൾ കൂടുതലായി ഉൾപ്പെടുത്തിയാകും ഐഫോൺ 16 സീരീസ് അവതരിപ്പിക്കുക. നേരത്തെ ഐഫോൺ 15യിൽ പ്രോ മാക്‌സ് മോഡലിൽ മാത്രമാണ് ഈ ഫീച്ചറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് ശ്രദ്ധേയമായ ഒരു മാറ്റമാണ് ഐഫോൺ 16 സീരീസിലെ മുഴുവൻ മോഡലുകൾക്കും എഐ പിന്തുണ നൽകുന്നതെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+