Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ ശ്രദ്ധിക്കണ്ടേ ആപ്പിളേ; ഇനി ഐഫോൺ 16 ഏത് വേരിയന്റും കട്ടയ്ക്ക് നിൽക്കും, കാരണം ചിപ്സെറ്റ്

ആപ്പിളിന്റെ വരവും കാത്ത് ഉപഭോക്താക്കൾ ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. കൃത്യമായി പറഞ്ഞാൽ പത്ത് മാസം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ തങ്ങളുടെ പുതിയ മോഡലായിരുന്ന ഐഫോൺ 15 സീരീസിനെ തുറന്ന് വിട്ട വേഷം ആപ്പിൾ പിടിപ്പത് പണിയിലായിരുന്നു. അത് ആപ്പിളിന്റെ ഏറ്റവും കരുത്തനായ ഫ്ലാഗ്ഷിപ്പ് വണ്ടർ എന്ന് വിശേഷിപ്പിക്കാവുന്ന ഐഫോൺ 16യുടെ വരവിന് വേണ്ടിയുള്ള ഒരുക്കമായിരുന്നു.

ഇപ്പോഴിതാ ലോഞ്ചിന് അധികനാൾ ഇല്ലെന്നിരിക്കെ ആപ്പിൾ അവരുടെ വജ്രായുധമായ ഐഫോൺ 16ൽ ഒട്ടേറെ നിർണായകമായ മാറ്റങ്ങളാണ് വരുത്താൻ തുടങ്ങിയതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ക്യാമറയും ഡിസൈനും മാത്രമല്ല ഉൾപ്പെടുന്നത്, അതിലുപരി ഈ ഫോണിന്റെ നട്ടെല്ലായ പ്രൊസറിന്റെ കാര്യത്തിലും ആപ്പിൾ മാറ്റം അവതരിപ്പിക്കുമെന്നാണ് സൂചന.

appleiphone16chipset

ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ തങ്ങളുടെ ഐഫോൺ 16 സീരീസിലെ എല്ലാ മോഡലുകൾക്കും പുതിയ ചിപ്സെറ്റ് ഒരുപോലെ അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌ എന്നതാണ് പ്രത്യേകത.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐഫോണുകളുടെ വിവിധ ക്ലാസുകൾക്കായി ആപ്പിൾ വ്യത്യസ്‌ത ചിപ്പുകൾ ആയിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകളുടെ വരവോടെ ഈ വർഷം രീതി മാറിയേക്കും എന്നാണ് ലീക്കായ ചില ഇന്റേണൽ കോഡുകൾ നൽകുന്ന സൂചനയെന്ന് ചില ടിപ്പ്സ്‌റ്റർ സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ നടക്കുന്ന ഇവന്റിൽ നാലിന് പകരം അഞ്ച് പുതിയ ഫോണുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. അഞ്ചാമത്തേത് ഐഫോൺ എസ്ഇ മോഡൽ ആയിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഒരേ തലമുറ ചിപ്പ് ആയിരിക്കുമെങ്കിലും ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയ്ക്ക് കുറച്ചുകൂടി വേഗതയേറിയ എ18 ചിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ ഒരു പ്രോ മോണിക്കറിനൊപ്പം ആയിരിക്കും ഇവ അവതരിപ്പിക്കുക. ഐപാഡുകളിൽ നിന്നും മാക്കുകളിൽ നിന്നുമുള്ള ആപ്പിളിന്റെ എം സീരീസ് ചിപ്പുകൾക്ക് സമാനമായ അധിക സിപിയു, ജിപിയു കോറുകൾ ഉൾക്കൊള്ളാൻ ഇതിന് കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

ആപ്പിൾ ഐഫോൺ 16 സീരീസ് മറ്റ് ഫീച്ചറുകൾ

ഇതിന്റെ പ്രോ മോഡലിൽ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുമ്പോൾ അടിസ്ഥാന വേരിയന്റുകളായ ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ക്യാമറ അലൈൻമെന്റ് അടക്കം മാറുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീരീസിൽ ഡിസ്‌പ്ലേ സൈസ് ഉൾപ്പെടെ വർധിപ്പിക്കാനും സാധ്യത ഉണ്ടെന്നാണ് ലഭ്യമായ വിവരം.

അതേസമയം, ഐഫോൺ 16 സീരീസ് സെപ്റ്റംബർ ആദ്യം തന്നെ അവതരിപ്പിക്കാനാണ് സാധ്യത. സെപ്റ്റംബർ 3 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒന്നാവാനാണ് കൂടുതൽ സാധ്യതയെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ അഞ്ചാമത് ഒരു ഫോൺ കൂടി ഇവന്റിൽ കൊണ്ട് വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+