ആപ്പിൾ ഒരുങ്ങിത്തന്നെ; പ്രീമിയം ഫോണായ ഐഫോൺ 16ൽ വൻ മാറ്റങ്ങൾ, ക്യാമറ ഒക്കെ ഞെട്ടിക്കും
പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഒരു നീണ്ട നിര തന്നെ ലോഞ്ചിംഗ് കാത്തിരിപ്പുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ മോഡൽ ആപ്പിളിന്റെ ഐഫോൺ 16 തന്നെയാണ്. ഏറെനാളായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലവിലുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഐഫോൺ 15 വിപണിയിൽ എത്തുംമുൻപ് തന്നെ ഐഫോൺ 16നെ കുറിച്ചുള്ള ചർച്ചകൾ പലരും തുടങ്ങിവച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു സെപ്റ്റംബർ മാസം വരാനിരിക്കെ ആപ്പിൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഒട്ടേറെ പുതുമകളും പ്രത്യേകതകളും ആയാണ് ഈ സ്‌മാർട്ട്ഫോൺ നിങ്ങൾക്ക് മുൻപിലേക്ക് എത്തുക. അതിൽ ഐഫോൺ മുൻപ് നടത്താത്ത പല പരീക്ഷണങ്ങളും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ ഐഫോൺ 16 ലീക്കുകൾ പ്രകാരം വിഷൻഒഎസ് ടൂളുകൾക്കുള്ള പിന്തുണ, ഇതിന്റെ ഉപയോക്തൃ ഇന്റർഫേസിലേക്കുള്ള കൂട്ടിച്ചേർക്കൽ എന്നിവ ഉൾപ്പെടെ നിരവധി അപ്‌ഗ്രേഡുകൾ വരുമെന്ന് കരുത്തപ്പെടുന്നുണ്ട്. എന്നാൽ ഇവയിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ ഐഫോണിന്റെ ഫീച്ചറുകൾ. കാഴ്‌ചയിലും പെർഫോമൻസിലും കൂടുതൽ മാറ്റങ്ങൾ ഫോണിൽ ആപ്പിൾ കൊണ്ട് വരുമെന്നാണ് പ്രതീക്ഷ.
ഐഫോൺ 16 ഫീച്ചറുകൾ- ഇതുവരെ
ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡിലെ ഡയഗണൽ ക്രമീകരണത്തിൽ നിന്ന് കൂടുതൽ ലോസഞ്ച് ആകൃതിയിലുള്ള ലംബമായ ക്രമീകരണത്തിലേക്ക് ഐഫോൺ 16 മാറുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഫോണിൽ എടുക്കുന്ന പതിവ് ചിത്രങ്ങളെയും വീഡിയോകളെയും ബാധിക്കില്ല, എന്നാൽ ലാൻഡ്‌സ്‌കേപ്പ് മോഡിൽ റെക്കോർഡ് ചെയ്യുമ്പോൾ ലെൻസുകളുടെ ക്രമീകരണം ചെറിയ മാറ്റങ്ങൾക്ക് കാരണമാകും. ഇതാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റിന് വേണ്ട ഓറിയെന്റേഷൻ.
കൂടാതെ പുതിയ മോഡലിൽ ആക്ഷൻ ബട്ടൺ കൂടി ഉൾപ്പെടുത്തിയേക്കും. ഈ പ്രോഗ്രാം ചെയ്യാവുന്ന ഫിസിക്കൽ ബട്ടൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച മോഡലുകളിൽ ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സ് എന്നിവയിൽ അവതരിപ്പിച്ചിരുന്നു. ബട്ടൺ അമർത്തുമ്പോൾ ഒരു ഷോർട്ട് കട്ട് നൽകാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു, ഉദാഹരണത്തിന് ക്യാമറ ആപ്പ് തുറക്കുമ്പോൾ ഈ ബട്ടൺ ഉപയോഗിച്ച് ഫോട്ടോകൾ ക്ലിക്ക് ചെയ്യാൻ നിങ്ങൾക്ക് കഴിയും.
കൂടാതെ ക്യാമറയിലും കാര്യമായ മാറ്റം ആപ്പിൾ ഐഫോൺ 16ൽ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിലെ ക്യാമറ ഹാർഡ്‌വെയർ അപ്‌ഡേറ്റ്ചെയ്‌തേക്കും. അൾട്രാവൈഡ് ക്യാമറ 12 എംപിയിൽ നിന്ന് 48-മെഗാപിക്‌സൽ സെൻസറിലേക്ക് മാറാനാണ് സാധ്യത, ലെൻസ് ഫ്ലെയർ കുറയ്ക്കുന്നതിനുള്ള ഒരു പുതിയ ഒപ്റ്റിക്കൽ കോട്ടിംഗും 16 പ്രോ മാക്‌സിൽ മികച്ച ഒപ്റ്റിക്കൽ സൂമും ലഭ്യമായേക്കും. ഒരു വലിയ പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസിലൂടെ ആയിരിക്കും ഇത് സാധ്യമാക്കുക.
ഐഫോൺ 16ൽ വരുമെന്ന് കരുതപ്പെടുന്ന മറ്റൊരു പ്രധാന മാറ്റം അതിന്റെ ഐഒഎസ് 18 അപ്‌ഡേറ്റ് തന്നെയാണ്. ഫോണിന്റെ ഹോം സ്‌ക്രീൻ രൂപം മാറുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ് ടെക് ലോകം. ഇതിന് പുറമെ ഡിസ്‌പ്ലേയിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്, അത് കൂടുതൽ മെലിഞ്ഞതാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ ഫ്ലാഗ്ഷിപ്പ് ഫോൺ സെപ്റ്റംബർ മാസത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ മോഡലുകളുടെ ലോഞ്ച് ടൈംലൈൻ അനുസരിച്ചാണ് സെപ്റ്റംബർ മാസത്തോടെ ഫോൺ എത്തുമെന്ന് കണക്ക് കൂട്ടുന്നത്. അതിനിടയിൽ മറ്റ് ഫോണുകളുടെ ലോഞ്ചുകൾ ഒന്നും ആപ്പിൾ ക്രമീകരിച്ചിട്ടുമില്ല.












Click it and Unblock the Notifications