ക്യാമറയിൽ ഞെട്ടിക്കുന്ന മാറ്റം കൊണ്ട് വരാൻ ഐഫോൺ; ഈ സീരീസ് മുതൽ ഒട്ടേറെ പുതുമകൾ, ഇത് പൊളിക്കും
ഒരു ഐഫോൺ സ്വന്തമായി വേണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ അത് ഫോണുകളോട് ഒക്കെ ഒട്ടും താൽപര്യം കാണിക്കാത്ത ആരെങ്കിലും ആയിരിക്കും. അത്തരത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഐഫോൺ അങ്ങനെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ് വാസ്‌തവം. അതിന്റെ ഏറ്റവും വലിയ കാരണം ഉയർന്ന വില തന്നെയാണ്.
മാത്രമല്ല, സ്ഥിരമായി ആൻഡ്രോയിഡ് ഉപയോഗിച്ചവർക്ക് ആപ്പിളിന്റെ ഐഒഎസിലേക്ക് മാറുമ്പോൾ അതിനോട് ഒത്ത് പോവാൻ ഇത്തിരി പ്രയാസം നേരിടേണ്ടി വരും. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും കാര്യമാക്കാതെ ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് നാം ഇപ്പോൾ സംസാരിക്കുന്നത്.

ഇതുവരെയും വിപണിയിൽ എത്താത്ത, പുറംലോകം കണ്ടിട്ടില്ലാത്ത ആപ്പിൾ ഐഫോൺ 16 തന്നെയാണ് ഈ കഥയിലെ താരം. ഏറെനാളുകളായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഫോണിന്റെ ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അതിന്റെ മറ്റ് പ്രധാന സവിശേഷതകളും പല ലീക്കായ റിപ്പോർട്ടുകളിലും കാണിച്ചിരുന്നു.
ആപ്പിൾ ഐഫോൺ 16: ഇതുവരെ ലഭിച്ച വിവരങ്ങൾ
ആപ്പിളിന്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് വണ്ടറിൽ ഏറ്റവും ഒടുവിൽ ലഭ്യമായ ഒരു മാറ്റം അതിന്റെ ക്യാമറ മൊഡ്യൂൾ അൽപ്പം കൂടി വലുതാവും എന്നതാണ്. ഈ മാറ്റം പ്രോ മോഡലുകളിലാണ് നിലയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അടിസ്ഥാന മോഡലുകളായ ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ഈ മാറ്റം ഉണ്ടാവില്ല.
ഇതിന് പുറമെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകളുടെ ക്യാമറ ഹാർഡ്‌വെയറിൽ ചില പ്രധാന മാറ്റങ്ങൾ കമ്പനി വരുത്തിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഐഫോൺ 16 പ്രോയ്ക്കും പ്രോ മാക്‌സിനും മെച്ചപ്പെടുത്തിയ 48 എംപി അൾട്രാ വൈഡ് ക്യാമറ ലഭിച്ചേക്കുമെന്ന സൂചനയും നേരത്തെ പുറത്തുവന്നിരുന്നു.
കൂടാതെ ഐഫോൺ 16 പ്രോയും പ്രോ മാക്‌സും വലിയ ഡിസ്‌പ്ലേകളുമായാണ് എത്തുന്നതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇത് യഥാക്രമം 6.27, 6.86 ഇഞ്ച് വലുപ്പങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അടിസ്ഥാന മോഡലുകളിൽ കാര്യമായ മാറ്റം ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യമായ ബാറ്ററി മെച്ചപ്പെടുത്തലുകളും ഫോണിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഐഫോൺ 16, 16 പ്രോ മാക്‌സ് എന്നീ മോഡലുകളിൽ ആയിരിക്കും ഈ നിർണായക മാറ്റമുണ്ടാവുക. സെപ്റ്റംബർ മാസത്തിൽ ഐഫോൺ 16 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications