Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 പോലും വന്നില്ല അപ്പോഴേക്കും തുടങ്ങി 17ന്റെ വിശേഷം; ഈ ഫോൺ അത്രയ്ക്ക് മെലിഞ്ഞിരിക്കും..!

ആപ്പിൾ എന്ന ബ്രാൻഡിനെയും ഐഫോൺ എന്ന മോഡലിനെയും കുറിച്ച് എത്ര സംസാരിച്ചാലും നമ്മൾക്ക് മതിയാവില്ല. പ്രീമിയം എന്ന വാക്കിന് ഒരു ഉദാഹരണമുണ്ടെങ്കിൽ അതാണ് ആപ്പിൾ എന്ന് നമുക്ക് നിസംശയം പറയാം. എങ്കിലും ആപ്പിളിനെ സംബന്ധിച്ച് ഓരോ ഫോണും സവിശേഷമാക്കുക എന്ന ലക്ഷ്യമാണ് അവർക്ക് മുൻപിലുള്ളത്.

അതുകൊണ്ട് തന്നെ ആപ്പിൾ ഓരോ മോഡൽ കഴിയുന്തോറും എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വരാം, പുതുമകൾ എന്തൊക്കെ അവതരിപ്പിക്കാം എന്ന ചിന്തയിലാണ്. നിലവിൽ ഐഫോൺ 16 എന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലിന്റെ പിന്നാലെയാണ് അവരുള്ളത്. എങ്കിലും അതിന് ശേഷം കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ആപ്പിൾ ഐഫോൺ 17 എന്ന മോഡലിനെ കുറിച്ചുള്ള പ്രത്യേകതകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

iphone17thinn

ഇത് തന്നെയാണ് ആപ്പിൾ എന്ന ബ്രാൻഡിന്റെ മൂല്യം. കാരണം വരാനിരിക്കുന്ന രണ്ടാം തലമുറ ഫോണിന്റെ ഫീച്ചറുകൾ പോലും വളരെ നേരത്തെ ചർച്ച ചെയ്യപ്പെടണമെങ്കിൽ ആ ബ്രാൻഡ് ആപ്പിൾ ആയിരിക്കണം. അങ്ങനെ വരാനിരിക്കുന്ന ഐഫോണിന്റെ ചില ഫീച്ചറുകളാണ് ഇപ്പോൾ സംസാര വിഷയം. നിലവിൽ ഈ വർഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഐഫോൺ 16 അല്ല, 17നെ കുറിച്ചാണ് നാം പറയുന്നത്.

ആപ്പിൾ ഐഫോൺ 17

ഈ ഫോണിലൂടെ ആപ്പിൾ തങ്ങളുടെ ഡിസൈൻ രീതികളിൽ വിപ്ലവം കൊണ്ട് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2025ഓടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ മോഡൽ അടുത്തിടെ പുറത്തിറക്കിയ ഐപാഡ് പ്രോ മോഡലിന്റെ ചുവട് പിടിച്ചാണ് ഒരുങ്ങുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐഫോൺ 17, ഐഫോൺ 17 സ്ലിം, ഐഫോൺ 17 പ്രോ മോഡലുകൾ കൂടുതൽ സങ്കീർണ്ണമായ ഒരു അലുമിനിയം ഡിസൈനുമായി വിപണിയിൽ എത്താനാണ് സാധ്യത. മറുവശത്ത് പ്രീമിയം ഹൈ എൻഡ് മോഡലായ ഐഫോൺ 17 പ്രോ മാക്‌സിന് ടൈറ്റാനിയം ബോഡി തന്നെ അവതരിപ്പിക്കാനാകും കമ്പനിയുടെ തീരുമാനം.

ഐഫോൺ 17, ഐഫോൺ 17 സ്ലിം വേരിയന്റുകളിൽ 8 ജിബി റാമും എ18 അല്ലെങ്കിൽ എ19 ബയോണിക് ചിപ്‌സെറ്റും ഉണ്ടായിരിക്കും. അതേസമയം, ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്‌സും 12 ജിബി റാമുമായി വരാനും എ 19 പ്രോ ചിപ്‌സെറ്റിൽ പ്രവർത്തിക്കാനും സാധ്യതയുണ്ടെന്നാണ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഐഫോൺ 17 സീരീസിൽ 24 എംപി ഫ്രണ്ട് ക്യാമറകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് ഐഫോൺ 15 സീരീസിലെ 12 എംപി ഷൂട്ടറുകളിൽ നിന്ന് വലിയ മാറ്റം തന്നെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ മറ്റ് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എന്തായാലും ഈ ഫോണിന്റെ ഏറ്റവും പ്രധാന കാര്യമായ വിലയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+