സാംസങ്ങ് വഴിമാറിക്കോ? ഐഫോണ്‍ 16 വരുന്നുണ്ട്, അതിനെയും ഞെട്ടിക്കും 17; ഈ ഫീച്ചര്‍ മറ്റൊരു ഫോണിനുമില്ല
ഐഫോണ്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രണ്ടടി മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ്. 2025നുള്ളില്‍ രണ്ട് ഹൈ പെര്‍ഫോമന്‍സ് ഫോണുകളാണ് അവര്‍ പുറത്തിറക്കുന്നത്. ആപ്പിളിന്റെ ഐഫോണ്‍ പതിനേഴ് പ്രൊ ഇപ്പോഴേ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുയാണ്. ടിഎസ്എംസിയുടെ അടുത്ത തലമുറ 2എന്‍എം ചിപ്പ് ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായിരിക്കും ഐഫോണ്‍ പതിനേഴ് എന്നാണ് ടെക് ലോകത്ത് നിന്നുള്ള പുതിയ വിവരങ്ങള്‍.
അടിമുടി ഞെട്ടിക്കാനാണ് ആപ്പിള്‍ വരുന്നതെന്ന് വ്യക്തം. അത് മാത്രമല്ല പെര്‍ഫോമന്‍സിന്റെയും വേഗതയുടെയും കാര്യത്തില്‍ മറ്റ് ഫോണുകള്‍ ഇതോടെ ഐഫോണ്‍ പതിനേഴിന്റെ പിന്നിലായി പോയി. ഡിജിടൈംസാണ് ഈ ചിപ്‌സെറ്റിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പിളിന്റെ ചിപ് വിതരണക്കാരില്‍ പ്രധാനികളായ ടിഎസ്എംസി അവരുടെ 2എന്‍എം പ്രൊസസറുകള്‍ വ്യാപകമായി നിര്‍മിക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. 2025ല്‍ ഇത് സജീവമായി പുറത്തിറങ്ങുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. കമ്പനിയുടെ വരാനിരിക്കുന്ന ഏറ്റവും വേഗമേറിയ 2എന്‍എം പ്രൊസസറുകള്‍ പൂര്‍ണമായും ആപ്പിള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ഘട്ടത്തില്‍ ടിഎസ്എംസി പുറത്തിറക്കുന്ന എല്ലാ ചിപ്പ്‌സെറ്റും ആപ്പിളിനായിരിക്കും ലഭിക്കുക. അതിന് ശേഷം മാത്രമേ ബാക്കിയുള്ളവരിലേക്ക് ഈ ചിപ്‌സെറ്റ് ലഭ്യമാവൂ. ഐഫോണ്‍ പതിനേഴിനെ സംബന്ധിച്ച് ഏറ്റവും കാത്തിരിക്കാനുള്ള കാരണവും ഇതോടെ ഈ ചിപ്‌സെറ്റായി മാറിയിരിക്കുകയാണ്.
അതേസമയം ഐഫോണ്‍ പതിനേഴ് പ്രൊയുടെ ചിപ് സെറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കാരണം 2എന്‍എം പ്രൊസസര്‍ വരുന്നതോടെ ഒരു ഫോണിന്റെ പെര്‍ഫോമന്‍സും അതിന്റെ മികവും വേഗതയുമെല്ലാം വര്‍ധിക്കും.
വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായി ഇത് ഐഫോണ്‍ പതിനേഴിനെ മാറ്റും. നിലവിലുള്ള ചിപ്‌സെറ്റുകളൊന്നും ഇതിന് അടുത്തെത്തില്ല. കൂടുതല്‍ മികവുറ്റ ബാറ്ററിയും ഇതിനുണ്ടാവാന്‍ സാധ്യതയുണ്ട്. ഏറ്റവും കരുത്തുറ്റ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇത് ആപ്പിളിനെ സഹായിക്കും. ഐഫോണ്‍ പതിനേഴിന്റെ വേഗം ഒട്ടും കുറയുകയുമില്ല.
അതേസമയം ഈ വര്‍ഷം പുറത്തിറങ്ങുന്ന ഐഫോണ്‍ പതിനാറ് സീരീസില്‍ 2 എന്‍എം ചിപ്പ് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പതിനാറ് പ്രൊയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാങ്കേതിക വിദ്യയ്ക്ക് പുതിയ ചിപ്പിന്റെ ആവശ്യമില്ല. ആപ്പിളിന്റെ ന്യൂറല്‍ എഞ്ചിന്‍ എഐക്ക് കരുത്ത് പകരും. ഇത് നിലവിലുള്ള ഐഫോണുകളില്‍ ലഭ്യമാണ്. 2എന്‍എം ചിപ്പ് വരുന്നതോടെ എഐയുടെ കാര്യത്തിലും ഐഫോണ്‍ പതിനേഴിന് എതിരാളികള്‍ ഉണ്ടാവില്ല.












Click it and Unblock the Notifications