ആപ്പിള്‍ ആരാധകരെ അടിച്ചുകേറി വാ, ഐഫോണ്‍ 15ന് വെറും 20150 രൂപ മാത്രം; വാങ്ങാം ഇങ്ങനെ
മുംബൈ: ആപ്പിളിന്റെ ഐഫോണ്‍ പതിനാറ് റിലീസ് ചെയ്യാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ ഫ്‌ളാഗ്ഷിപ്പിനായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ആപ്പിളിന്റെ മറ്റ് മോഡലുകളെല്ലാം ഇപ്പോള്‍ കിടിലന് ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും ഡിസ്‌കൗണ്ടിന്റെ മേള തന്നെ ഒരുക്കിയിരുന്നു.
എന്തായാലും ഇതില്‍ ഐഫോണ്‍ വാങ്ങാന്‍ സാധിക്കാത്തവരുണ്ടാവും. അവരൊന്നും നിരാശപ്പെടേണ്ട കാര്യമില്ല. വീണ്ടുമെത്തിയിരിക്കുകയാണ് മറ്റൊരു ഓഫര്‍. ഇത്തവണ ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലൊന്നായ ഐഫോണ്‍ പതിനഞ്ച് തന്നെ വാങ്ങാനുള്ള ഓഫറാണ് വന്ന് എത്തിയിരിക്കുന്നത്.

ഡിസ്‌കൗണ്ടില്ലാതെ ഐഫോണ്‍ 15 വാങ്ങുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം സാമാന്യം നല്ല ചെലവ് വരും. 79990 രൂപയാണ് ലോഞ്ച് ചെയ്തപ്പോള്‍ ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിന്റെ വില. 128 ജിബിയുടെ മോഡലാണ് ഇത്. എന്നാല്‍ ഇപ്പോള്‍ അതേ ഐഫോണ്‍ പതിനഞ്ച് തന്നെ വെറും 20150 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് വന്ന് എത്തിയിരിക്കുന്നത്. 128 ജിബിയുടെ ബേസ് മോഡല്‍ തന്നെയാണിത്.
ഈ തുകയ്ക്ക് ആപ്പിളിന്റെ പ്രീമിയം ഫോണായ ഐഫോണ്‍ പതിനഞ്ച് ലഭിക്കുന്നത് വലിയ ലാഭമാണ്. ആമസോണിലാണ് ഇത്ര വലിയ ഓഫര്‍ ലഭ്യമാവുക. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവില്‍ ചെറിയ ഡിസ്‌കൗണ്ടുകള്‍ മാത്രമാണ് ഉള്ളത്.
ആപ്പിള്‍ പതിനഞ്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും മികച്ച ഫീച്ചറും ക്യാമറയും ഒരുപോലെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. കാരണം പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ പതിനഞ്ച് ആളൊരു കില്ലാഡിയാണ്. ഡിസ്‌കൗണ്ടില്ലാതെ ഐഫോണ്‍ പതിനഞ്ചിന് 79900 രൂപയാണ് ആമസോണില്‍ വില. 11 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. ഇതോടെ വില 70999 രൂപയായി കുറയും.
ഇനി എക്‌സ്‌ചേഞ്ച് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ വന്‍ തുക തന്നെ കുറയും. നിങ്ങളുടെ പഴയ ഐഫോണ്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യുക. 44925 രൂപയുടെ ഡിസ്‌കൗണ്ട് അതിലൂടെ ലഭിക്കും. ഇതോടെ വില 26074 രൂപയായി കുറയും. തീര്‍ച്ചയായും ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വേണമെന്നുള്ളവര്‍ക്ക് എക്‌സ്‌ചേഞ്ച് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം.
അതേസമയം ഡിസ്‌കൗണ്ട് ഇവിടം കൊണ്ടും തീര്‍ന്നിട്ടില്ല. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍ വേറെയുമുണ്ട്. ഇത് ലഭ്യമാവാന്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ മതി. 5924 രൂപയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക. ഇതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 20150 രൂപയായി കുറയും. അതേസമയം കിടിലന്‍ ക്യാമറ ഈ ഫോണിനുണ്ട്.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറാണ് ഈ ഫോണിനുള്ളത്. ലോ ലൈറ്റില്‍ വരെ ഈ ക്യാമറയുടെ പെര്‍ഫോമന്‍സ് കിടിലനായിരിക്കും. മികച്ച പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിക്കും ഐഫോണ്‍ പതിനഞ്ച് മിടുക്കനാണ്. അതുപോലെ കരുത്തുറ്റ എ16 ബയോണിക് ചിപ്പും ഇവയ്ക്കുണ്ട്. അതുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ പതിനഞ്ച് കിടിലനുമാണ്.












Click it and Unblock the Notifications