ഐഫോണ്‍ പതിനഞ്ച് 32245 രൂപയ്ക്ക് വാങ്ങാം, ആമസോണില്‍ കിടിലന്‍ ഓഫര്‍; വാങ്ങിക്കാം ഇങ്ങനെ
ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ കിടിലന്‍ ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. വെറുമൊരു ആപ്പിള്‍ ഫോണല്ല, ഐഫോണ്‍ പതിനഞ്ച് തന്നെയാണ് ഇപ്പോള്‍ സര്‍വ കാല വിലക്കുറവില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുക. ഡിസ്‌കൗണ്ടിന്റെ വന്‍ പെരുമഴ തന്നെയാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി വേരിയന്റാണ് ഇപ്പോള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നത്. ഏറ്റവും മികച്ച ക്യാമറ തന്നെയാണ് ഈ ഫോണിന്റെ ആകര്‍ഷണം. നിങ്ങള്‍ക്ക് കിടിലന്‍ ചിത്രങ്ങല്‍ എടുക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ ഐഫോണ്‍ പതിനഞ്ചിനോളം പോന്നൊരു ഓപ്ഷനില്ല.

നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ ആമസോണില്‍ 79900 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന്റെ വില. 9 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ 73100 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ഇതിലും വില കുറയാനുള്ള മാര്‍ഗം ആമസോണ്‍ ചെയ്ത് തരും. അതായത് 33400 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ പഴയ ഫോണ്‍ മികച്ച കണ്ടീഷനിലുള്ളതാണെങ്കില്‍ ഇപ്പോള്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്ത് ആപ്പിള്‍ ഫോണ്‍ വാങ്ങുന്നതാണ് നല്ലത്. കാരണം ഏറ്റവും മികച്ച ടെക്‌നോളജി ഉള്ള ഫോണാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുക. ഡിസ്‌കൗണ്ട് കൂടി വന്നാല്‍ 39700 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം.
ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും വേറെ ഓഫറുകളും ആമസോണിലുണ്ട്. 7455 രൂപയാണ് ഈ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടായി ലഭിക്കുക. 32245 രൂപയ്ക്ക് ഇതോടെ ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാനാവും. അതായത് കാര്‍ട്ടിലെ മിനിമം പര്‍ച്ചേസ് വാല്യൂ 47940 രൂപയുടേതായിരിക്കണം.
എങ്കില്‍ നാലായിരം രൂപ ഡിസ്‌കൗണ്ട് ലഭിക്കുക. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഇപ്പോള്‍ നല്‍കുന്നുണ്ട്. പക്ഷേ ഇവര്‍ ആമസോണ്‍ പേ ക്രെഡിറ്റ് കാര്‍ഡ് തന്നെ ഉപയോഗിക്കണം. ഇല്ലെങ്കില്‍ ഈ ഓഫര്‍ ലഭ്യമാവില്ല. ഇതെല്ലാം ചേരുന്നതോടെ ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ ഐഫോണ്‍ പതിനഞ്ച് നമ്മുടെ പോക്കറ്റിലെത്തിക്കാം.
അതേസമയം ആമസോണ്‍ ഐഫോണ്‍ പതിനാലിനും ഇപ്പോള്‍ കിടിലന്‍ ഓഫര്‍ നല്‍കുന്നുണ്ട്. നിലവില്‍ 79900 രൂപയാണ് പതിനാലിന് ആമസോണില്‍ വില. 21 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. 62800 രൂപയിലേക്ക് ഇതോടെ വില താഴും. ബാങ്ക് ഓഫറുകള്‍ ചേരുന്നതോടെ വില ഇനിയും കുറയും. എക്‌സ്‌ചേഞ്ച് വരുന്നതോടെ ഇനിയും കുറയും.
എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടെങ്കില്‍ 3000 രൂപ കുറയും. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 3000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. മൊത്തം 41940 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. എക്‌സ്‌ചേഞ്ചിന് 33400 രൂപ വരെ ആമസോണില്‍ ലഭിക്കും.












Click it and Unblock the Notifications