ഐഫോണ്‍ 15 പ്ലസിന് വെറും 39199 രൂപ, ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫര്‍; ഡിസ്‌കൗണ്ട് ലഭ്യമാവുക ഇങ്ങനെ
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണ്‍ വാങ്ങാന്‍ താല്‍പര്യപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. പ്രീമിയം ഫോണുകളില്‍ ഏറ്റവും ബെസ്‌റ്റെന്നാണ് അവരെ വിശേഷിപ്പിക്കാറുള്ളത്. വിലക്കേട്ടാല്‍ പലരും ഈ ഫോണ്‍ വാങ്ങാന്‍ തയ്യാറാവില്ല. പക്ഷേ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ആപ്പിളിന്റെ പ്രീമിയം ഫോണായ ഐഫോണ്‍ 15 വാങ്ങാനാവും.
ഫ്‌ളിപ്പ്കാര്‍ട്ടാണ് ഈ ഓഫര്‍ നല്‍കുന്നത്. ഗംഭീരമായ ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. ഏറ്റവും മികച്ച ക്യാമറ, പ്രൊസസര്‍, എന്നിവയെല്ലാം ഇതിലുണ്ട്. ഐഫോണ്‍ പതിനഞ്ചിന്റെ പ്ലസ് മോഡലിനാണ് ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടും.

ഐഫോണ്‍ പതിനഞ്ച് പ്ലസിന് ഇപ്പോള്‍ ഡിസ്‌കൗണ്ടില്ലാതെ 79900 രൂപയ്ക്ക് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. നേരത്തെ ആപ്പിള്‍ ഈ മോഡലിന് പതിനായിരം രൂപയോളം വില കുറച്ചിരുന്നു. ഐഫോണ്‍ പതിനാറിന്റെ ലോഞ്ചിന് പിന്നാലെയായിരുന്നു വിലക്കുറച്ചത്. ഇത് ഐഫോണ്‍ 15 പ്ലസ് വാങ്ങാന്‍ നിരവധി പേരെ സഹായിക്കുന്നതായിരുന്നു. ഇപ്പോഴിതാ ആ നിരക്കിനും താഴേക്കാണ് വിലകുറഞ്ഞിരിക്കുന്നത്.
18 ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇതോടെ വില 64999 രൂപയായി കുറയും. എന്നാല്‍ ഡിസ്‌കൗണ്ടുകള്‍ ഇതിലൊന്നും അവസാനിക്കില്ല. ബാങ്ക് ഓഫറുകളും, കാര്‍ഡ് ഓഫറുകളുമെല്ലാം ഐഫോണ്‍ 15 പ്ലസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്.അതേസമയം കിടിലന്‍ എക്‌സ്‌ചേഞ്ച് ഡീസുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോഴുള്ളത്. നിങ്ങളുടെ കൈവശമുള്ളത് പഴയ ഐഫോണാണെങ്കില്‍ അത് എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്.
ഐഫോണ്‍ പതിനാല് പ്ലസാണ് നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ 22500 രൂപ വരെ കുറയും. എന്നാല്‍ നല്‍കുന്ന ഫോണ്‍ ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ഉള്ളതായിരിക്കണം. ഗ്ലാസുകള്‍ പോറലുകള്‍ ഉണ്ടെങ്കില്‍ വില കുറയും. ഡിസ്‌പ്ലേ മോശമാണെങ്കില്‍ എക്‌സ്‌ചേഞ്ച് പോലും ലഭ്യമാവില്ല. അതുകൊണ്ട് ഫോണിന്റെ കണ്ടീഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. യാതൊരു തകരാറും ഇല്ലാത്ത ഫോണാണെങ്കില്‍ മികച്ച വില ലഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 3250 രൂപ ഇനിയും കുറയും. ഈ ഓഫറുകളെല്ലാം ചേരുന്നെേതാ 39199 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഒരു ബജറ്റ് ഫോണിന്റെ വിലയ്ക്ക് നിങ്ങള്‍ക്ക് പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ സാധിക്കും.
അതേസമയം ഗംഭീര ക്യാമറയാണ് ഐഫോണ്‍ 15 പ്ലസിനുള്ളത്. 48 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറാണ് ഐഫോണ്‍ 15 പ്ലസിലുള്ളത്. റിയര്‍ ക്യാമറ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രങ്ങളെടുക്കാനും വീഡിയോ പകര്‍ത്താനും സാധിക്കും. കുറഞ്ഞ വെളിച്ചത്തില്‍ കൂടുതല്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ ഈ ഫോണില്‍ സാധിക്കും. അള്‍ട്രാവൈഡ്-ടെലിഫോട്ടോ ക്യാമറകളും ഇവയില്‍ മികച്ചതാണ്.












Click it and Unblock the Notifications