ഐഫോണ്‍ 15 പ്രൊ മാക്‌സിന് ഇത്ര വിലക്കുറവോ? 67555 രൂപയ്ക്ക് വാങ്ങാം; ആമസോണില്‍ കിടിലന്‍ ഓഫര്‍
മുംബൈ: ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് ഐഫോണുകള്‍ക്ക് അടക്കം നല്‍കുന്നത്. എന്നാല്‍ ഇതൊന്നും ആപ്പിളിന്റെ വെബ്‌സൈറ്റില്‍ അല്ല. ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാമായിട്ടാണ് നല്‍കുന്നത്. അതേസമയം ആപ്പിളിന്റെ ഡിസ്‌കൗണ്ട് എന്താണ് വരാന്‍ വൈകുന്നതെന്ന് വിചാരിക്കുന്നതെങ്കില്‍ ഒക്ടോബറില്‍ അത് ഉപയോക്താക്കളെ തേടിയെത്തും. ഐഫോണ്‍ പതിനാറിന് അടക്കം വില കുറയുമെന്ന പ്രതീക്ഷയിലാണ് ആപ്പിളിന്റെ ആരാധകര്‍.
ഇപ്പോള്‍ ഐഫോണിന്റെ പല പ്രീമിയം മോഡലുകള്‍ക്ക് അടക്കം വലിയ വിലക്കുറവാണ് ആമസോണില്‍ ഉള്ളത്. ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ഡിസ്‌കൗണ്ട് അടുത്തൊന്നും ലഭിക്കാത്ത അത്രയും കുറവാണ്.

ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങുന്നത് വരെ ആപ്പിളിന്റെ ഏറ്റവും വിലയേറിയതും ഫ്‌ളാഗ്ഷിപ്പ് മോഡലുമായിരുന്നു ഐഫോണ്‍ 15 പ്രൊ മാക്‌സ്. ഐഫോണ്‍ 15 സീരീസിനെ ഏറ്റവും ജനപ്രിയമാക്കിയതും ഈ മോഡലാണ്. ആമസോണ്‍ ഈ ഫ്‌ളാഗ്ഷിപ്പിനെ വെറും 67555 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്.
സര്‍വകാല ഡിസ്‌കൗണ്ടാണ് ആമസോണില്‍ ഈ ഫോണിന് ലഭിക്കുന്നത്. ഐഫോണ്‍ പതിനാറ് സീരീസുമായി കിടപിടിക്കുന്ന ഫോണാണിത്. ലോഞ്ച് ചെയ്ത സമയത്ത് 1,59900 രൂപയായിരുന്നു 15 പ്രൊ മാക്‌സിന്റെ 256 ജിബി വേരിയിന്റിന്റെ വില. 2023ലാണ് ഐഫോണ്‍ 15 പ്രൊ മാക്‌സ് ആപ്പിള്‍ പുറത്തിറക്കിയത്.
ആപ്പിളിന്റെ കട്ടിംഗ് എഡ്ജ് ടെക്‌നോളജി അടക്കം ലഭ്യമാകുന്ന അപൂര്‍വം ഫോണുകളിലൊന്നാണ് ഐഫോണ്‍ 15 പ്രൊ മാക്‌സ്. നിലവില്‍ ഡിസ്‌കൗണ്ടില്ലാതെ 15 പ്രൊ മാക്‌സ് വാങ്ങണമെങ്കില്‍ 1,59900 രൂപ തന്നെ ആമസോണില്‍ നല്‍കേണ്ടി വരും. എന്നാല്‍ 16 ശതമാനം ഡിസ്‌കൗണ്ട് ആമസോണ്‍ ഈ ഫ്‌ളാഗ്ഷിപ്പിന് നല്‍കുന്നുണ്ട്. അതോടെ വില 1,34900 രൂപയായി കുറയും. എന്നാല്‍ മറ്റ് ഓഫറുകളും ഇതോടൊപ്പം ആമസോണ്‍ നല്‍കുന്നുണ്ട്.
ആദ്യത്തേത് മികച്ച എക്‌സ്‌ചേഞ്ച് ഓഫറാണ്. വന്‍ തുക തന്നെ എക്‌സ്‌ചേഞ്ചിന് ആമസോണ്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 60600 രൂപ വരെ ആമസോണില്‍ ലഭിക്കും.
അതേസമയം ആമസോണ്‍ സെയില്‍ 2024ന്റെ ഭാഗമായിട്ടാണ് ഇത്ര വലിയൊരു തുക എക്‌സ്‌ചേഞ്ചിന് ഇപ്പോള്‍ ലഭിക്കുന്നത്. നിങ്ങള്‍ എക്‌സ്‌ചേഞ്ചിനായി നല്‍കുന്ന ഫോണ്‍ ഏറ്റവും മികച്ചതാണെന്ന് മാത്രം ഉറപ്പുവരുത്തുക. ഫോണിന് പോറലുകളോ മറ്റ് പ്രശ്‌നങ്ങളോ, ഡിസ്‌പ്ലേ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതൊക്കെ ഉറപ്പാക്കുക. അതുപോലെ ഫോണിന് ബോഡിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉറപ്പാക്കുക. എങ്കില്‍ 60600 രൂപ വരെ ലഭിക്കും. ഈ തുക ലഭിക്കുന്നതോടെ വില 74300 രൂപയായി കുറയും.
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നതെങ്കില്‍ 6475 രൂപയായി വീണ്ടും വില കുറയും. ഇതോടെ 67555 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങാന്‍ സാധിക്കും.












Click it and Unblock the Notifications