Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 15 പ്രൊ വെറും 54305 രൂപയ്ക്ക് വാങ്ങാം; ഡിസ്‌കൗണ്ടിന് ആമസോണിലെത്തിയാല്‍ മതി

ന്യൂഡല്‍ഹി: ആപ്പിള്‍ ഇപ്പോള്‍ നിറയെ ഓഫറുകളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ദീപാവലി സീസണിന്റെ ഭാഗമായിട്ടാണ് ഈ ഡിസ്‌കൗണ്ടുകള്‍ എത്തിയിരിക്കുന്നത്. ഐഫോണ്‍ 16 പുറത്തിറക്കിയതിന് പിന്നാലെ വിവിധ മോഡലുകള്‍ക്ക് നേരത്തെ ആപ്പിള്‍ പതിനായിരം രൂപയോളം കുറച്ചിരുന്നു. എന്തായാലും ഒരു പ്രീമിയം ആപ്പിള്‍ ഫോണ്‍ വാങ്ങാനുള്ള മൂഡിലാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് തന്നെ ലഭ്യമാവും.

ഐഫോണ്‍ 15 പ്രൊ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഈ മോഡല്‍ ഇപ്പോള്‍ വെറും 54305 രൂപയ്ക്ക് വാങ്ങാനാവും. ആമസോണിലാണ് കിടിലന്‍ ഓഫര്‍ യൂസര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

iphone-15-pro-discount

ഐഫോണിന്റെ ഫീച്ചര്‍ മാത്രം പരിഗണിക്കുമ്പോള്‍ തന്നെ ഇത്ര വലിയ തുകയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ സാധിക്കുന്നത് വന്‍ ലാഭമാണ്. ഐഫോണ്‍ 15 പ്രൊയ്ക്ക് ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കേണ്ടി വരുന്നത് 1,39800 രൂപയാണ്. 256 ജിബി ബ്ലാക് ടൈറ്റാനിയം മോഡലിന്റെ വിലയാണിത്.

2023ലാണ് ഇവ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇത്ര വലിയ തുക നല്‍കിയ ഈ പ്രൊ മോഡല്‍ വാങ്ങുന്നത് പോക്കറ്റ് കീറുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കിടിലന്‍ ഡിസ്‌കൗണ്ട് ഉപയോഗിച്ച് ആമസോണില്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങുന്നതാണ് നല്ലത്. 65595 രൂപയുടെ ഡിസ്‌കൗണ്ട് വരെയാണ് ആമസോണ്‍ നല്‍കുന്നത്. ഏറ്റവും മികച്ച ഫീച്ചറുകള്‍ ഉള്ള ഈ ഫോണ്‍ വെറും ബജറ്റ് ഫ്രണ്ട്‌ലി മോഡലിന്റെ വിലയ്ക്കാണ് ലഭ്യമാവുന്നത്.

ആമസോണില്‍ ഡിസ്‌കൗണ്ടില്ലാതെ ഐഫോണ്‍ പ്രൊ മോഡലുകള്‍ വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. അഞ്ച് ശതമാനം ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ആമസോണ്‍ നല്‍കുന്നത്. ഇത് വരുന്നതോടെ വില 1,19900 രൂപയായി വില കുറയും. എന്നാല്‍ എക്‌സ്‌ചേഞ്ച് ഓഫറും ആമസോണ്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 59600 രൂപ വരെ ലഭിക്കും. ഇതോടെ വില 60300 രൂപയായി കുറയും.

എക്‌സ്‌ചേഞ്ചിന് നിബന്ധനകളുണ്ട്. ഏറ്റവും നല്ല ഫോണായിരിക്കണം എക്‌സ്‌ചേഞ്ചിന് നല്‍കേണ്ടത്. ഡിസ്‌പ്ലേയ്ക്ക് അടക്കം യാതൊരു കുഴപ്പവും ഉണ്ടാവാന്‍ പാടില്ല. സ്‌ക്രാച്ചുകള്‍ അടക്കമുണ്ടെങ്കില്‍ വില കുറയും. അതുകൊണ്ട് ഫോണ്‍ ഏറ്റവും നല്ല നിലയിലാണ് നല്‍കുന്നതെന്ന് ഉറപ്പാക്കുക. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പേമെന്റ് നടത്തുന്നതെങ്കില്‍ 5995 രൂപ ഇനിയും ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ വില 54305 രൂപയായി കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+