ആപ്പിള്‍ പതിമൂന്ന് ഇപ്പോള്‍ തന്നെ വാങ്ങിയാലോ? കിടിലന്‍ ഡിസ്‌കൗണ്ടുണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍
ആപ്പിളിന്റെ ഏത് ഫോണും സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ചത് തന്നെയാണ്. ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ആപ്പിള്‍ പതിമൂന്നിനുണ്ട്. ഫളിപ്പ്കാര്‍ട്ടിലാണ് ഈ ഓഫറുകള്‍ ഉള്ളത്. 2021 സെപ്റ്റംബര്‍ 21ന് ലോഞ്ച് ചെയ്ത ഫോണാണെങ്കിലും ഇപ്പോഴും ആരാധകരുടെ പ്രിയ ഫോണാണിത്. ഐഫോണിന്റെ ബെസ്റ്റ് സെല്ലര്‍ കൂടിയാണിത്.
ഐഫോണ്‍ പതിനഞ്ചിന് മുമ്പ് ഏറ്റവും കൂടുതല്‍ വിറ്റുപോയ ഫോണുകളില്‍ ഒന്നാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും ഒരുമിച്ചാണ് ഇപ്പോള്‍ ഈ ഫോണ്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാവുക. ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഐഫോണ്‍ പതിമൂന്നിന്റെ വിലയുടെ കാര്യത്തില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്.

ആപ്പിള്‍ പതിമൂന്നിന് 52990 രൂപയാണ് ആമസോണില്‍ ഇതിന്റെ വില. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടില്‍ 52999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. രണ്ട് തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളൂവെന്ന് നോക്കിയാല്‍ മനസ്സിലാവും.
എന്നാല്‍ മൊത്തം ഡിസ്‌കൗണ്ടുകള്‍ നോക്കുമ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ പതിമൂന്ന് വാങ്ങുന്നതാണ് ലാഭമെന്ന് പറയാനാവും. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് ഇഎംഐയില്‍ കിടിലന്‍ ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ആറ് മുതല്‍ 9 മാസം വരെയുള്ള ഇഎംഐ പ്ലാനുകള്‍ ഫ്‌ളിപ്പാര്‍ട്ടിലുണ്ട്. 2500 രൂപ വരെ അതില്‍ ലാഭിക്കാനാവും.
പന്ത്രണ്ട് മാസത്തെ ഇഎംഐ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതില്‍ 3500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ ആമസോണിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആപ്പിള്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ സാധിക്കും. എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉള്ളവര്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്നതാണ് നല്ലത്.
ഈ കാര്‍ഡില്ലെങ്കില്‍ ഓഫറുകള്‍ ലഭ്യമാവില്ല. അതില്ലെങ്കില്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങുന്നത് ആമസോണില്‍ നിന്നാക്കുന്നതാണ് നല്ലത്. എയര്‍ടെല്ലിന്റെ ഓഫറും ആമസോണിലുണ്ട്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡിലേക്ക് ആക്കിയാല്‍ 1200 രൂപയുടെ ഡിസ്‌കൗണ്ടും ഐഫോണ്‍ പതിമൂന്നിന് ആമസോണില്‍ ലഭിക്കും.
ആപ്പിള്‍ പതിമൂന്നിന്റെ ഫീച്ചറുകളും കിടിലനാണ്. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുണ്ട്. എ15 ബയോണിക് ചിപ്പും പതിമൂന്നിനുണ്ട്. ഡുവല്‍ ക്യാമറയാണ് പിന്നിലുള്ളത് 12 മെഗാപിക്‌സല്‍ വൈഡ് ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് പിന്‍ഭാഗത്തുള്ളത്. അതേസമയം ഫ്രണ്ട് ക്യാമറയായി 12 മെഗാപിക്‌സലാണ് ഉള്ളത്.
മികച്ച പിക്ച്ചര്‍ ക്വാളിറ്റി ആപ്പിള്‍ ഉറപ്പ് നല്‍കുന്നുണ്ട്. 3240 എംഎഎച്ചാണ് ഐഫോണ്‍ പതിമൂന്നിന്റെ ബാറ്ററി. 20 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. ആപ്പിള്‍ പതിമൂന്ന് വാങ്ങുന്നുണ്ടെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കീറില്ല. ആപ്പിളിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ കൂടിയാണിത്.












Click it and Unblock the Notifications