ഐഫോണ്‍ മോഷണം പോയോ? കള്ളന്‍ പെട്ടത് തന്നെ, തുറക്കാന്‍ തന്നെ പറ്റില്ല, കാരണം ഇതാണ്
ആപ്പിളിന്റെ ഐഫോണ്‍ പൊതുവേ വിലയേറിയ ഫോണുകളുടെ ഗണത്തില്‍ വരുന്നതാണ്. ഇങ്ങനെ ഒരു ഫോണ്‍ മോഷണം പോയാല്‍ എന്ത് ചെയ്യും. തീര്‍ച്ചയായും നമ്മള്‍ ആകെ ബുദ്ധിമുട്ടിലായി പോകും. ഒന്നാമത്തെ കാരണം ഐഫോണിലെ നമ്മുടെ ഡാറ്റ നഷ്ടപ്പെടുകയോ എന്നുള്ള ഭയമാണ്. തീര്‍ച്ചയായും അതിന് സാധ്യതയുണ്ട്.
അതുപോലെ സിം കാര്‍ഡ് നഷ്ടപ്പെടുകയും ചെയ്യും. അതോടെ പുതിയ സിം കാര്‍ഡ് നമ്മള്‍ വാങ്ങേണ്ടതായി വരും. എന്നാല്‍ ഇനി നിങ്ങളുടെ ഐഫോണ്‍ നഷ്ടപ്പെട്ടാലും ഭയക്കേണ്ടതില്ല. കാരണം ഫോണിന്റെ സുരക്ഷ അടക്കം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. അതുകൊണ്ട് ആരെങ്കിലും നിങ്ങളുടെ ഐഫോണ്‍ മോഷ്ടിച്ചാലും പ്രശ്‌നമില്ല.

ആപ്പിളിന്റെ പുതിയ ഫീച്ചര്‍ പ്രകാരം നിങ്ങളുടെ ഫോണ്‍ ആര് മോഷ്ടിച്ചാലും അത് തുറക്കാന്‍ ഇനി കുറച്ച് കഷ്ടപ്പെടും. അത് അസാധ്യമായിരിക്കുമെന്ന് തന്നെ പറയാം. ഐഒഎസ് 17.3 ബേറ്റ വേര്‍ഷനാണ് ആപ്പിള്‍ ഇനി അവതരിപ്പിക്കാന്‍ പോകുന്നത്. സമീപ ഭാവിയില്‍ തന്നെ ഐഫോണുകളില്‍ വരാന്‍ പോകുന്നൊരു അപ്‌ഡേറ്റാണിത്.
ഈ പുതിയ ഫീച്ചറിനെ വിശേഷിപ്പിക്കുന്നത് സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്നാണ്. അതായത് നമ്മുടെ ഐഫോണ്‍ മോഷ്ടിക്കപ്പെട്ടാലും സംരക്ഷണം തരുന്നതാണ് ആപ്പിളിന്റെ ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സുരക്ഷ കൂടുതലായി നല്‍കുന്ന ഒരു പാളിയാണ്. നിങ്ങളുടെ ഫോണ്‍ ആരെങ്കിലും പോക്കറ്റ് അടിച്ച് പോയാല്‍ ഡാറ്റ അടക്കമുള്ളവയെ ഈ ഫീച്ചര്‍ സംരക്ഷിക്കും.
ഐഒഎസ് 17 അപ്‌ഡേറ്റില്‍ ഫേസ് ഐഡിയോ, ടച്ച് ഐഡി ഓതന്റിഫിക്കേഷനോ ഇല്ലാതെ നിങ്ങള്‍ക്ക് ഒരിക്കലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ഐഫോണ്‍ മറ്റൊരാള്‍ക്ക് റീസെറ്റ് ചെയ്യാന്‍ പോലും സാധിക്കില്ല. ഫോണ്‍ മോഷ്ടിച്ചയാള്‍ക്ക് നിങ്ങളുടെ സഹായമില്ലാതെ തുറക്കാനോ അതുപോലെ വിവരങ്ങള്‍ എടുക്കാനോ സാധിക്കില്ല. അതുകൊണ്ട് ഫോണ്‍ നഷ്ടപ്പെട്ടാലും നിങ്ങള്‍ക്ക് വിവരങ്ങളൊന്നും നഷ്ടമാവില്ല.
പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ പോകുന്നത് വരെയും അതിന് ശേഷവും ഫോണ്‍ സേഫ് തന്നെയായിരിക്കും. ഐക്ലൗഡില്‍ അപരിചിതര്‍ക്ക് കയറാനുള്ള അനുമതി പോലുള്ള ആപ്പിള്‍ നല്‍കില്ല. അതിന്റെ പാസ്‌വേര്‍ഡ് അങ്ങനെയുള്ളതായിരിക്കും. ബാങ്ക് പാസ് കോഡുകളും, കാര്‍ഡിന്റെ പിന്‍നമ്പറുകളും വരെ ഇതില്‍ ആവശ്യപ്പെടും. ഇതെല്ലാം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ലല്ലോ? അതോടെ ഫോണും വിവരങ്ങളും എല്ലാം സേഫായിരിക്കും.
അടുത്തിടെ മോഷണത്തില്‍ നഷ്ടമായ ഐഫോണുകള്‍ റീസെറ്റ് ചെയ്യുന്നതിലൂടെ മോഷ്ടാക്കള്‍ക്ക് ഓപ്പണ്‍ ചെയ്ത് വിവരങ്ങള്‍ എടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ധാരാളം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഫേസ് ഐഡിയിലും, ടച്ച് ഐഡിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ തീരുമാനിച്ചത്. അനധികൃതമായി ഡിവൈസ് ആക്‌സസിന് ശ്രമിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവ ആക്ടിവേറ്റാകും. ഇതോടെ ഉറപ്പായും കള്ളന്മാര്‍ ഐഫോണ്‍ മോഷ്ടിക്കുന്നത് കുറയും. ഇത്രയും കടുത്ത സെക്യൂരിറ്റി മറ്റൊരു ഫോണിലുമില്ല.












Click it and Unblock the Notifications