ആപ്പിള്‍ പതിനാല് 1599 രൂപയ്ക്ക് സ്വന്തമാക്കാം, ഐഫോണ്‍ പതിനഞ്ചിനും ഡിസ്‌കൗണ്ട്; ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ ഐഫോണുകള്‍ ഇത് ഡിസ്‌കൗണ്ടുകളുടെ കാലമാണ്. ഫ്‌ളിപ്പ്കാര്‍ട്ടിലും ആപ്പിള്‍ സ്റ്റോറിലുമായി ഇപ്പോള്‍ രണ്ട് പ്രീമിയം മോഡലുകള്‍ക്കാണ് ആപ്പിള്‍ വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. ഐഫോണ്‍ 14, 15 എന്നിവയ്ക്കാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ആരെയും ഞെട്ടിക്കുന്ന ഓഫറാണ് ഐഫോണ്‍ പതിനാലിന് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.
ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഈ ഫോണ്‍ വാങ്ങാനാവുക. ഐഫോണ്‍ പതിനഞ്ചിലെ നല്ലൊരു ശതമാനം ഫീച്ചറുകളും ഇതിലുമുണ്ട്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഫ്രണ്ട് ക്യാമറ 12 മെഗാപിക്‌സലാണ്. പിന്നില്‍ പന്ത്രണ്ട് മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് ഉള്ളത്.

ആപ്പിളിന്റെ പരാജയപ്പെട്ട ഫോണുകളിലൊന്നായിരുന്നു ഐഫോണ്‍ പതിനാല്. എന്നാല്‍ ആപ്പിള്‍ പതിനഞ്ചിന്റെ ലോഞ്ചിന് ശേഷം ഇവയുടെ വില്‍പ്പന വര്‍ധിക്കുകയായിരുന്നു. മികച്ച ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നടക്കം ലഭിച്ചിരുന്നു. നിലവില്‍ ഐഫോണ്‍ 14 വെറും 1599 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുക്കുന്നത്.
തീര്‍ച്ചയായും അമ്പരപ്പിക്കുന്ന വിലയാണിത്. ഇത് എങ്ങനെ ലഭിക്കുമെന്ന് നോക്കാം. നിലവില്‍ ഡിസ്‌കൗണ്ട് ഇല്ലാതെ 57999 രൂപയാണ് ഐഫോണ്‍ പതിനാലിന്റെ വില. 79900 ആയിരുന്നു ഇതിന്റെ ലോഞ്ചിംഗ് സമയത്തെ വില. പിന്നീട് ഐഫോണ്‍ പതിനഞ്ച് പുറത്തിറക്കിയപ്പോള്‍ പതിനായിരം രൂപ ആപ്പിള്‍ കുറച്ചിരുന്നു.
11901 രൂപയാണ് ആപ്പിള്‍ സ്റ്റോറിനേക്കാള്‍ ഐഫോണ്‍ പതിനാലിന് ഫ്‌ളിപ്പ്കാര്‍ട്ടില്‍ കുറയുക. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലാണ് ഈ ഫോണ്‍ വാങ്ങുന്നതെങ്കില്‍ 1500 ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ വില 56499 രൂപയായി കുറയും. ഇതിനൊക്കെ പുറമേ 54900 രൂപ വരെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ച് പ്രൈസും ലഭിക്കും.
നിങ്ങളുടെ ഫോണ്‍ മികച്ച നിലവാരത്തിലുള്ളതാണെങ്കില്‍ 1599 രൂപയ്ക്ക് ആപ്പിള്‍ പതിനാല് വാങ്ങാനാവും. ഇനി അത് ലഭിച്ചില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട തുകയ്ക്ക് തന്നെ ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാനാവും.
ആപ്പിള്‍ പതിനഞ്ചിന്റെ ഡിസ്‌കൗണ്ടും വലിയ അളവിലാണ്. 62000 രൂപയില്‍ താഴെ മാത്രം മുടക്കി ഈ ഫ്‌ളാഗ്ഷിപ്പ് നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. 79990 രൂപയ്ക്കാണ് ആപ്പിള്‍ 15 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 128 ജിബി വേരിയന്റാണിത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇവ 66999 രൂപയ്ക്ക് ഇവ ഇപ്പോള്‍ വാങ്ങാം.
4500 രൂപയുടെ ഡിസ്‌കൗണ്ട് ബാങ്ക് കാര്‍ഡുകള്‍ വഴി ലഭിക്കും. ഇതിലൂടെ വില 61499 ആയി കുറയും. 54990 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഐഫോണ്‍ പതിമൂന്നാണെങ്കില്‍ 26000 രൂപ വരെയും, ഐഫോണ്‍ പതിനാല് ആണെങ്കില്‍ 30000 രൂപ വരെയും ലഭിക്കും.












Click it and Unblock the Notifications