ആപ്പിള്‍ പതിനഞ്ചിന്റെ ശരിക്കുമുള്ള വില 79999, ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട് ഓഫര്‍, ഇപ്പോഴത്തെ വില ഇത്ര
ഐഫോണ്‍ പതിനഞ്ച് വാങ്ങണോ എന്ന കാര്യത്തില്‍ നമുക്ക് പലപ്പോഴും രണ്ട് മനസ്സുണ്ടാവാറുണ്ട്. പ്രധാന കാരണം അതിന്റെ വില തന്നൊണ്. ഒടുക്കത്തെ വിലയാണ് എന്ന് നമ്മള്‍ തന്നെ അറിയാതെ പറഞ്ഞ് പോവാറുണ്ട്. എന്നാല്‍ ഇനി അതിനെ കുറിച്ചൊന്നും ആലോചിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. കിടിലന്‍ ഓഫറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഏറ്റവും പുതിയ ആപ്പിള്‍ ഫോണ്‍ ഇപ്പോള്‍ കണ്ണുംപൂട്ടി വാങ്ങാവുന്നതാണ്. ആപ്പിള്‍ പതിനഞ്ചിന് ഡിസ്‌കൗണ്ടൊന്നും ഇല്ലാതെ വില 79999 രൂപയാണ്. ഇത് നമുക്ക് ചെലവേറിയ കാര്യമാണ്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലെ റിപബ്ലിക് ഡേ സെയില്‍ പ്രകാരം വലിയൊരു ഡിസ്‌കൗണ്ട് തന്നെ ഇപ്പോള്‍ ലഭിക്കും.

45000 രൂപയില്‍ താഴെ വിലയ്ക്ക് ഇപ്പോള്‍ നിങ്ങള്‍ക്ക് ഐഫോണ്‍ പതിനഞ്ച് ലഭ്യമാവും.കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? അത്തരമൊരു കിടിലന്‍ സര്‍പ്രൈസാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറില്ലാതെ തന്നെ 66999 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാനുള്ള ഓപ്ഷനും ഫ്‌ളിപ്പ്കാര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.
എന്നാല്‍ വില ഇനിയും കുറയും. 63999 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാാന്‍ സാധിക്കുമെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകള്‍ ചേര്‍ത്താണ് ഇത്ര കുറഞ്ഞ വിലയ്ക്ക് ആപ്പിളിന്റെ ഈ പ്രീമിയം ഫോണ്‍ വാങ്ങാന്‍ സാധിക്കുക. പിങ്ക്, മഞ്ഞ, പച്ച, നില, കറുപ്പ് നിറങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും.
എക്‌സ്‌ചേഞ്ചിലൂടെ നിങ്ങള്‍ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാം. ഇതുപ്രകാരം 54990 രൂപ വരെ മാത്രമേ നിങ്ങള്‍ നല്‍കേണ്ടതായി വരൂ. നിങ്ങളുടെ ഫോണ്‍ എത്രത്തോളം പഴക്കമുള്ളതാണെന്ന് നോക്കിയും, അതിന് മറ്റ് പോറലുകളോ ഉണ്ടോ എന്നെല്ലാം നോക്കിയും മാത്രമേ കൃത്യമായ വില നിശ്ചയിച്ചു.
യാതൊരു പ്രശ്‌നവും ഇല്ലാത്ത ഫോണിനാണ് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കുക. ഐഫോണ്‍ പതിമൂന്ന് ഈ കണ്ടീഷനിലാണ് നല്‍കുന്നതെങ്കില്‍ 26000 രൂപ വരെ ലഭിക്കും. ഐഫോണ്‍ പതിനാല് ആണെങ്കില്‍ 30000 രൂപ ലഭിക്കും. ഈ സാഹചര്യത്തില്‍ വില വീണ്ടും കുറയും. 26000 രൂപയുടെ ഡിസ്‌കൗണ്ട് വരുമ്പോള്‍ 41000 രൂപ മാത്രമേ മുടക്കേണ്ടതുള്ളൂ. 30000 ആണെങ്കില്‍ 37000 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാം.
ഐഫോണ്‍ പതിനഞ്ച് വാങ്ങുന്നത് കൊണ്ട് എന്തായാലും നിരാശപ്പെടേണ്ടി വരില്ല. 6.1 ഇഞ്ചിന്റെ കിടിലന്‍ ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്. ക്യാമറ അതിനേക്കാള്‍ മികവുറ്റതാണ്. 48 മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറയാണ് അതില്‍ പ്രധാന ആകര്‍ഷണം. ക്വാഡ് പിക്‌സല്‍ സെന്‍സറും ഫോക്കസ് പിക്‌സലുമെല്ലാം ചേര്‍ന്നതാണിത്. 24 എംപി ഹൈ റെസലൂഷന്‍ ക്യാമറ വേറെയും ഇതിനുണ്ട്.












Click it and Unblock the Notifications