Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ പതിനാലിന് 15നേക്കാള്‍ വിലക്കുറവ്, ആമസോണില്‍ വമ്പന്‍ ഓഫര്‍; ഈ തുകയ്ക്ക് വാങ്ങാം

ആപ്പിള്‍ ഐഫോണ്‍ 16ന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ഈ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം ഈ ഫോണിലുണ്ടാവും.

എന്തായാലും ആപ്പിള്‍ അവരുടെ പുത്തന്‍ ഫ്‌ളാഗ്ഷിപ്പ് പുറത്തിറക്കുന്നതിന് മുമ്പ് നേരത്തെയുള്ള ഐഫോണുകള്‍ക്കെല്ലാം വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കുകയാണ്. ഐഫോണ്‍ പതിനഞ്ച് മുതല്‍ എല്ലാ ഫോണുകള്‍ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇല്ല മറിച്ച് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലാണ് ഉള്ളത്.

apple-iphone-15-discount

നിലവില്‍ ഐഫോണ്‍ പതിനാലിനേക്കാള്‍ വിലക്കുറവിലാണ് ഐഫോണ്‍ 15 വാങ്ങാന്‍ സാധിക്കുക. ആമസോണാണ് ഇങ്ങനെ ഒരു കിടിലന്‍ ഓഫര്‍ ലഭ്യമാക്കുന്നത്. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി വേരിയന്റിനാണ് വിലക്കുറവുള്ളത്. നിലവില്‍ ലോഞ്ച് ചെയ്ത വില പ്രകാരം 79900 രൂപയാണ് ആമസോണില്‍ നിങ്ങള്‍ നല്‍കേണ്ടത്. ഇത് കുറച്ച് വലിയ തുകയാണ്.

എന്നാല്‍ ഡിസ്‌കൗണ്ടുള്ളപ്പോള്‍ ഇത്രയും വലിയ എന്തിന് നല്‍കണം അല്ലേ. ഐഫോണ്‍ പതിനാറ് സെപ്റ്റംബര്‍ പത്തിന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് വലിയ ഡിസ്‌കൗണ്ടുകള്‍ തന്നെ വിവിധ ഐഫോണുകള്‍ക്ക് നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനാറിന്റെ ലോഞ്ച് തിയതി ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷേ കിടിലന്‍ ഡിസ്‌കൗണ്ട് അതിന് മുമ്പ് തന്നെ ആപ്പിള്‍ നല്‍കുമെന്ന് ഉറപ്പാണ്.

ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി ബ്ലൂ മോഡലാണ് ഡിസ്‌കൗണ്ടില്‍ വിലകുറഞ്ഞിരിക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് പതിനൊന്ന് ശതമാനം വിലക്കുറവാണ് ആമസോണ്‍ നല്‍കുന്നത്. അതോടെ വില 70990 രൂപയായി കുറയും. ഇനിയും പക്ഷേ വിലക്കുറയുന്നതാണ്. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ വില ഇനിയും കുറയും. 34650 രൂപ വരെ വില ഇനിയും കുറയും.

അതേസമയം യാതൊര തകരാറും ഇല്ലാതെയാണ് ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഈ തുക 36250 രൂപ വരെ ഉയരാം. ഐസിഐസി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളാണെങ്കില്‍ വീണ്ടും ഡിസ്‌കൗണ്ട് ഉണ്ടാവും. 3545 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഇതോടെ 31105 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാന്‍ സാധിക്കും.

അതായത് ഐഫോണ്‍ പതിനാലിനേക്കാള്‍ വളരെ കുറഞ്ഞ തുകയാണിത്. ഐഫോണ്‍ 13, 14, 12 മോഡലുകള്‍ക്കും ഇപ്പോള്‍ ഇതുപോലെ ഡിസ്‌കൗണ്ട് ലഭ്യമാണ്. മികച്ച ഫീച്ചറുകളാണ് ഐഫോണ്‍ പതിനഞ്ചിനെ മറ്റ് ആപ്പിള്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച പെര്‍ഫോമന്‍സും ക്യാമറയുമാണ് ഈ ഫോണിന്റെ പ്രധാന ഗുണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+