ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറഞ്ഞേ, ഇത് ഓഫറല്ല, സ്ഥിരമായി കിട്ടും; ഡിസ്‌കൗണ്ടിന് കാരണം ഇതാണ്
ന്യൂഡല്‍ഹി: പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുറവില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അവര്‍ക്ക് ഇപ്പോള്‍ തന്നെ ആപ്പിള്‍ ഫോണുകള്‍ വാങ്ങാനാവും. ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കം വിലക്കുറഞ്ഞിരിക്കുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
ചാര്‍ജറുകള്‍, മൊബൈല്‍ ഫോണിന്റെ മറ്റ് പാര്‍ട്‌സുകള്‍ക്കുമെല്ലാം ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇത് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ദീര്‍ഘകാലമായി ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയില്‍ നിന്നുയരുന്ന ആവശ്യമായിരുന്നു ഇത്. ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ആപ്പിള്‍ ഐഫോണുകള്‍ക്ക് കാര്യമായ വിലക്കുറവ് നിലവില്‍ വന്നിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 18 ശതമാനം ജിഎസ്ടിയും 22 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും നല്‍കേണ്ടതുണ്ട്. ഇതില്‍ രണ്ട് ശതമാനമാണ് സര്‍ചാര്‍ജ്. മൊത്തം കസ്റ്റംസ് തീരുവയുടെ പത്ത് ശതമാനമാനമാണ് സര്‍ചാര്‍ജ്. അത് പുതിയ ബജറ്റ് പ്രഖ്യാപനത്തിന് ശേഷവും തുടരും.
അതേസമയം ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കസ്റ്റംസ് നികുതി ഇപ്പോള്‍ 16.5 ശതമാനമാണ്. ഇതില്‍ 15 ശതമാനം അടിസ്ഥാന തീരുവയും, 1.5 ശതമാനം സര്‍ചാര്‍ജുമാണ്. ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ക്ക് 18 ശതമാനം നികുതി മാത്രമാണ് നല്‍കേണ്ടി വരിക. ആപ്പിള്‍ അവരുടെ ഐഫോണ്‍ പ്രൊ, പ്രൊ മാക്‌സ് മോഡലുകള്‍ക്ക് ഇറക്കുമതി ചെയ്യാറുണ്ട്.
അതേസമയം ആപ്പിളിന്റെ പ്രൊ, പ്രൊ മാക്‌സ് മോഡലുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വിലകുറയാന്‍ ഇത് സഹായിക്കും. പ്രൊ മോഡലുകളില്‍ വരാത്ത ബേസ് മോഡലുകള്‍ക്ക് പകരം വളരെ ചുരുങ്ങിയ വിലക്കുറവാണ് ഉള്ളത്. മുന്നൂറ് രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഹൈ എന്‍ഡ് പ്രൊ മോഡലുകള്‍ക്ക് ആറായിരം രൂപ വരെ കുറയും. ആപ്പിളിന്റെ വെബ്‌സെറ്റില്‍ ഇതിനോടകം എല്ലാ മോഡലുകള്‍ക്കും വിലകുറച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നീ മോഡലുകള്‍ക്ക് ആറായിരം രൂപ വരെയാണ് ഇളവ് വരിക. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് ചെറിയ രീതിയിലുള്ള ഡിസ്‌കൗണ്ട് മാത്രമാണ് വന്നിരിക്കുന്നത്.
ആപ്പിളിന്റെ ബജറ്റ് ഫോണായ ഐഫോണ്‍ എസ്ഇയ്ക്ക് 2300 രൂപയാണ് ഇളവ് വന്നിരിക്കുന്നത്. ഇപ്പോള്‍ 47600 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. നേരത്തെ 49900 രൂപയായിരുന്നു വില. ഐഫോണ്‍ 13 59600 രൂപയ്ക്കും, ഐഫോണ്‍ 14 മോഡലുകള്‍ 69600 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.
വിലകുറഞ്ഞതോടെ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി ബേസ് മോഡല്‍ 79600 രൂപയ്ക്ക് വാങ്ങാം. 256 ജിബിക്ക് 89600 രൂപയും, 512 ജിബിക്ക് 109,600 രൂപയുമാണ് വില. 15 പ്ലസ് 128 ജിബി വേരിയന്റിന് 89600 രൂപയാണ് വില. ഐഫോണ്‍ 15 പ്രൊയ്ക്ക് 1,29800 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇത് 128 ജിബി വേരിയന്റാണ്. 15 പ്രൊ മാക്‌സിന് 1,54000 രൂപയാണ് വില.












Click it and Unblock the Notifications