Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഐഫോണിലെ സൂപ്പർ സ്‌റ്റാർ; സ്‌പെഷ്യൽ എഡിഷൻ മോഡൽ ഞെട്ടിക്കും, ഈ മാറ്റം അറിഞ്ഞില്ലേ?

ഐഫോൺ അടിച്ചുകേറി വരുന്ന കാലമാണിത്, എവിടെ നോക്കിയാലും അതിന്റെ സൂചനകൾ മാത്രമാണ് കാണാൻ കഴിയുക. കാരണമായത് ആവട്ടെ ഏറ്റവും പുതിയ മോഡൽ ഐഫോൺ 16 സീരീസും. ഒരു വർഷത്തെ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഒടുവിലാണ് ഈ മോഡൽ വിപണിയിൽ എത്തിയത്. അതുകൊണ്ടാവണം എല്ലാവരും അത് ആഘോഷമാക്കുന്നതും. ആപ്പിളിന്റെ പ്രീമിയം മോഡൽ കൂടിയാണത് എന്നോർക്കണം.

എന്നാൽ ഇത് മാത്രമല്ല ഉപഭോക്താക്കൾ കാത്തിരിക്കുന്ന ആപ്പിൾ മോഡൽ എന്ന് കൂടി നിങ്ങൾ ഓർക്കണം. കഴിഞ്ഞ രണ്ട് വർഷത്തോളമായി അവർ കാത്തിരിക്കുന്ന മോഡലാണ് ഐഫോണിന്റെ സ്‌പെഷ്യൽ എഡിഷനിലെ പുതിയ തലമുറ. ശരിക്കും പറഞ്ഞാൽ ഐഫോൺ എസ്ഇ സീരീസിലെ നാലാമൻ എന്ന് പറയുന്നതാവും ഉചിതം.

iphonese4newdetailsfull-

അടുത്ത കാലത്തായി ഒരുപാട് അഭ്യൂഹങ്ങൾ ഈ ഫോണിനെ ചുറ്റിപറ്റി ഉയർന്നുവന്നത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ ശ്രദ്ധാകേന്ദ്രമാണ് ഈ മോഡൽ. എന്നാൽ കൂടുതൽ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ ഫോണിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്, അതിന് ചില കാരണങ്ങൾ ഉണ്ട് താനും.

ഐഫോൺ എസ്ഇ 4: പുതിയ വിവരങ്ങൾ

ആപ്പിളിന്റെ സ്വന്തം 5ജി മോഡം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണായിരിക്കും ഇതെന്നാണ് ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ വിവരം. ഇതോടെ ക്വൽകോം മോഡം ഉൾപ്പെടെയുള്ളവയുടെ ഉപയോഗം നിർത്താനും ആശ്രയത്വം കുറയ്ക്കാനും ആപ്പിളിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് തന്നെയാണ് എസ്ഇ 4 മോഡലിലെ നിർണായകമായ മാറ്റങ്ങളിൽ ഒന്ന്.

പുതിയ സ്വന്തം മോഡം വരുന്നതോടെ ആപ്പിളിന് ഫോണുകളുടെ വില കുറയ്ക്കാൻ കഴിയുമെന്നതാണ് പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. അങ്ങനെയെങ്കിൽ ഐഫോൺ എസ്ഇ 4ന് ഇനിയും വില കുറയുമോ എന്നാണ് കണ്ടറിയേണ്ടത്. കൂടാതെ ഐഫോൺ എസ്ഇ 4 മോഡലിലെ ബാറ്ററി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഐഫോൺ എസ്ഇ 4 ഫീച്ചറുകൾ (പ്രതീക്ഷിക്കുന്നത്)

ഐഫോൺ എസ്ഇ 4 മോഡലിൽ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ കമ്പനി അവതരിപ്പിക്കും. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് ഗണ്യമായ മാറ്റം തന്നെയാണെന്ന് തറപ്പിച്ചു പറയാം. കൂടാതെ മുൻ റിപ്പോർട്ടുകൾ അനുസരിച്ച് വന്ന ഐഫോൺ 14 സമാനതകൾക്ക് അനുസരിച്ചുള്ളതാണ് ഈ വർധനവ് എന്ന് വേണമെങ്കിൽ പറയാം, എങ്കിലും ഇക്കാര്യത്തിൽ ആപ്പിൾ ഇനിയും ഔദ്യോഗികമായി പ്രതികരിക്കേണ്ടതുണ്ട്.

48-മെഗാപിക്‌സൽ പ്രൈമറി റിയർ ക്യാമറ ഫോണിന് പുതിയ കരുത്ത് നൽകും. പഴയ എസ്ഇ മോഡലുകളിലെ 12-മെഗാപിക്‌സൽ ക്യാമറയിലെ കാര്യമായ മാറ്റമാണ് ഇത്. കൂടാതെ വേറെയും നിർണായകമായ മാറ്റങ്ങൾ ഫോണിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യ പകുതിയോടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+