Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ആരാ മോൻ; ഐഫോണിന്റെ ബജറ്റ് മോഡലല്ലേ കൊണ്ട് വരുന്നത്, എസ്ഇ 4 മോഡലിന്റെ വില അറിയണ്ടേ?

ആപ്പിളിന് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. പലരും പ്രൗഢിയുടെ ചിഹ്നമായും ആപ്പിൾ ഐഫോണുകൾ കണ്ട് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ അതിനൊക്കെ ഒരു പരിധിവരെ ഇപ്പോൾ മാറ്റങ്ങൾ വന്നു കഴിഞ്ഞു എന്നതാണ് പ്രത്യേകത. ഐഫോൺ മുൻകാലങ്ങളിലേതിനേക്കാൾ ജനകീയമായി എന്നത് തന്നെയാണ് ഇതിന്റെ കാരണം. കൂടാതെ ഇഎംഐ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വന്നതോടെ ഫോൺ സ്വന്തമാക്കാൻ ആർക്കും കഴിയുമെന്ന നിലയുമായി.

എങ്കിലും തങ്ങളുടെ ഉപയോക്താക്കളെ കൈവിടിയാൻ ആപ്പിൾ തയ്യാറല്ല. കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്ന് എല്ലാവരും കാത്തിരിക്കുന്ന ബജറ്റ് സെഗ്‌മെന്റ് ഫോൺ ആയിരിക്കും എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറെനാളായി ഈ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അണിയറയിലുണ്ട്.

iphonese4leaked

ഐഫോൺ സ്‌പെഷ്യൽ എഡിഷൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ഫോൺ അവരുടെ നാലാമത്തെ എഡിഷനാണ്, ഫോണിന്റെ പേര് ഐഫോൺ എസ്ഇ 4 എന്നായിരിക്കും. നിരവധി സവിശേഷതകളുമായി എത്തുന്ന ഈ മോഡലിനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതിൽ ഫോണിന്റെ ഫീച്ചറുകൾക്ക് പുറമെ ലോഞ്ച് ടൈംലൈൻ, വില എന്നിവ കൂടി ഉൾപ്പെടുന്നു.

ഐഫോൺ എസ്ഇ 4 വിവരങ്ങൾ

ഐഫോൺ സ്‌പെഷ്യൽ എഡിഷനുകളുടെ കാര്യത്തിൽ ആപ്പിൾ ഒരു ചിട്ടയായ ലോഞ്ച് ടൈംലൈൻ പിന്തുടരുന്നില്ല. മൂന്നാം തലമുറ മോഡൽ 2022 മാർച്ചിലാണ് പുറത്തിറക്കിയത്. ഇപ്പോഴത്തെ വിശദാംശങ്ങൾ അനുസരിച്ച അടുത്ത വർഷം പകുതിയോടെ പുതിയ മോഡൽ രംഗത്തിറക്കാനാണ് ആപ്പിൾ ഒരുങ്ങുന്നതെന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വിവിധ ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. കൂടാതെ ഫോണിന്റെ ഫീച്ചറുകളിലേക്കും അവർ വെളിച്ചം വീശുന്നു. 6.06 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം മാർച്ചിനും മെയ് മാസത്തിനും ഇടയിൽ ഈ ഐഫോൺ വിപണിയിലെത്താം. ഇതിന്റെ വില 499 ഡോളറിനും (ഏകദേശം 42,000 രൂപ) 549 ഡോളറിനും (ഏകദേശം 46,000 രൂപ) ഇടയിലായിരിക്കുമെന്ന് പറയപ്പെടുന്നു.

ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും

ഐഫോൺ SE 4 ഒരു 48 മെഗാപിക്‌സൽ പിൻ ക്യാമറയുമായി വരുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന മോഡലിന് 60Hz പുതുക്കൽ നിരക്കുള്ള 6.06-ഇഞ്ച് പാനൽ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. ഐഫോൺ എസ്ഇയുടെ (2022) 4.7 ഇഞ്ച് സ്‌ക്രീനിൽ നിന്നുള്ള ശ്രദ്ധേയമായ അപ്‌ഗ്രേഡായിരിക്കും ഇത്. സ്‌ക്രീൻ ഒരു ഒഎൽഇഡി പാനൽ ആയിരിക്കാം. ഇതാദ്യമായാണ് ഒരു ഐഫോൺ എസ്ഇ മോഡലിൽ ഒഎൽഇഡി സ്‌ക്രീൻ ലഭിക്കുന്നത്.

6ജിബി, 8ജിബി LPDDR5 റാം ഓപ്ഷനുകളുള്ള ആപ്പിളിന്റെ എ18 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് പറയപ്പെടുന്നു. വരാനിരിക്കുന്ന മുൻനിര ഐഫോൺ 16 മോഡലുകളും ഇതേ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ഫോണിൽ ഒരു അലുമിനിയം ഫ്രെയിമും ഫേസ് ഐഡിയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിംഗ് പിന്തുണയ്ക്കാൻ ശേഷിയുള്ളതാവും ഈ ഫോൺ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+