Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ എന്നാ സുമ്മാവാ; ഈ ബജറ്റ് ഫോൺ വരുന്നത് ഉഗ്രൻ ഫീച്ചറുകളുമായി, ഐഫോൺ 14നെ അനുസ്‌മരിപ്പിക്കും?

ഒരു ഐഫോൺ സ്വന്തമാക്കുക എന്നത് ഇന്നും പലരുടെയും സ്വപ്‌നമാണ്. ഇന്ത്യൻ വിപണിയിൽ അത്രയധികം താര മൂല്യം ഉണ്ടായിരുന്നിട്ടും അടുത്ത കാലത്തായി ഐഫോൺ കൂടുതൽ ജനകീയമായി എന്നതാണ് സത്യം. കൂടുതൽ പേർ ഇഎംഐ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് വലിയ തുക ചെലവഴിച്ച് ഐഫോൺ സ്വന്തമാക്കുന്നത്. ഇപ്പോഴിതാ കുറഞ്ഞ വിലയിൽ ഐഫോണിന്റെ ലഭ്യത എല്ലാവർക്കും ഒരുക്കാൻ കമ്പനി ഒരുങ്ങുകയാണ്.

അതിന് മുന്നോടിയായി ഐഫോൺ സ്പെഷ്യൽ എഡിഷൻ (എസ്ഇ) മോഡലുകൾ വിപണിയിൽ എത്തിക്കാനാണ് ആപ്പിളിന്റെ നീക്കം. ഇത് നാലാം തലമുറ സ്പെഷ്യൽ എഡിഷൻ ഫോണാണ് വിപണിയിലേക്ക് വരുന്നത്. അതിനാൽ ഈ മോഡലിനെ ഐഫോൺ എസ്ഇ 4 എന്നാണ് പൊതുവെ എല്ലാവരും വിശേഷിപ്പികുന്നത്.

iphonese4launch

ഇതിന്റെ ഫീച്ചറുകളുമായി ബന്ധപ്പെട്ട വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. ഐഫോൺ എസ്ഇ 4 നിലവിലെ എസ്ഇ 3ന് പകരമാകുമെന്ന് പ്രതീക്ഷിക്കുന്നു, എ15 ചിപ്പ് ഫീച്ചർ ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ ഫോൺ കൂടുതൽ ആധുനികത ഡിസൈനിലും പെർഫോമൻസിലും കൊണ്ട് വരാന് ശേഷിയുള്ളതുമാണ്.

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 13, 14 മോഡലുകളിൽ കാണുന്നതിന് സമാനമായി 6.1 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിച്ചുകൊണ്ട്, സീരീസിൽ ആദ്യമായി രൂപകൽപ്പനയിൽ കാര്യമായ മാറ്റം അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. ഇത് ഐഫോൺ എസ്ഇ 3യുടെ 4.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയിൽ നിന്ന് ഹോം ബട്ടണിൽ കാര്യമായ മാറ്റം വരുത്തും.

കൂടാതെ, ഐഫോൺ 13, ഐഫോൺ 14 എന്നിവയിൽ കാണുന്ന ഡിസൈനിനെ അനുസ്‌മരിപ്പിക്കുന്ന ഫേസ് ഐഡി ഉപയോഗിച്ച് ഉപകരണത്തിന് ഒരു നോച്ച് ലഭിച്ചേക്കാമെന്ന് പുറത്തുവന്ന റെൻഡറുകൾ സൂചിപ്പിക്കുന്നു. പിൻവശത്ത്, ക്യാമറ ഒപ്റ്റിക്‌സിൽ മുൻ എസ്ഇ മോഡലുകൾക്ക് സമാനമായി സിംഗിൾ ക്യമറ ഫീച്ചർ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

മൊത്തത്തിലുള്ള വലുപ്പവും അളവുകളും കണക്കിലെടുക്കുമ്പോൾ, ഐഫോൺ 13, ഐഫോൺ 14 എന്നിവയുടെ അളവുകൾക്ക് സമാനമായി 147.7 x 71.5 x 7.7എംഎം എന്നിങ്ങനെ ആയിരിക്കും ഇതിന്റെ വലുപ്പമെന്ന് റെൻഡറുകൾ സൂചിപ്പിക്കുന്നു. വിവിധ ടിപ്പ്സ്‌റ്റർ സൈറ്റുകൾ മുൻപ് പുറത്തുവിട്ട റിപ്പോർട്ടുമായി യോജിച്ചു പോവുന്നതാണ് ഏറ്റവും പുതിയ വാർത്തകൾ.

ആപ്പിൾ ഐഫോൺ എസ്ഇ 4ന്റെ നിർദ്ദിഷ്‌ട ലോഞ്ച് തീയതി വ്യക്തമല്ലെങ്കിലും, 2025-ൽ റിലീസിന് സാധ്യതയുള്ളതായി നിരവധി റിപ്പോർട്ടുകൾ സൂചന നൽകുന്നു. മറ്റ് ചില മാധ്യമങ്ങൾ ആവട്ടെ ആപ്പിൾ ഫ്ലാഗ്ഷിപ് മോഡൽ ഐഫോൺ 16 സീരീസിനൊപ്പം സ്പെഷ്യൽ എഡിഷനും അവതരിപ്പിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+