ഫീച്ചറുകൾ പലതും പുറത്തറിഞ്ഞു, ലോഞ്ചും തീരുമാനമായി; ഐഫോൺ എസ്ഇ 4ന്റെ വരവ് നാടറിയും, കാരണം
സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് കൊച്ചുകുട്ടികൾ വരെ സ്‍മാർട്ട് ഉപയോഗിക്കുന്നതിൽ പരിചിതരാണ്. ഫോൺ വിപണിയിൽ പുതുതായി വരുന്ന ട്രെൻഡുകളുടെ കാര്യത്തിലും അവർ നല്ല രീതിയിൽ അറിവുള്ളവരാണ്. അതുകൊണ്ട് തന്നെ സ്‍മാർട്ട് ഫോൺ കമ്പനികൾക്ക് കൂടുതൽ ഉപഭോക്താക്കളെ കിട്ടിയെന്ന് ചുരുക്കം. നിലവിൽ ഇന്ത്യയിൽ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് ആൻഡ്രോയിഡ് ഫോണുകൾ ആണെങ്കിലും ഐഒഎസിന്റെ ജനപ്രീതി വേറെ തന്നെയാണ്.
ആപ്പിൾ ഫോണുകളുടെ സ്വീകാര്യത കൊച്ചുകുട്ടികൾക്ക് ഇടയിലും ധാരാളമായി വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയുള്ള ഒരു ഐഫോൺ വരുന്നു എന്ന് പറയുമ്പോൾ ആരായാലും ഒന്ന് നോക്കിപ്പോകും. ഇത്രയും വളച്ചുനീട്ടി പറഞ്ഞത് വേറൊന്നിനും അല്ല, ആപ്പിൾ ഒരുക്കുന്ന ഒരു ബജറ്റ് ഫോണിനെ കുറിച്ച് സംസാരിക്കാനാണ്.

ഇനി വലിയവർ എന്നോ, ചെറിയവർ എന്നോ വ്യത്യാസമില്ലാതെ ഒരു പുതിയ ആപ്പിൾ ഫോൺ സ്വന്തമാക്കാൻ ഏറ്റവും നല്ല അവസരമാണ് വരാനിരിക്കുന്നത്. ആപ്പിളിന്റെ സ്‌പെഷ്യൽ എഡിഷൻ മോഡലായ എസ്ഇ 4 ആണ് ഈ താരരാജാവ്. വൻ വില തിരിച്ചടിയാവുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ടാണ് ആപ്പിൾ തങ്ങളുടെ ബജറ്റ് മോഡൽ അണിയറയിൽ ഒരുക്കുന്നത്.
എന്നാൽ നേരത്തെ തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ ഫീച്ചറുകളും സവിശേഷതകളും പുറത്ത് വന്നിരുന്നു. അതിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട ചില വാർത്തകളും പുറത്ത് വന്നിരുന്നു. കൃത്യമായ തീയതി അറിയില്ലെങ്കിലും അടുത്ത വർഷം പകുതിയോടെ ഈ മോഡൽ വിപണിയിൽ എത്തിയേക്കും. ചില വെബ്‌സൈറ്റുകൾ ഇത് മാർച്ചിൽ എത്തുമെന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇപ്പോൾ ഈ ഫോണുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി എത്തുന്ന ചില വാർത്തകൾ നിങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. ആപ്പിൾ ഐഫോൺ എസ്ഇ 4 മോഡൽ വലിയ രീതിയിൽ നിർമ്മാണം ആരംഭിക്കുന്നു എന്നതാണ് ഈ വാർത്ത. ഇന്ത്യൻ വിപണിയിൽ ശരിക്കുമൊരു തരംഗം സൃഷ്‌ടിക്കുമെന്ന് കരുതുന്ന മോഡലിന്റെ മാസ് പ്രൊഡക്ഷൻ ആരംഭിക്കുക എന്നാണ് ലോഞ്ച് അടുത്തു വരികയാണ് എന്നാണ് അർത്ഥമാക്കുന്നത്.
2024 അവസാനത്തോടെ അഥവാ ഡിസംബറിൽ, ഏകദേശം 8.6 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ലോഞ്ച് കൂടിപ്പോയാൽ ഏപ്രിൽ മാസത്തിന് അപ്പുറം നീളില്ലെന്നാണ് കണക്ക് കൂട്ടുന്നത്. ആപ്പിൾ ഐഫോൺ 16 സീരീസ് വിപണിയിൽ ഉണ്ടാക്കിയ ഓളം ഏറ്റെടുത്ത് കൊണ്ട് ഈ ബജറ്റ് ഫോണും മുന്നേറ്റം പ്രകടമാക്കും എന്നാണ് പ്രതീക്ഷ.
ഐഫോൺ എസ്ഇ 4: ഫീച്ചറുകൾ
ഫോണിൽ 6.06 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 48എംപി ക്യാമറ വരുന്ന സ്‌പെഷ്യൽ എഡിഷനിലെ ആദ്യ ഫോണായിരിക്കും. ഫോണിൽ ഒരു ഒഎൽഇഡി പാനൽ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ പുതിയ എ18 ബയോണിക് ചിപ്‌സെറ്റ് ഫോണിന് കരുത്ത് പകർന്നേക്കും. 8ജിബി റാമും ഇതിലുണ്ടാകും. സ്‌റ്റോറേജ് ഓപ്ഷനുകളിൽ 128ജിബി, 256ജിബി, 512ജിബി വേരിയന്റുകൾ ആയിരിക്കും കമ്പനി നൽകുക.












Click it and Unblock the Notifications