Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ മോനെ ഐഫോണിന് വില കുറയും; വരുന്നത് ഈ മോഡൽ അല്ലേ? ഡിസ്‌പ്ലേയിൽ ഉൾപ്പെടെ വമ്പൻ മാറ്റവും

ആപ്പിൾ സ്‍മാർട്ട്ഫോണുകളുടെ ജനപ്രീതി കുത്തനെ കുതിച്ചുയർന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. മുൻപൊക്കെ ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ എന്ന നിലയിൽ മാത്രം അൽപം സാമ്പത്തികശേഷി കൂടിയ വിഭാഗത്തിന്റെ മാത്രം കുത്തക ആയിരുന്നു ഈ ഹൈ-എൻഡ് മൊബൈൽ. എന്നാൽ കാലവും കഥയുമൊക്കെ മാറി.

ഇപ്പോൾ ഐഫോണിന് ഇന്ത്യയിൽ വമ്പൻ മാർക്കറ്റാണ്. അതിന് ഇഎംഐ അടക്കമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ആളുകൾ ധാരാളമാണ്. അതുകൊണ്ട് തന്നെ ഐഫോണിന്റെ വില ഒരു വിഷയമേ അല്ലാതായി തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഐഫോൺ താങ്ങാനാവാത്ത ഒരു സമൂഹത്തെയും ആപ്പിൾ വിട്ടുകളയുന്നില്ല. അതിനായാണ് സ്പെഷ്യൽ എഡിഷൻ ഫോണുകൾ കമ്പനി അവതരിപ്പിക്കുന്നത്.

se4specifications

അത്തരത്തിൽ കമ്പനിയുടെ ഒരു ഏറ്റവും പുതിയ സ്പെഷ്യൽ എഡിഷൻ ഫോൺ അണിയറയിൽ ഒരുങ്ങുകയാണ്. അതാണ് ഐഫോൺ എസ്ഇ 4. സ്‌പെഷ്യൽ എഡിഷൻ വിഭാഗത്തിലെ നാലാമത്തെ മോഡൽ ആണിത്. ഈ തലമുറയിൽ മുൻപ് വന്ന ഫോണുകളിൽ നിന്ന് കാര്യമായ വ്യതിയാനങ്ങളുമായാണ് ഈ ഫോൺ രംഗത്തിറങ്ങുന്നത്.

തന്റെ മുൻഗാമിയായ മോഡലിന്റെ താരതമ്യേന ചെറിയ 4.7 ഇഞ്ച് സ്‌ക്രീനിന് പകരം പുതിയതും വലുതുമായ 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ എസ്ഇ 4ൽ അവതരിപ്പിക്കുന്നതെനാണു ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. ഫേസ് ഐഡി കൊണ്ട് വരുന്നതിന്റെ ഭാഗമായി ആപ്പിൾ ടച്ച് ഐഡി ബട്ടണും ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന ഈ ബജറ്റ് ഐഫോണിന് നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 13, ഐഫോൺ 14 സീരീസിന് സമാനമായ നോച്ച് ലഭിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 13 സീരീസിലൂടെ ലോകം കണ്ട ആപ്പിളിന്റെ സ്വന്തം ബയോണിക് എ 15 ചിപ്‌സെറ്റാണ് നിലവിലെ ഐഫോൺ എസ്ഇ മോഡലിന് കരുത്ത് പകരുന്നത്.

എന്നാൽ പുതിയ ഐഫോൺ എസ്ഇ 4ൽ ആവട്ടെ ഐഫോൺ 14 പ്രോ, ഐഫോൺ 15, 15 പ്ലസ് മോഡലുകളെ ശക്തിപ്പെടുത്തുന്ന കൂടുതൽ വേഗതയേറിയ എ16 ബയോണിക് ചിപ്പ് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പുതിയ ഫോണിൽ അതിന്റെ മുൻ മോഡലിന് സമാനമായ ഒരു സിംഗുലാർ ക്യാമറ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ആപ്പിൾ ഒരു 48എംപി ക്യാമറ സെൻസർ തിരഞ്ഞെടുത്തേക്കാമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്, ഇത് നിലവിലെ ഐഫോൺ എസ്ഇ മോഡലിന്റെ ക്യാമറയിൽ നിന്നുള്ള വളരെ വലിയ മാറ്റമായിരിക്കും.

ഐഫോൺ എസ്ഇ 4 എന്നാണ് ലോഞ്ച് ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മുൻ മോഡൽ ഇറങ്ങി രണ്ട് വർഷത്തിൽ അധികം പിന്നിട്ടതിനാൽ അധികം വൈകാനിടയില്ല എന്നാണ് സൂചന. മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തമായി കരുത്തുറ്റ പ്രൊസസറും, ഡിസൈൻ വ്യത്യാസവും ഒക്കെ വരുമ്പോൾ വില കൂടുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+