Get Updates
Get notified of breaking news, exclusive insights, and must-see stories!

കീശ കീറാതെ ഒരു ഐഫോൺ; അതിനായി ആപ്പിളിന്റെ ഈ മോഡൽ വരുന്നു, അതും ഞെട്ടിക്കുന്ന ഫീച്ചറുകളുമായി

ഇന്ത്യൻ വിപണിയിൽ ഐഫോൺ ആഘോഷിക്കപ്പെടുന്ന കാലമാണല്ലോ ഇത്. ആപ്പിളിന്റെ ഈ പ്രീമിയം മോഡൽ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ള ആളുകൾക്ക് ഇടയിലും ചർച്ചാ വിഷയമായി തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ഇതിന്റെ ചലനങ്ങൾ ആപ്പിളിൽ നിങ്ങൾക്കും പ്രകടമായി കാണാൻ കഴിയുന്നുണ്ട്. അവർ ഓരോ മോഡലുകൾക്കും ഓഫറുകൾ ഉൾപ്പെടെ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. എന്നാൽ ഇന്ത്യൻ വിപണിക്ക് പുതിയൊരു അത്ഭുതവും അവർ അണിയറയിൽ ഒരുക്കുന്നുണ്ട്.

അത് നിങ്ങളുടെ മനസിൽ തെളിയുന്ന ഐഫോൺ 17 അല്ലെന്ന് ആദ്യമേ പറയട്ടെ. പല ബജറ്റ് ഫോൺ പ്രേമികളും അക്ഷമയോടെ വർഷങ്ങളായി കാത്തിരിക്കുന്ന ഐഫോൺ സ്‌പെഷ്യൽ എഡിഷൻ തന്നെയാണത്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി ഈ മോഡലിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും താങ്ങാൻ കഴിയുന്ന മൊബൈൽ ഫോൺ എന്ന ഒരൊറ്റ വിശേഷണം മതി ഈ ഫോണിനെ പ്രിയപ്പെട്ടതാക്കാൻ.

appleiphonese4newdetail

ശരിക്കും ആ ടാഗ്‌ലൈൻ തന്നെയാണ് ആപ്പിളിന്റെ ഈ ബജറ്റ് മോഡലിനെ വേറിട്ട് നിർത്തുന്നതെന്ന് നിസംശയം പറയാം. കാരണം അടിസ്ഥാന വേരിയന്റ് പോലുകൾക്കും വൻ വിലയുള്ള ഐഫോൺ മോഡലുകൾ തിളങ്ങി നിൽക്കുന്ന ഈ കാലത്ത് യൂസ്‌ഡ്‌ ഐഫോൺ അല്ലാതെ പുതിയൊരു മോഡൽ കുറഞ്ഞ വിലയ്ക്ക് കിട്ടണമെങ്കിൽ സ്‌പെഷ്യൽ എഡിഷൻ വന്നാൽ മാത്രമേ കാര്യമുള്ളൂ.

ഐഫോൺ എസ്ഇ 4: വിവരങ്ങൾ ഇങ്ങനെ

അടുത്ത വർഷം മാർച്ചിൽ ഇന്ത്യ ഉൾപ്പെടെ ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്ന മോഡലാണ് ഐഫോൺ എസ്ഇ 4. സ്‌പെഷ്യൽ എഡിഷൻ മോഡലുകളിലെ നാലാം തലമുറ ഫോൺ ആണെന്ന് പേരുകേട്ടപ്പോൾ നിങ്ങൾക്ക് മനസിലായി കാണുമല്ലോ. 2022 മാർച്ചിൽ ആയിരുന്നു ഈ മോഡലിലെ മുൻതലമുറ ഇറങ്ങിയത്.

അതുകൊണ്ട് പുതിയ മോഡലിനും മാർച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആപ്പിൾ തങ്ങളുടെ ലോഞ്ച് ടൈംലൈനുകളിൽ പുലർത്തുന്ന കൃത്യത ഇവിടെയും കാണുമെന്ന് തന്നെയാണ് കരുതുന്നത്. അതേസമയം, ഈ ബജറ്റ് ഫോൺ ഇക്കുറി വെറുതെ വരുന്നതല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഞെട്ടിക്കുന്ന ഒട്ടേറെ ഫീച്ചറുകളും ഒപ്പം കാണും.

ചിപ്സെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ആപ്പിളിന്റെ എ18 ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുക. ഇത് നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് കാണാനുള്ളത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഐഫോൺ എസ്ഇ 4 മോഡലിൽ ബാറ്ററി ശേഷി, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്താൻ കഴിഞ്ഞേക്കും.

ആപ്പിൾ ഇന്റലിജൻസ് എന്ന എഐ സവിശേഷത കൂടി ചിലപ്പോൾ ഈ മോഡലിൽ അവതരിപ്പിച്ചേക്കും. ഡിസ്‌പ്ലേ സൈസിൽ ഉൾപ്പെടെ കാര്യമായ മാറ്റം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 6.1 ഇഞ്ച് ഒഎൽഡി ഡിസ്‌പ്ലേ ആയിരിക്കും ഫോണിന് ഉണ്ടാവുക. കൂടാതെ ക്യാമറയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+