Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാ വരുന്നു ആപ്പിൾ വക അടുത്ത സർപ്രൈസ്; ഐഫോൺ സ്‌പെഷ്യൽ എഡിഷൻ മോഡലിന്റെ വില ഞെട്ടിക്കും

ഇന്ത്യൻ വിപണിയിൽ ആപ്പിൾ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് അടുത്ത മാസം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 16 സീരീസ്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡൽ ആയത് കൊണ്ട് തന്നെ ഒട്ടേറെ പ്രത്യേകതകളുമായാണ് ഈ ഫോണിന്റെ വരവ് എന്ന് നിസംശയം പറയാം. എന്നാൽ ഈ മോഡൽ മാത്രമല്ല ഐഫോൺ പ്രേമികൾ കാത്തിരിക്കുന്നത്. കാലങ്ങളായി അവർ ആറ്റുനോറ്റ് നോക്കിയിരിക്കുന്ന മറ്റൊരു മോഡൽ കൂടിയുണ്ട് അണിയറയിൽ.

അത് മറ്റൊന്നുമല്ല നമ്മുടെ സ്വന്തം ഐഫോൺ എസ്ഇ സീരീസിൽ വരാനിരിക്കുന്ന ഫോണാണ്. ഈ ജനറേഷനിലെ നാലാം മോഡൽ എന്ന അർത്ഥത്തിൽ ആപ്പിൾ ഐഫോൺ എസ്ഇ 4 എന്നായിരിക്കും അത് അറിയപ്പെടുക. കഴിഞ്ഞ രണ്ട് വർഷത്തോളമായി ആപ്പിൾ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഫോൺ തന്നെയാണിതെന്ന് നിസംശയം പറയാം.

appleiphonese4launch

അങ്ങനെ പറയാൻ കാരണങ്ങൾ ഏറെയാണ്. പ്രീമിയം മോഡലുകളുടെ പകിട്ടില്ലാത്ത, എങ്കിലും ഫീച്ചറുകളിൽ ഒട്ടും പുറകിൽ അല്ലാത്ത ആപ്പിളിന്റെ ഒന്നൊന്നര സീരീസ് തന്നെയാണ് സ്‌പെഷ്യൽ എഡിഷൻ മോഡലുകളിൽ ഫീച്ചർ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ ഒരുപടി മേലെയാവും ഐഫോൺ എസ്ഇ 4 മോഡലിന്റെ റേഞ്ച് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. അതിന്റെ വിലയും അതിന് അനുസരിച്ച് ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ആപ്പിൾ ഐഫോൺ എസ്ഇ 4

ഐഫോൺ എസ്ഇ 4 അടുത്ത വർഷം വിപണിയിൽ പുറത്തിറങ്ങുമെന്നാണ് സൂചന. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഏറ്റവും വിലകുറഞ്ഞ നോൺ-ഫ്ലാഗ്ഷിപ്പ് ഐഫോണിന് നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും കൂടി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട് അവകാശപ്പെടുന്നു, ആപ്പിൾ ഇന്റലിജൻസിന്റെ സഹായത്തോടെയാവും ഈ സൗകര്യങ്ങൾ ഫോണിൽ കൊണ്ട് വരിക എന്നാണ് ലഭ്യമായ വിവരം.

ഇത് കൂടാതെ മറ്റ് ഫീച്ചറുകളിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നു. മോഡലിൽ വരുന്ന വരുന്ന പ്രധാന അപ്‌ഗ്രേഡ് ഇതായിരിക്കില്ല. വരാനിരിക്കുന്ന ഐഫോൺ എസ്ഇ മോഡലിന് ഐഫോൺ 14ന് സമാനമായ ഡിസൈൻ സവിശേഷതകൾ ഉണ്ടാവുമെന്ന് പറയപ്പെടുന്നു. കൂടാതെ ഈ ഹാൻഡ്‌സെറ്റിൽ ഒഎൽഇഡി പാനലും ഒരു 48 മെഗാപിക്‌സൽ ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന.

ഐഫോൺ എസ്ഇ 4നായി ആപ്പിൾ 6.1 ഇഞ്ച് സൂപ്പർ എക്‌സ്‌ഡിആർ ഡിസ്‌പ്ലേകൾ ഉപയോഗിക്കുമെന്ന് മുമ്പ് ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. കൂടാതെ ഐഫോൺ 13 മോഡലുകളിൽ നിന്ന് എടുത്തതാവും ഈ ഡിസ്‌പ്ലേ എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത് കമ്പനിയുടെ ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായിരിക്കും.

ഐഫോൺ എസ്ഇ 4 മോഡലിൽ ഒരു 48-മെഗാപിക്‌സൽ പിൻ ക്യാമറയും ഫീച്ചർ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. 6ജിബി, 8ജിബി LPDDR5 റാം ഓപ്ഷനുകളുള്ള ആപ്പിളിന്റെ എ18 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചേക്കും. ഫേസ് ഐഡി, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്, ഡാറ്റ പോർട്ട് എന്നിവയും അതിനോടൊപ്പം മറ്റ് സുപ്രധാന ഫീച്ചറുകളും റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് അപ്‌ഗ്രേഡുകളിൽ ഉൾപ്പെടുന്നു.

ഐഫോൺ എസ്ഇ 4 മോഡലിന്റെ വില

ഈ ഫോണുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതിന്റെ വില തന്നെയാണ്. മറ്റ് ഐഫോൺ മോഡലുകൾ നിന്ന് വ്യത്യസ്‌തമായി ഇതിന്റെ കുറഞ്ഞ വില തന്നെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകം. നിലവിലെ സാഹചര്യത്തിൽ ഈ മോഡലിന്റെ വില കുറഞ്ഞത് 42,000 രൂപ മുതലും കൂടിയ വില 46,000 വരെയുമാവാം. ഇത് കൃത്യമായ കണക്കല്ലെങ്കിൽ കൂടി ഏതാണ്ട് ഈ നിലവാരം തന്നെയാവും വിലയിൽ പുലർത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+