Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ബജറ്റ് ഫോണിന് വില കൂടുമോ? ഐഫോൺ എസ്ഇ 4 മോഡലിൽ നിർണായക മാറ്റം, ഇതാണ് കാര്യം

നാടെങ്ങും ഐഫോൺ 16 മോഡൽ വന്നതിന്റെ ആവേശത്തിലാണ്. ആപ്പിൾ ആരാധകരെ സംബന്ധിച്ച് ഇതൊരു മികച്ച സമയമാണ്. ഇഷ്‌ട കമ്പനിയുടെ മുൻനിര മോഡൽ വിപണിയിൽ എത്തിയതിന് പുറമേ കൂടുതൽ മോഡലുകൾക്ക് ഇ കൊമേഴ്‌സ് സൈറ്റുകളിൽ വമ്പൻ ഓഫറുകളും ലഭ്യമാണ്. അതുകൊണ്ട് തന്ന കുറഞ്ഞ വിലയിൽ ഒരു ഐഫോൺ എന്ന സ്വപ്‌നത്തിന് പിന്നാലെയാണ് കൂടുതൽ പേരും. എന്നാൽ അത് ശരിക്കും ഓഫറുകൾ കൊണ്ട് മാത്രം സാധിക്കാൻ കഴിയുന്നതാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം.

ഈ ഓഫറുകൾ ഒന്നും ഇല്ലെങ്കിലും കുറഞ്ഞ ചിലവിൽ ഒരു ഐഫോൺ എന്ന സ്വപ്‌നത്തിന് ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഈ ഫോണിന്റെ ലോഞ്ച് എപ്പോഴാണെന്ന് കൃത്യമായി വിവരം ലഭിച്ചിട്ടില്ലെങ്കിലും ഇതിന്റെ നിർണായകമായ ചില ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

iphonese4launchandpricehike

അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതിന്റെ വിലയിൽ ഉണ്ടായേക്കാവുന്ന സാധ്യമായ മാറ്റം. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഐഫോൺ എസ്ഇ 4 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം ഈ മോഡലിന്റെ കുറഞ്ഞ വിലയാണ്. മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ ഒരു മികച്ച ആപ്പിൾ ഉത്പന്നം ഉപയോഗിക്കുക എന്ന ആഗ്രഹത്തിന് ഇതുവരെ ഉത്തരമായി നിന്നിരുന്നത് ഐഫോൺ എസ്ഇ മോഡലുകളാണ്.

എന്നാൽ നാലാം തലമുറ സ്‌പെഷ്യൽ എഡിഷനിൽ ഈ പതിവ് തെറ്റുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിലയിൽ നേരിയ വർധനവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എസ്ഇ 4 മോഡലിന്റെ വില 40,000 കടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. മുൻ മോഡലിൽ അതിൽ താഴെയായിരുന്നു വില നിലവാരം ഉണ്ടായിരുന്നത്.

എങ്കിലും ഈ വില വർധനവിനെ ഒരു ആശങ്കയായി കാണേണ്ടതില്ലെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം ഈ നേരിയ വില വർധനവിന് കാരണം ആപ്പിൾ ഈ ഫോണിൽ പുതുതായി ഉൾപ്പെടുത്തിയേക്കാവുന്ന ചില ഫീച്ചറുകൾ കാരണമാണ് എന്നാണ് വിവരം. അതിൽ പ്രധാനപ്പെട്ടത് ആപ്പിൾ ഇന്റലിജൻസ് സംവിധാനം തന്നെയാണ്.

എന്നാൽ ഇതിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമല്ല. ഇതോടെ ഫോണിൽ കുറഞ്ഞത് 8 ജിബി റാമും അതിലുപരി എ17 ബയോണിക് ചിപ്പും നൽകേണ്ടി വരുമെന്നാണ് സൂചന. കാരണം ആപ്പിൾ ഇന്റലിജൻസ് പ്രവർത്തിക്കണമെങ്കിൽ നിലവിൽ കുറഞ്ഞത് ഈ കോമ്പിനേഷൻ എങ്കിലും പാലിക്കപ്പെടണമെന്നാണ് വിവരം. ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും എസ്ഇ 4 മോഡൽ ഞെട്ടിക്കുമെന്നാണ് കരുതുന്നത്.

ഫീച്ചറുകൾ ഇങ്ങനെ

അടുത്ത തലമുറ എസ്ഇ മോഡലിന് ഐഫോൺ 14ന് സമാനമായ ഒരു പുതിയ ഡിസൈൻ ആയിരിക്കും നൽകുക. ഇതിൽ വലിയ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, ഫ്ലാറ്റ് എഡ്‌ജുകൾ, ഫേസ് ഐഡി എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കും. എങ്കിലും ഐഫോൺ 14യിലേത് പോലെ ഡ്യുവൽ ക്യാമറയല്ല ഇതിൽ ഉണ്ടാവുക. എന്നാൽ മുൻ മോഡലിൽ നൽകിയ 12എംപി ക്യാമറയേക്കാൾ മെച്ചപ്പെടുത്തിയ 48എംപി പ്രധാന ക്യാമറയുമായി ഐഫോൺ എസ്ഇ 4 വരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+