Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുവല്ലേ വരുന്നത്, ഐഫോണ്‍ പതിനഞ്ച് മെഗാ ഡിസ്‌കൗണ്ടില്‍ വാങ്ങിയാലോ? ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വിട്ടോ

ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ഐഫോണ്‍ പതിനഞ്ചിന് ഉഗ്രന്‍ വിലക്കുറവ്. അതായത് വിഷുവിന് ഒരു കിടിലന്‍ ഫോണ്‍ വാങ്ങി വിലസണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങാം. വിഷു പോലൊരു കളര്‍ഫുള്‍ ആഘോഷദിവസത്തില്‍ സൂപ്പര്‍ ചിത്രങ്ങളെടുക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും.

അപ്പോള്‍ എന്തുകൊണ്ടും ഈ ഫോണ്‍ വാങ്ങുന്നത് നല്ലതായിരിക്കും. ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവ ലഭ്യമാകുക. ഐഫോണ്‍ പതിനഞ്ച് പുറത്തിറക്കിയപ്പോള്‍ 79900 രൂപയായിരുന്നു 128 ജിബി വേരിയന്റിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 65000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ വാങ്ങാവുന്നതാണ്.

apple-iphone-flipkart-discount

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ ഏറ്റവും കരുത്തനായ ഫോണാണ് ഐഫോണ്‍ പതിനഞ്ച്. അതിശക്തമായ എ16 ബയോണിക് ചിപ്‌സെറ്റാണ് ആപ്പിള്‍ ഈ ഫ്‌ളാഗ്ഷിപ്പിന് നല്‍കിയിരിക്കുന്നത്. അതുപോലെ ഡൈനാമിക് ഐലന്‍ഡും ഇതിലുണ്ട്. നേരത്തെ ആപ്പിള്‍ ഐഫോണ്‍ 14 സീരീസിലെ പ്രൊ മോഡലുകള്‍ക്ക് മാത്രമായി നല്‍കിയിരുന്ന ഫീച്ചറാണിത്.

ഗംഭീര ക്യാമറകളാണ് ഈ ഫോണിനുള്ളത്. നിലവില്‍ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡല്‍ 65999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 13901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ലഭിക്കുക. അത് മാത്രമല്ല മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് മികച്ച സമയമാണ്. ഫ്‌ളിപ്പ്കാര്‍ട്ട് 50000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് വിലയായി നല്‍കുന്നത്. തീര്‍ച്ചയായും ഈ ഓഫര്‍ കൂടി ചേരുന്നതോടെ സ്വപ്‌ന സമാനമായ ഒരു വിലയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് മാത്രമല്ല ആമസോണും ഇപ്പോള്‍ ആപ്പിള്‍ പതിനഞ്ചിന് കിടിലന്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ അത്ര വലിയ ഓഫര്‍ അല്ലിത്. 79900 രൂപയൂടെ വേരിയന്റ് ഇപ്പോള്‍ 72690 രൂപയ്ക്ക് വാങ്ങാനാവും. 7210 രൂപയുടെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. ഐസിഐസി ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ആറായിരം രൂപ വരെ ഡിസ്‌കൗണ്ടും ലഭിക്കും.

അതേസമയം ആറായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭിച്ചാല്‍ വില 66900 രൂപയായി കുറയും. മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ഇപ്പോള്‍ ആമസോണ്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ഫോണിന് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ 27550 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് വിലയായി നല്‍കുക. ഇത്രയും രൂപ കുറഞ്ഞാല്‍ മികച്ച നിരക്കില്‍ തന്നെ ഐഫോണ്‍ പതിനഞ്ച് വാങ്ങാനും നിങ്ങള്‍ക്ക് സാധിക്കും. 48 എംപി പ്രൈമറി ക്യാമറയും, അതോടൊപ്പം 12 എംപി ടെലിഫോട്ടോ ക്യാമറയും പിന്‍ഭാഗത്ത് ഐഫോണ്‍ പതിനഞ്ചിനുണ്ട്. 12 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+