ഫ്‌ളാഗ്ഷിപ്പ് കിംഗ് ഇപ്പോള്‍ വാങ്ങാം, ഐഫോണ്‍ പതിമൂന്നിന് 8499 രൂപ മാത്രം, ഓഫര്‍ ലഭിക്കുക ഇങ്ങനെ
ആപ്പിള്‍ അവരുടെ ഐഫോണ്‍ ഓഫറുകള്‍ ഉടനെ ഒന്നും നിര്‍ത്താന്‍ പ്ലാനില്ലെന്ന് തോന്നുന്നു. പുത്തന്‍ ഓഫര്‍ പ്രകാരം ആപ്പിള്‍ അവരുട ഫ്‌ളാഗ്ഷിപ്പ് കിംഗിനാണ് വന്‍ ഡിസ്‌കൗണ്ട്് നല്‍കുന്നത്. ഐഫോണ്‍ പതിമൂന്ന് ആപ്പിളിന്റെ ബെസ്റ്റ് സെല്ലറാണ്. ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണുകളിലൊന്നാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ വില്‍പ്പനയില്‍ ഈ ഫോണ്‍ റെക്കോര്‍ഡിട്ടിരുന്നു.
ഇപ്പോഴും ഐഫോണുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഫോണാണിത്. ഐഫോണ്‍ പതിമൂന്നാണ് ആദ്യമായി ഡയഗണ്‍ റിയര്‍ ക്യാമറ ഡിസൈന്‍ ആദ്യമായി അവതരിപ്പിച്ചത്. ഇറങ്ങിയപ്പോള്‍ തന്നെ ട്രെന്‍ഡിംഗായി മാറിയിരുന്നു ഈ ഫോണ്‍. ഇപ്പോഴും ആപ്പിള്‍ പിന്തുടരുന്നത് ഇതേ ഡിസൈനാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഒരു ബജറ്റ് ഫോണിന്റെ വിലയില്‍ ഇപ്പോള്‍ ഐഫോണ്‍ പതിമൂന്ന് സ്വന്തമാക്കാം.

ഞങ്ങളുടെ ടൈമാണ് മക്കളേ, ഇന്ത്യയെ നേരിടാന്‍ കാത്തിരിക്കുന്നു, ആ ചിന്ത മാത്രമെന്ന് മില്ലര്‍
ആപ്പിള്‍ പതിനഞ്ച് സീരീസ് പുറത്തിറക്കിയതോടെ തന്നെ ഐഫോണ്‍ പതിമൂന്നിന്റെ വില ആപ്പിള്‍ പതിനായിരത്തോളം രൂപ കുറച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഈ ഫോണ്‍ ലഭ്യമായിരിക്കുന്നത്. 2021ലാണ് ആപ്പിള്‍ ഈ ഫോണ്‍ പുറത്തിറക്കിയത്. 79900 രൂപയായിരുന്നു ലോഞ്ചിംഗ് സമയത്തെ വില. നിലവില്‍ സാധാരണ ഡിസ്‌കൗണ്ടുകള്‍ കഴിഞ്ഞ് 59900 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് നിങ്ങള്‍ക്ക് ലഭ്യമാവും. എന്നാല്‍ ഞെട്ടാന്‍ റെഡിയായിക്കോ? സര്‍വകാല വിലക്കുറവില്‍ നിങ്ങള്‍ക്ക് ഐഫോണ്‍ പതിമൂന്ന് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ സ്വന്തമാക്കാം.
ഐഫോണ്‍ പതിമൂന്ന് ഇപ്പോള്‍ 8499 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. അതായത് 43500 രൂപ ഡിസ്‌കൗണ്ടാണ് ആപ്പിള്‍ ഓഫര്‍ ചെയ്യുന്നത്. നിലവില്‍ 51999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിമൂന്ന് വില്‍ക്കുന്നത്. 7901 രൂപയുടെ ഓഫറാണ് ആദ്യം തന്നെ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. അതിന് പുറമേ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 1500 ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇതോടെ വില 50499 രൂപയായി കുറയും.
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ ഗംഭീരമായ ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. പഴയ ഫോണിന് 42000 രൂപ വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്. എല്ലാ ബാങ്ക് ഡ്ിസ്‌കൗണ്ടുകളും, ഓഫറുകളും ചേര്‍ക്കുമ്പോള്‍ 8499 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് നിങ്ങള്‍ക്ക് വാങ്ങാം.
ഐഫോണ്‍ പതിമൂന്ന് ഫീച്ചറുകളിലും കില്ലാഡിയാണ്. 12 എംപിയുടെ ഡുവല്‍ ക്യാമറയാണ് ഇതിലുള്ളത്. 4കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗ് ഇതോടൊപ്പമുണ്ട്. 12 എംപി ട്രൂ ഡെപ്ത് ഫ്രണ്ട് ക്യാമറയാണ് മറ്റൊരു കിടിലന്‍ ഫീച്ചര്‍. ഇതിനൊപ്പം മികച്ച നൈറ്റ് മോഡുമുണ്ട്.17 മണിക്കൂര്‍ വീഡിയോ പ്ലേബാക്കാണ് ആപ്പിള്‍ ഐഫോണ്‍ പതിമൂന്നിന് അവകാശപ്പെടുന്നത്. ഐഫോണ്‍ പതിനാലിന്റെ ഫീച്ചറുകള്‍ക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് പതിമൂന്നിലുമുള്ളത്. അതും വളരെ വില കുറവില്‍ ലഭിക്കും. അതുകൊണ്ട് പതിമൂന്ന് വാങ്ങുന്നത് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്.












Click it and Unblock the Notifications