വരുന്നുണ്ട് മോനേ കിംഗ് ഓഫ് ഫ്‌ളാഗ്ഷിപ്പ്, ഐഫോണ്‍ 16 ക്യാമറ പൊളിയാണ്; ഈ ഫീച്ചറുകള്‍ പുത്തനായി എത്തും

ആപ്പിള്‍ അവരുടെ ഫ്‌ളാഗ്ഷിപ്പ് ഭീമന്‍ ഐഫോണ്‍ പതിനാറ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഈ ഫോണ്‍ പുറത്തിറങ്ങും. എന്നാല്‍ ആപ്പിള്‍ അവരുടെ ഏറ്റവും മികച്ച ഫോണായി ഐഫോണ്‍ പതിനാറിനെ മാറ്റാനുള്ള ശ്രമത്തിലാണ്. പ്രധാനമായും ഫീച്ചറുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

5എക്‌സ് ടെലിഫോട്ടോ ക്യാമറ ലഭിക്കുന്ന ആദ്യ ബേസ് മോഡല്‍ ഐഫോണായിരിക്കുമെന്നാണ് സൂചന. അതേസമയം ഐഫോണ്‍ 15 പ്രൊയെ അപേക്ഷിച്ച് ഞെട്ടിച്ച ക്യാമറയാണ് ഐഫോണ്‍ പതിനാറില്‍ ഉണ്ടാവുക. ഇനി വരുന്ന എല്ലാ ഐഫോണ്‍ മോഡലുകള്‍ക്കും ക്യാമറയില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉറപ്പായും ലഭിക്കും.

iphone-16

ആപ്പിള്‍ ഐഫോണ്‍ 16 ക്യാമറയുടെ തുടര്‍ച്ചയായിരിക്കും ഐഫോണ്‍ പതിനേഴിന് ഉണ്ടായിരിക്കുക. 2025ലാണ് ഈ ഫോണ്‍ പുറത്തിറങ്ങുക. ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ സൂം ക്യാമറ കുറച്ചുകാലമായി ആരാധകര്‍ മിസ് ചെയ്യുന്ന കാര്യമാണ്. സെപ്റ്റംബില്‍ ഇതിനൊരു മാറ്റം ഐഫോണ്‍ 16 പ്രൊയിലൂടെ ആപ്പിള്‍ കൊണ്ടുവരും. 5എക്‌സ് ടെട്രപ്രിസം ടെലിഫോട്ടോ ക്യാമറയാണ് ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്.

അതേസമയം വിപണിയില്‍ ഇതിനോളം മികവുറ്റ ക്യാമറ ഫോണ്‍ ഉണ്ടായിരിക്കില്ല. ഏറ്റവും മികച്ച സൂം ക്വാളിറ്റിയും ഐഫോണ്‍ പതിനാറിന് ലഭ്യമാവും. അതായത് ഐഫോണ്‍ 16 പ്രൊ ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ മികവ് പുലര്‍ത്തുന്നതായിരിക്കും. സൂം ഫോട്ടോയുടെ കാര്യത്തില്‍ വമ്പന്‍ ക്വാളിറ്റി ക്യാമറയിലുണ്ടായിരിക്കും.

ഐഫോണ്‍ പതിനാറിലെ ക്യാമറ മികവില്‍ നിര്‍ത്താന്‍ ആപ്പിളിന് ഉദ്ദേശമില്ല. വരാനിരിക്കുന്ന മോഡലുകളില്‍ എല്ലാം വലിയ മാറ്റങ്ങളാണ് ഒരുങ്ങുന്നത്. കൂടുതല്‍ മികവേറിയ സൂം ക്വാളിറ്റിയാണ് എല്ലാ ഫോണുകള്‍ക്കും ഉണ്ടാവുക. 2027ല്‍ പുതിയ ഐഫോണ്‍ 19 പുറത്തിറക്കുന്നത് വരെ ഇത് തുടരും. പ്രൊ-പ്രൊ മാക്‌സ് ക്യാമറകള്‍ തമ്മില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യത കുറവാണ്.

പക്ഷേ ക്വാളിറ്റിയില്‍ മാറ്റം വന്നേക്കാം. ഐഫോണ്‍ 17 പ്രൊയില്‍പുതിയ 48 മെഗാപിക്‌സല്‍ ടെട്രാപ്രിസം ക്യാമറ ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹം. ഐഫോണ്‍ 16 സീരീസില്‍ നിന്നുള്ള വലിയ മാറ്റം പ തിനേഴില്‍ ഉണ്ടായിരിക്കും. പക്ഷേ ഡിസൈനിലുള്ള മാറ്റം കാരണം ഫോണ്‍ വളരെയധികം സ്ലിമ്മായി അനുഭവപ്പെടും.

അതേസമയം സെന്‍സറിന്റെ വലിപ്പം വര്‍ധിക്കുന്നതോടെ ക്യാമറയുടെ പെര്‍ഫോമന്‍സില്‍ കാര്യമായ മാറ്റമുണ്ടാവും. കൂടുതലായി ഈ ക്യാമറയ്ക്ക് പ്രകാശത്തെ ഫോട്ടോയ്ക്കായി പിടിച്ചെടുക്കാന്‍ സാധിക്കും. ഇപ്പോഴുള്ള ക്യാമറയേക്കാളും 40 ശതമാനം അധികം മികവാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുക. ലോ ലൈറ്റ് പെര്‍ഫോമന്‍സില്‍ കാര്യമായ മികവ് പുലര്‍ത്തും. നിലവില്‍ ആപ്പിള്‍ ഫോണുകള്‍ ലോ ലൈറ്റുകള്‍ മികവുള്ളവയാണ്. എന്നാല്‍ അതിഗംഭീര പെര്‍ഫോമന്‍സാണെന്ന് പറയാനാവില്ല.

മറ്റ് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഭേദമാണ്. ഐഫോണ്‍ 16ല്‍ മികവ് വര്‍ധിപ്പിക്കും. 48 മെഗാപിക്‌സലിലേക്കുള്ള ക്യാമറ മികവ് സൂമിന്റെകാര്യത്തലും സഹായിക്കും. ഫോട്ടോയില്‍ ക്വാളിറ്റി കുറവ് എന്നൊരു പ്രശ്‌നമേ ഉണ്ടായിരിക്കും. 8കെ ക്വാളിറ്റി 5എക്‌സ് ഒപ്ടിക്കല്‍ സൂം വീഡിയോസ് ഐഫോണ്‍ 16ല്‍ ഷൂട്ട് ചെയ്യാം.

പക്ഷേ 48 എംപി ടെട്രാപ്രിസം ക്യാമറ 17 പ്രൊ മോഡലുകളിലോ, 17 പ്രൊ മാക്‌സിലോ ആണോ ഉണ്ടാവുകയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സൂം ക്വാളിറ്റി സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 അള്‍ട്രയില്‍ ലഭ്യമാണ്. അതിന് മുകളിലെത്താനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q