ആപ്പിള്‍ ഇത് പൊളിക്കും, ഐഫോണ്‍ 15 ഈ വിലയ്ക്ക് ഇപ്പോള്‍ വാങ്ങാം; ഓഫര്‍ ലഭ്യമാവുന്നത് ഇങ്ങനെ
മുംബൈ: ആപ്പിളിന്റെ ഐഫോണ്‍ സീരീസിലെ ഒരു ഫോണ്‍ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. അത് ഐഫോണ്‍ പതിനഞ്ച് സീരീസിലുള്ളതാണെങ്കില്‍ എല്ലാവരും വാങ്ങാന്‍ കൂടുതല്‍ താല്‍പര്യപ്പെടും. പലര്‍ക്കും ഫീച്ചറുകള്‍ എല്ലാം ഇഷ്ടമാണെങ്കിലും വലിയ വിലയാണ് പ്രശ്‌നക്കാരനായി മാറുന്നത്. പത്ത് ജിബിയുടെ വേരിയന്റ് മാറുമ്പോഴേക്ക് പതിനായിരം രൂപയുടെ തന്നെ വ്യത്യാസം ഓരോ മോഡലുകളും തമ്മിലുണ്ട്.
ഐഫോണ്‍ പതിനഞ്ച് പുറത്തിറക്കിയപ്പോള്‍ 128 ജിബിയുടെ ബേസ് മോഡലിന് 79900 രൂപയായിരുന്നു വില. 256 ജിബി മോഡലിന് 89900 രൂപയും 512 ജിബി വേര്‍ഷന് 1,09900 രൂപയുമായിരുന്നു വില. ഇത് പലര്‍ക്കും താങ്ങാവുന്നതിലും അധികമായിരുന്നു.

അതേസമയം വില ഒരുപാട് കൂടുതലുണ്ടെന്ന് കരുതി ഇനി ഐഫോണ്‍ 15 വാങ്ങാതിരിക്കേണ്ട കാര്യമില്ല. കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും. വമ്പന്‍ വിലക്കുറവ് ഐഫോണ്‍ പതിനഞ്ചിന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഓഫീഷ്യല്‍ വെബ്‌സൈറ്റില്‍ അല്ല ഈ വിലക്കുറവുള്ളത്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മെഗാ ജൂണ്‍ ബൊണാണ്‍സയിലാണ് ഈ ഡിസ്‌കൗണ്ട് മേളയുള്ളത്. വമ്പന്‍ ഡിസ്‌കൗണ്ടില്‍ 128 ജിബി വേരിയന്റ് ഇപ്പോള്‍ വാങ്ങാവുന്നതാണ്. വേഗത്തില്‍ ഈ ഡിസ്‌കൗണ്ട് അവസാനിക്കും. 65499 രൂപയ്ക്കാണ് ഐഫോണ്‍ 15 വാങ്ങാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ഡിസ്‌കൗണ്ടിലൂടെ ഇതിലും കുറഞ്ഞ വിലയ്ക്ക് നമുക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും.
ഏകദേശം 14000 രൂപയോളമാണ് ഐഫോണ്‍ പതിനഞ്ചിന് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന അടിസ്ഥാന ഡിസ്‌കൗണ്ട്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ പണം ലാഭിക്കാന്‍ സാധിക്കും. അതുമല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറും നിങ്ങള്‍ക്ക് മുന്നിലുണ്ട്. വമ്പന്‍ തുക തന്നെ എക്‌സ്‌ചേഞ്ചിലൂടെ നേടിയെടുക്കാം.
35000 രൂപയില്‍ കൂടുതല്‍ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ നേടിയെടുക്കാം. ഐഫോണ്‍ 14 വരെയുള്ള ഏത് മോഡലും എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. എന്നാല്‍ എക്‌സ്‌ചേഞ്ചിനായി നിങ്ങള്‍ നല്‍കുന്ന മോഡല്‍ ഏറ്റവും നല്ലതായിരിക്കണം. അതില്‍ പോറലുകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ കൂടുതല്‍ തുക ലഭിക്കും.
അതേസമയം എക്‌സ്‌ചേഞ്ച് തുക കൂടി വരുന്നതോടെ വളരെ കുറഞ്ഞ നിരക്കില്‍ തന്നെ ഈ ഫോണ്‍ വാങ്ങാനാവും. ഏകദേശം. 30000 രൂപയ്ക്ക് താഴെ മാത്രമേ ഐഫോണ്‍ പതിനഞ്ചിന് നിങ്ങള്‍ ഇതോടെ ചെലവഴിക്കേണ്ടി വരൂ. അതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ അല്ലാതെയുള്ള ഇടപാടുകള്‍ നടത്തിയാല്‍ആയിരം രൂപയുടെ ഡിസ്‌കൗണ്ട് ഇനിയും ലഭിക്കും. അതേസമയം തിരക്കിട്ട് ഐഫോണ്‍ 15 വാങ്ങേണ്ടതില്ല.
കാരണം ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഐഫോണ്‍ 16 പുറത്തിറങ്ങാന്‍ പോവുകാണ്. അതില്‍ ആപ്പില്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അടക്കം അധികമായിട്ടുണ്ട്. ഇവയൊന്നും ഐഫോണ്‍ പതിനഞ്ചിലുണ്ടാവില്ല. ഇങ്ങനെ നോക്കുമ്പോള്‍ 16 പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാവുന്നതാണ്.












Click it and Unblock the Notifications