മക്കളേ റെഡിയായിക്കോ, ഐഫോണിന്റെ ഈ മോഡലില്‍ ക്യാമറ മാസാകും; സാംസങ്ങിന് കൈകൊടുത്ത് ആപ്പിള്‍
ആപ്പിള്‍ ഐഫോണ്‍ 16 ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. സെപ്റ്റംബറിലായിരിക്കും ഇവ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ലോഞ്ചിന് മുമ്പേ അടുത്ത രണ്ട് ഐഫോണുകളുടെ കാര്യത്തില്‍ ആപ്പിള്‍ വളരെ മുന്നിലെത്തി കഴിഞ്ഞു. ഐഫോണ്‍ പതിനെട്ട് സീരീസിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഐഫോണ്‍ 18 സീരീസിന്റെ ക്യാമറയില്‍ വമ്പന്‍ മാറ്റങ്ങള്‍ ആപ്പിള്‍ കൊണ്ടുവരും. സാംസങ്ങുമായി കൈകോര്‍ക്കാനാണ് ആപ്പിള്‍ ഇക്കാര്യത്തില്‍ ഒരുങ്ങുന്നത്. ഐഫോണ്‍ 18 സീരീസിന്റെ സാംസങ്ങിന്റെ ക്യാമറ സെന്‍സറുകള്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഇന്‍ഡസ്ട്രി അനലിസ്റ്റ് തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

നിലവില്‍ സോണിയാണ് ഐഫോണിന്റെ സിഎംഒഎസ് ഇമേജ് സെന്‍സറുകള്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ പതിനെട്ട് സീരീസിലൂടെ അതിനൊരു മാറ്റം വരും. 2026ല്‍ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം തന്നെ ഫോള്‍ഡബിള്‍ ഫോണുകളും ആപ്പിള്‍ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങുണ്ട്.
സാംസങ്ങിന്റെ ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പിന്റെ ഡിസൈനിനോട് സമാനതകളുള്ള ക്ലാമ്പ്‌ഷെല്‍ ഡിസൈനായിരിക്കും ആപ്പിള്‍ പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും ഉപയോഗിക്കുക. പ്രമുഖ ആപ്പിളിന്റെ പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോയാണ് ക്യാമറയിലെ മാറ്റം എക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പുതിയ അള്‍ട്രാ വൈഡ് ക്യാമറയാണ് ഐഫോണ്‍ പതിനെട്ടിനായി വരാന്‍ പോകുന്നത്.
48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയായിരിക്കും ഐഫോണ്‍ പതിനെട്ടില്‍ ഉണ്ടാവുകയെന്നാണ് അഭ്യൂഹം. അതേസമയം ഇതോടെ സോണിയുടെ കുത്തക തന്നെ ഇല്ലാതാക്കും. ആപ്പിളിന് സിഐഎസ് സെന്‍സറുകള്‍ വിതരണം ചെയ്യുന്നതിലൂടെ വിപണിയില്‍ സോണിക്ക് വലിയ ആധിപത്യമുണ്ടായിരുന്നു.
എന്നാല്‍ സാംസങ്ങ് വിതരണശൃംഖ പൊളിയാതിരിക്കാന്‍ ഒരുപ്രത്യേക ടീമിനെ തന്നെ ആപ്പിളിന് നല്‍കിയിട്ടുണ്ട്. ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവര്‍ പുതിയ ക്യാമറ സെന്‍സറുകള്‍ തടസ്സമില്ലാതെ ആപ്പിളിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് അനലിസ്റ്റായ മിങ് ചി കുവോ പറയുന്നു. എന്നാല്‍ ഏത് ക്യാമറയിലാണ് മാറ്റം വരുന്നതെന്ന് കുവോ വെളിപ്പെടുത്തിയിട്ടില്ല.
പ്രൈമറി സെന്‍സറിലാണോ അതല്ലെങ്കില്‍ ടെലിഫോട്ടോ സെന്‍സറിലാണോ മാറ്റങ്ങള്‍ വരുന്നതെന്ന് മാത്രം കുവോ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഐഫോണുകളിലെ ക്യാമറകള്‍ കൂടുതല്‍ മികവുറ്റതാതാക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ 16 പ്രൊയിലും ക്യാമറാ മാറ്റങ്ങളുണ്ട്.
5എക്‌സ് ടെലിഫോട്ടോ ലെന്‍സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 15 പ്രൊ മാക്‌സിലാണ് ഈ ഫീച്ചര്‍ ആദ്യമായി വന്നത്. 12 എംപി അള്‍ട്രാ വൈഡ് ഷൂട്ടറാണ് 48ര മെഗാപിക്‌സലായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. ബൊക്കേ എഫക്ട് അടക്കം മെച്ചപ്പെടുത്താന്‍ മെക്കാനിക്കല്‍ സംവിധാനവും ആപ്പിള്‍ ഐഫോണില്‍ കൊണ്ടുവരുന്നുണ്ട്.












Click it and Unblock the Notifications