Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പൊളിക്കും, മെലിഞ്ഞ ഐഫോണ്‍ 17 എത്തും, ബോണസായി ഫോള്‍ഡബിളും; ആപ്പിള്‍ വരവ് രാജകീയമാകും

ആപ്പിള്‍ പതിനാറ് ഈ വര്‍ഷം ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അതിന് ശേഷം എന്താവും എന്നറിയുമോ? ലോഞ്ചിംഗിന്റെ വലിയ നിര തന്നെയാണ് ആപ്പിള്‍ തുറന്നിടാന്‍ പോകുന്നത്. അടിമുടി ഞെട്ടിക്കുന്ന മോഡലുകളാണ് വരാന്‍ പോകുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ആപ്പിളിന്റെ നീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് വെളിപ്പെടുത്തുകയാണ് ഹായ്‌തോംഗ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് അനലിസ്റ്റ് ജെഫ് പ്യൂ.

വരാനിരിക്കുന്ന ഐഫോണ്‍ പതിനേഴിനെ കുറിച്ചുള്ള പുത്തന്‍ വിവരങ്ങളാണ് പ്യൂ പങ്കുവെച്ചത്. ആപ്പിളിന്റെ ഐഫോണ്‍ പതിനേഴ് വളരെ സ്ലിമ്മായിരിക്കുമെന്നാണ് വെളിപ്പെടുത്തല്‍. ഇതുവരെയുള്ള ഐഫോണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്.

apple-iphone-17

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഡിവൈസും ഇതോടൊപ്പം പുറത്തിറങ്ങും. 2026ലാണ് ഇവ വിപണിയിലെത്തുക. ഫോള്‍ഡബിള്‍ ഫോണുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആപ്പിള്‍ വേഗത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. 20.3 ഇഞ്ച് വലിപ്പത്തിലുള്ളതായിരിക്കും ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണ്‍. ജെഫ് പ്യൂ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2025 അവസാനം ആപ്പിള്‍ വ്യാപകമായി ഫോള്‍ഡബിള്‍ ഫോണുകളുടെ നിര്‍മാണം ആരംഭിക്കും.

2026 അവസാനത്തോടെ ഇവ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ആപ്പിള്‍ പ്രോട്ടോടൈപ്പുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു. ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനാണ് ആപ്പിളിന്റെ പ്ലാന്‍.

അതേസമയം നേരത്തെ ഐഫോണ്‍ ഫോള്‍ഡബിള്‍ പ്രവര്‍ത്തനം ആപ്പിള്‍ നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകരം ഫോള്‍ഡിംഗ് ഐപാഡുകളോ അതല്ലെങ്കിള്‍ മാക്ബുക്കോ ഐപാഡ് ഹൈബ്രിഡോ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിലവില്‍ ആഗോള തലത്തില്‍ ടാബ്ലറ്റ് മാര്‍ക്കറ്റ് ആപ്പിള്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റുകളില്‍ അതല്ല അവസ്ഥ. അതുകൊണ്ട് ഫോള്‍ഡബിള്‍ ഫോണുകള്‍ അടക്കം വിപണിയില്‍ ഇറക്കുന്നത് ആപ്പിളിന് വലിയ നേട്ടങ്ങള്‍ നല്‍കുന്ന പരീക്ഷണമായിരിക്കും. ഐഫോണ്‍ ഫോള്‍ഡ് അല്ലെങ്കില്‍ ഐഫോണ്‍ ഫ്‌ളിപ്പ് എന്നിവയാണ് പുറത്തിറക്കുമെന്ന് കരുതുന്നത്.

ആപ്പിളിന്റെ വിതരണ ശൃംഖല അനലിസ്റ്റായ മിങ് ചി കുവോ മാര്‍ച്ച് മാസത്തില്‍ 20.3 ഇഞ്ച് സ്‌ക്രീനിലുള്ളല മാക്ബുക്ക് പുറത്തിറക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. 2027ല്‍ ഇവ വ്യാപകമായി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌പ്ലേ വിതരണ ശൃംഖല അനലിസ്റ്റായ റോസ് യങും ഫോള്‍ഡബിള്‍ ഡിവൈസ് 2026-2027 കാലയളവിലായി പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു.

ആപ്പിളിന്റെ ഫോള്‍ഡബിളുകള്‍ക്കായി വലിയ കാത്തിരിപ്പുള്ളതാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. അതോടൊപ്പം 6.6 ഇഞ്ച് ഡിസ്‌പ്ലേയില്‍ പുതിയ സ്ലിം ഐഫോണ്‍ പതിനേഴും ആപ്പിള്‍ പുറത്തിറക്കും. ഇത് ഐഫോണ്‍ 15 പ്ലസിനേക്കാള്‍ ചെറുതായിരിക്കും. എ18 അഥവാ എ19 ഇതിലേതെങ്കിലുമൊരു ചിപ്‌സെറ്റായിരുന്നു ഐഫോണ്‍ 17ല്‍ ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+